പുന:പരിശോധനാ ഹർജ്ജികൾ തള്ളാതിരുന്നത് ജുഡീഷ്യറിയുടെ വീഴ്ച

125

പുന:പരിശോധനാ ഹർജ്ജികൾ തള്ളാതിരുന്നത് ജുഡീഷ്യറിയുടെ വീഴ്ച

ശബരിമല യുവതീ പ്രവേശന വിധിയിന്മേലുള്ള പുന:പരിശോധനാ ഹർജികളിന്മേൽ 14.11.19 ന് ഭൂരിപക്ഷ ജഡ്ജിമാർ പുറപ്പെടുവിച്ച വിധിയെ നിശിതമായി വിമർശിക്കുകയാണ് പ്രശസ്ത അഭിഭാഷകൻ അഡ്വ: സുഹൃദ് പാർത്ഥസാരഥി (ദി ഹിന്ദു: 28.11.19 )

പുന:പരിശോധനാ ഹർജികൾ യാതൊരു പരിഗണനയുമില്ലാതെ തള്ളിക്കളയേണ്ടവയായിരുന്നു എന്ന്  ലേഖനത്തിലൂടെ അദ്ദേഹം സ്ഥാപിക്കുന്നു. പുന:പരിശോധന നടത്തണമെങ്കിൽ ആദ്യവിധിയിൽ ഗുരുതരമായ തെറ്റ് ഹർജിക്കാർക്ക് ചൂണ്ടിക്കാണിക്കാൻ കഴിയണം. പുതിയതായി എന്തെങ്കിലും വാദം കൊണ്ടുവരാൻ കഴിയണം. ഇത് രണ്ടും ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ല. 28.09.18 ന്റെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ ഒരു തെറ്റും ചൂണ്ടിക്കാണിക്കാൻ മൂന്നംഗ ഭൂരിപക്ഷ ജഡ്ജിമാർക്ക് കഴിഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ മറ്റൊന്നും നോക്കാതെ ഹർജികൾ തള്ളാനേ ഉള്ളു.

ഇപ്പോൾ ഏഴംഗ ബഞ്ചിന് വിട്ടിട്ടുള്ള വിഷയങ്ങൾ ശബരിമല യുവതി പ്രവേശന വിധിയുമായി കൂട്ടിക്കുഴയ്ക്കേണ്ട ഒരു കാര്യവുമില്ല. അതു വേറെ . ഇത് വേറെ . എന്നോ തീർക്കേണ്ട ഒരു പ്രശ്നം അനാവശ്യമായി നീട്ടിക്കൊണ്ടുപോവുകയാണ് ഭൂരിപക്ഷ ജഡ്ജിമാർ ചെയ്തത്. ജ: നരിമാന്റെയും
ജ: ചന്ദ്രചൂഡിന്റെയും സംയുക്ത വിധിന്യായമാണ് ഭരണഘടനാപരമായി ശരിയായ വിധി. അഡ്വ: പാർത്ഥസാരഥി പറയുന്നു. ബഹുഭൂരിപക്ഷം നിയമപണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്.

(ടി.കെ.ആർ)