റഷ്യയെ ചെറുക്കാൻ യൂറോപ്പിന്റെ ആയുധസഹായത്തിന് ആകുമോ ?
റഷ്യ ഒരുവശത്തു കടന്നാക്രമിക്കുമ്പോൾ ദുർബലരായ യുക്രൈന് യൂറോപ്പിന്റെ സൈനികസഹായം ലഭിക്കുന്നതാണ് ഒടുവിലത്തെ വാർത്ത. ഉക്രൈൻ പ്രധാനമായും ഇപ്പോൾ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങൾ മിഗ് 29 ഫുള്‍ക്രം, സുഖോയ് 25 ഫ്രോഗ്ഫൂട്ട് എന്നിവയാണ്. അതുകൊണ്ടുതന്നെ ഈയിനത്തിലെ വിമാനങ്ങൾ തന്നെയാകും ലഭിക്കുന്നത്. കാരണം പരിശീലനത്തിനും മറ്റും സമയം ഇല്ലാത്തതിനാൽ ആണ് ഉപയോഗിക്കുന്ന വിമാനങ്ങൾ തന്നെ ലഭിക്കുന്നത്. എഴുപതോളം യുദ്ധവിമാനങ്ങൾ ഏൽപിച്ചു എന്നാണു അറിവ്. യൂറോപ്യൻ യൂണിയനിൽ ഉക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി നടത്തിയ വൈകാരികമായ പ്രസംഗം ഏറെ ചർച്ചാവിഷയമായിരുന്നു.
യൂറോപ്യന്‍ യൂണിൻ വിദേശകാര്യ സുരക്ഷാ നയസമിതി അംഗവും യൂറോപ്യന്‍ കമ്മിഷന്‍ വൈസ് പ്രസിഡന്റുമായ യോസെപ് ബോറെല്‍ ആണ് യുക്രെയ്‌ന് നല്‍കുന്ന സൈനിക സഹായത്തില്‍ യുദ്ധവിമാനങ്ങളും ഉൾപ്പെടുമെന്ന് വെളിപ്പെടുത്തിയത്. അതെ സമയം യുക്രൈനിലെ പ്രധാനനഗരങ്ങൾ ലക്ഷ്യമാക്കിയുള്ള റഷ്യൻ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ റഷ്യൻ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ജനങ്ങളോട് ജാഗ്രത പാലിക്കാനും ഉക്രൈൻ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി റഷ്യൻ ആക്രമണത്തിൽ ഉക്രൈനിൽ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കുമെന്ന് റഷ്യ വ്യക്തമാക്കി.
യുക്രെയിനിൽ രക്ഷാദൗത്യത്തിനായി ഇന്ത്യൻ വ്യോമസേന വിമാനം സി-17 റുമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായായാണ് നടപടി. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി വേഗത്തിൽ ആക്കുന്നതിനായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റുമേനിയയിൽ എത്തിയിട്ടുണ്ട്.
ജനവാസകേന്ദ്രങ്ങൾക്കെതിരായ റഷ്യൻ ആക്രമണം നിർത്തണമെന്ന് റോയിട്ടേഴ്സിനും സിഎൻഎന്നിനും നൽകിയ സംയുക്ത അഭിമുഖത്തിൽ പ്രസിഡന്റ് സെലെൻസ്കി ആവശ്യപ്പെട്ടു. യുക്രൈന് യൂറോപ്യൻ യൂണിയൻ അംഗത്വം നൽകണമെന്ന് സെലെൻസ്‌കി അഭ്യർത്ഥിച്ചു. അങ്ങനെ സംഭവിച്ചാൽ മരണത്തിനു മീതെ ജീവിതവും ഇരുട്ടിനു മേലെ പ്രകാശവും പരക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ 27 അംഗങ്ങളുള്ള യൂണിയനിൽ യുക്രൈന് അംഗത്വം ലഭിക്കാനുള്ള സാദ്ധ്യതകൾ തത്കാലം ഇല്ലെന്നാണ് അറിവ്. അഭിപ്രായ വ്യത്യാസങ്ങൾ തന്നെയാണ് കാരണം.