Movie Reviews
ഒരു രസമുള്ള സിനിമയും ഒരു മോശം സിനിമയും
രണ്ട് കുഞ്ഞു സിനിമകൾ : ഒരു രസമുള്ള സിനിമയും ഒരു മോശം സിനിമയും…
കാണാതെ പോയ തമാശ നിറഞ്ഞ കുഞ്ഞു സിനിമകൾ കാണുന്ന കൂട്ടത്തിൽ കണ്ട രണ്ട് സിനിമകൾ ആയിരുന്നു വള്ളിക്കുടിലിലെ വെള്ളക്കാരനും സച്ചിനും.
125 total views

നമ്പു
രണ്ട് കുഞ്ഞു സിനിമകൾ : ഒരു രസമുള്ള സിനിമയും ഒരു മോശം സിനിമയും…
കാണാതെ പോയ തമാശ നിറഞ്ഞ കുഞ്ഞു സിനിമകൾ കാണുന്ന കൂട്ടത്തിൽ കണ്ട രണ്ട് സിനിമകൾ ആയിരുന്നു വള്ളിക്കുടിലിലെ വെള്ളക്കാരനും സച്ചിനും.
1. വള്ളിക്കുടിലിലെ വെള്ളക്കാരൻ (2018)
Genre : കോമഡി
Duglas alfred സംവിധാനം ചെയ്ത് ഗണപതി, ബാലു വർഗീസ്, ലാൽ, മുത്തുമണി തുടങ്ങിയവർ അഭിനയിച്ച ചിത്രം രസകരമാണ്. ചുമ്മാ ഒരു നേരമ്പോക്കിന് വെറുതെ കാണാൻ പറ്റുന്ന സിനിമയാണ് വള്ളികുടിലിലെ വെള്ളക്കാരൻ. സുഹൃത്തായ കൃഷ്ണദാസ് മുരളിയാണ് ചിത്രം suggest ചെയ്തത്. കുറച്ചു രസമുള്ള തമാശകളും വളരെ ചെറിയ ഒരു കഥയും. വലിയ ഒരു സംഭവം സിനിമയൊന്നും അണിയറക്കാരും കരുതിയിട്ടില്ല എന്ന് വ്യക്തം. ഗണപതി ആണ് പ്രധാന നായകൻ. ലാൽ നല്ല തമാശയിൽ തന്റെ വേഷം പെർഫോം ചെയ്തിട്ടുണ്ട്. ബാലു വർഗീസും വിഷ്ണു ഗോവിന്ദനും ചേർന്നുള്ള combo നന്നായിട്ടുണ്ട്. സീരിയസ് ആയൊരു കഥയൊന്നും സിനിമയിൽ ഇല്ല. ലാലിന്റെ ചില കോമഡികൾ ഒക്കെ കണ്ട് ചിരിക്കാനുണ്ട്. ഒരു പ്രേമവും ബന്ധങ്ങളുടെ വിലയും ഒക്കെ സൈഡിൽകൂടി സിനിമ പറയുന്നുണ്ട്. രാത്രി ഭക്ഷണം ഒക്കെ കഴിക്കുമ്പോൾ നേരമ്പോക്കിന് കണ്ടിരിക്കാവുന്ന, stress ഫ്രീ ആയ ഒരു കോമഡി സിനിമ. ഒരു കുഞ്ഞു ബഡ്ജറ്റിൽ പിറന്ന ഒരു കുഞ്ഞു തമാശ സിനിമയാകുന്നു വള്ളിക്കുടിലിലെ വെള്ളക്കാരൻ.
2. സച്ചിൻ (2019)
Genre : സ്പോർട്സ്, കോമഡി
എസ്. എൽ. പുരം ജയസൂര്യയുടെ തിരക്കഥയിൽ സന്തോഷ് നായർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സച്ചിൻ മോശം ചിത്രമാണ്. അങ്ങിങ് ചില തമാശകൾ ഉണ്ടെങ്കിലും outdated ആയുള്ള കഥാപരിസരവും സംഭാഷണങ്ങളും സിനിമയെ ഒത്തിരി പുറകോട്ട് വലിക്കുന്നുണ്ട്. എസ്. എൽ. പുരം ജയസൂര്യയുടെ തിരക്കഥരചന കുറച്ചുകൂടി അപ്ഡേറ്റഡ് ആകാനുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈയിടെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പരാജയം സൂചിപ്പിക്കുന്നത്. സിനിമയിലെ നായകൻ തന്നെ ഏറ്റവും അലസമായി അഭിനയിച്ചിരിക്കുന്നു. കുറച്ചു ഫിറ്റ്നസ് എങ്കിലും വേണ്ട കഥാപാത്രമായിരുന്നു. അതിനുവേണ്ട ഒരുക്കങ്ങൾ പോലും ചെയ്യാൻ നായകന് സാധിച്ചിട്ടില്ല. ഒരു വ്യക്തിത്വം ഇല്ലാത്ത നായകനായി ധ്യാൻ ശ്രീനിവാസൻ മോശം പ്രകടനം കാഴ്ചവെച്ചപ്പോൾ നായികയായ അന്നാ രാജൻ ഭേദപെട്ടു നിന്നു. അജു വർഗീസിന്റെയും പിശാരടിയുടെയും പച്ചപ്പിലാണ് സിനിമ കുറച്ചെങ്കിലും കാണാൻ യോഗ്യം ആകുന്നത്. രണ്ടുപേരും നന്നായിട്ടുണ്ട്. ഹരീഷ് കണാരനും കുറച്ചു തമാശകൾ ഒക്കെ പറഞ്ഞു കൂടെയുണ്ട്. ആകെമൊത്തത്തിൽ പക്ഷേ ബോറൻ സിനിമയാകുന്നു സച്ചിൻ.
വാൽകഷ്ണം : ഇത്തരം വിജയിക്കാത്ത സിനിമകൾ ഒക്കെ വെറുതെ കാണുന്നത് എന്തിനാണ് എന്ന് ചോദിക്കുന്നവരുണ്ട്. സിനിമ കണ്ട് ചിരിക്കാൻ നല്ല ആഗ്രഹമുണ്ട്. മലയാളം പ്രധാനമായും. പക്ഷേ mainstream കോമഡി സിനിമകൾ ഒക്കെ കണ്ടതാണ്. ആളുകൾ പറഞ്ഞു മോശം സിനിമ എന്ന് പറഞ്ഞു പണ്ട് വിട്ട കുഞ്ഞു ചിത്രങ്ങളിൽ പലതും നല്ല രസകരമായി ചിരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രേമസൂത്രം, ഒറ്റക്കൊരു കാമുകൻ, ലഡ്ഡു, ജനമൈത്രി, നോൺസെൻസ്, ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, തുടങ്ങിയ പല ചിത്രങ്ങളും വെറുതെ ഇങ്ങനെ ഇരിക്കുമ്പോൾ stress ഇല്ലതെ കാണാവുന്ന സിനിമകളായിരുന്നു. ഇത്തരം വിജയിക്കാത്ത സിനിമകളിൽ നിന്ന് കുറെയേറെ ചിരിക്കാനുള്ള moments കിട്ടിയിട്ടുണ്ട്. അത്തരം ചിരികൾ ആ സിനിമകൾക്ക് നൽകാൻ ആയിട്ടുണ്ടെങ്കിൽ അവർ ആ purpose നിറവേറ്റി എന്ന് വിശ്വസിക്കുന്നു. ഓരോരുത്തരുടെയും ആസ്വാദനരീതിയും വ്യത്യസ്തമാണല്ലോ.
126 total views, 1 views today