8000 ഇന്ത്യൻ പുരുഷന്മാരുടെ വന്ധ്യംകരണത്തിന് കാരണക്കാരിയായ സ്ത്രീ

0
523

8000 ഇന്ത്യൻ പുരുഷന്മാരുടെ വന്ധ്യംകരണത്തിന് കാരണക്കാരിയായ സ്ത്രീ !

റുക്‌സാന സുൽത്താന. കിച്ചൻ ക്യാബിനറ്റ് എന്ന് കുപ്രസിദ്ധി നേടിയ അടിയന്തരാവസ്ഥക്കാലത്തെ സഞ്ജയ്‌ ഭരണത്തിലെ മുഖ്യഅംഗമായിരുന്ന സുന്ദരി. സഞ്ജയ്‌ ഗാന്ധിയുടെ വിശ്വസ്‌തയും സന്തത സഹചാരിയും ആയിരുന്ന അക്കാലത്ത് അദ്ദേഹത്തിന് മേൽ ഏറ്റവും സ്വാധീനം ഉണ്ടായിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു റുക്‌സാന. നടി ബീഗം പാരയുടെ മരുമകൾ ആയിരുന്ന റുക്‌സാന ഒരു സിഖ് സൈനികന്റെ ഭാര്യ ആയിരുന്നു എങ്കിലും ആ വിവാഹം തകർന്ന ശേഷം ഡൽഹി കൊണാട് സർക്കസിൽ ഒരു ജ്വല്ലറിയും ബുട്ടിക്കും ആരംഭിച്ചു, അക്കാലത്ത് ആയിരുന്നു അവർ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട പുത്രനും കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ വളർന്നു വരുന്ന യുവനേതാവും ആയ സഞ്ജയ്‌ ഗാന്ധിയേ പരിചയപ്പെടുന്നത്.

rukhsana sultana sanjay gandhi close ally during emergency amrita singh  indira gandhi maneka gandhi - रुखसाना सुल्‍ताना: इंदिरा और मेनका को थी  नफरत, इमरजेंसी में थीं संजय गांधी की ...സഞ്ജയുടെ നേതൃത്വഗുണത്തിൽ ആകൃഷ്ടയായ റുക്‌സാന സാമൂഹ്യപ്രവർത്തക ആവാൻ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ വിശ്വസ്‌തയായിത്തീരുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഇരുണ്ട യുഗമായ അടിയന്തരാവസ്‌ഥ ആരംഭിച്ചത് ആയിടക്കാണ്. ഇക്കാലത്ത് സഞ്ജയ്‌ ഇവരെ ഒരു സുപ്രധാന ധൗത്യം ഏൽപ്പിച്ചു. ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വന്ധ്യംകരണത്തിന് ജനങ്ങളെ ബോധവൽക്കരണം ചെയ്യുക.

റുക്‌സാന അത് ഏറ്റെടുത്തു. അവരുടെ സൗന്ദര്യവും വ്യക്തിത്വവും സംഭാഷണനിപുണതയും അതിന് പറ്റിയതായിരുന്നു. മുസ്ലിം ഭൂരിപക്ഷ ചേരികളിലെ വീടുകൾ കയറിയിറങ്ങി അവർ പലരെയും ബ്രെയിൻ വാഷ് നടത്തി. ഒരു പാട്ട നെയ്യും ഒരു റേഡിയോ, ഇരുന്നൂറ് രൂപ തുടങ്ങി പ്രലോഭനങ്ങൾ അവർ നിരത്തി. തുടർന്നു ദുജോനാ ഹൌസ് എന്ന കുപ്രസിദ്ധ വന്ധ്യംകരണ ക്ലിനിക് സ്ഥാപിച്ചു. അവിടെ മാരത്തൺ വന്ധ്യംകരണം തന്നെ അരങ്ങേറി. ഇതിന് സമാനമായ ഒരു ക്ലിനിക് ഡൽഹി തുർക്മാൻ ൽ സ്ഥാപിക്കാൻ ഉള്ള ശ്രമം ആണ് തുർക്മാൻ കലാപതിന്റെ ഒരു കാരണം ആയി കരുതപ്പെടുന്നത്. എന്നാൽ കലാപകാരണം പുനരധിവാസ പ്രശ്നം ആണ് എന്ന് റുക്‌സാന പ്രതികരിച്ചു.

13000 ലധികം മനുഷ്യരെ വന്ദ്യംകരണത്തിലേക്ക് തള്ളിവിടാൻ റുക്‌സാനയ്ക്ക് കഴിഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ഏറ്റവും വലിയ വിവാദനായികയായ ഇവർക്ക് സാമ്യം ഉള്ള ഒരു കഥാപാത്രം കിസാ കുർസി കാ എന്ന സിനിമയിൽ ഉണ്ടായിരുന്നു. സഞ്ജയുടെ മരണത്തോടെ റുക്‌സാനയുടെ പൊതു ജീവിതം അവസാനിച്ചു. നടി അമൃത സിംഗ് ആയിരുന്നു ഇവരുടെ മകൾ. അല്പകാലം കൊണ്ട് തന്നെ അനേകം മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച ഇന്ത്യയുടെ കറുത്ത കാലത്തിൻറെ ഓർമകൾ ആണ് ഈ സ്ത്രീ.