മക്കളെ ബലികൊടുത്ത അന്ധവിശ്വാസ ദമ്പതികൾ സദ്ഗുരുവിന്റെ ഡൈഹാർഡ് ഫാൻസോ ?

436

ഫോട്ടോയിൽ കാണുന്ന ‘സദ്ഗുരു’ എന്ന ആത്മീയ വ്യവസായിയുടെ ഡൈഹാർഡ് ഫാൻസിൽ പെട്ട രണ്ട് അധ്യാപകരാണ് സ്വന്തം മക്കളുടെ തലക്കടിച്ചു കൊന്നിട്ട് ഇപ്പൊ അവരുടെ പുനർജന്മവും കാത്തിരിക്കുന്നത്,ലക്ഷങ്ങൾ ശമ്പളം കൊടുത്തു ഇരുത്തിയിക്കുന്നവന്മാർ ചൊല്ലിക്കൊടുക്കുന്ന ഓരോ ആത്മീയ തത്വചിന്താ വചനങ്ങൾ തന്റെ മനസ്സിൽ ഉരുത്തിരിയുന്ന മഹത്തായ ഉദ്ധരണികൾ ആയി ചർദ്ധിച്ചു വച്ചു മേലനങ്ങാതെ ആർഷഭാരതത്തിലെ പടുവിഡികളെ പറ്റിച്ചു തിന്നു കൊഴുത്ത ആത്മീയ ശവങ്ങളുടെ കൂട്ടത്തിലെ പ്രമുഖൻ, കാഞ്ചവടിച്ചു കിളിപോയ പത്തു സായിപ്പും മദാമ്മയും കൂടി ഇവന്റെയൊക്കെ കാൽക്കൽ പ്രണമിച്ചാൽ പിന്നെ ലോകം ബഹുമാനിക്കുന്ന ആത്മീയ തത്വചിന്താ സന്യാസിയായി, ഇവനും, സായിബാബയും, ഡബിൾ ശ്രീ രവിശങ്കറും, അമൃതനന്ദമയിയും, ഓഷോയുമൊക്കെ അരങ്ങുവാണിരുന്ന/ വാഴുന്ന ഇൻഡ്യാ മഹാരാജ്യത്തു ആത്മീയതലം മുതൽ സാംസ്കാരിക, വിദ്യാഭ്യാസ, ഭരണകൂട മേഖലകളിൽ വരെ വ്യക്തമായ കൈകടത്തലുകളും നിയന്ത്രണങ്ങളും നടപ്പാക്കുന്നത് ഇവന്മാരും ഇവന്റെയൊക്കെ സെലിബ്രിറ്റി ശിഷ്യന്മാരുമാണ്.ഒന്നു തൊടാൻ പോയിട്ട് ചെറു വിമര്ശനത്തിനുപോലും പോലും പിടികൊടുക്കാതെ ഇവനൊക്കെ പടർന്നു പന്തലിക്കാൻ പാകത്തിൽ ഈ മണ്ണ് പാകമാണ്.

കാരണം ഈ മണ്ണിൽ വിളയുന്നതിൽ ഭൂരിഭാഗവും ശാസ്ത്രീയതയെന്ന വളമുപയോഗിച്ചല്ല, ആത്മീയതയെന്ന വിഷമുപയോഗിച്ചാണ്.സ്വന്തം മക്കളുടെ തലക്കടിച്ചു കൊല്ലാൻ പാകത്തിൽ ഉന്നത വിദ്യാഭ്യാസമുള്ള ഉന്നത സ്ഥാനത്തിരിക്കുന്ന രണ്ടു രക്ഷിതാക്കളെ പ്രേരിപ്പിക്കാൻ പോലും ഈ വിഷം വളർന്നിട്ടുണ്ടെങ്കിൽ, ഈ രാജ്യത്തെ നിരക്ഷരരായ മഹാ ഭൂരിപക്ഷത്തെ എത്ര എളുപ്പത്തിൽ ആത്മീയതയെന്ന ചാണകക്കുളത്തിൽ മുക്കിയെടുത്തു ഇവനെപ്പോലുള്ളവന്മാർക്ക് പടർന്നു പന്തലിക്കാമെന്ന് നമുക്ക് മനസ്സിലാക്കാം,പീഡനക്കേസിൽ പെട്ടവൻ രാജ്യം വിട്ട് ഒരു ദ്വീപ് വാങ്ങി അവിടെ ഹിന്ദുരാഷ്ട്രം സ്ഥാപിച്ചിട്ട് ഒരുപാട് നാളായിട്ടില്ല,അവന്റെ പീഡനക്കഥയും കേസുകളും മുൻചരിത്രവുമെല്ലാം ഇൻഡ്യയിലെ മഹാഭൂരിപക്ഷവും മറക്കും, ഒറ്റക്കാരണത്താൽ, അവൻ സ്ഥാപിച്ച “ഹിന്ദു രാഷ്ട്രം” എന്ന പുണ്യ കർമമോർത്ത്.

പശുവും, പൗരാണികവും, സംസ്കാരവും രാമക്ഷേത്രവും എന്നൊക്കെ പറഞ്ഞു ഒരു ജനതയെ ആത്മീയതയുടെ ഉന്മാദവസ്ഥയിൽ എത്തിച്ചു പിറകോട്ടു വലിക്കുന്ന ഒരു ഭരണകൂടം നയിക്കുന്ന ഒരു രാജ്യമാണ് ഇതിന്ന്,റോഡുകളും, പാലങ്ങളും, വീടുകളും, ആയുധങ്ങളും, എന്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ കൂടുന്നു എന്നു ഭരണകൂട അടിമ ഭക്തർ എത്ര കണക്കുകൾ വച്ചു വാദിച്ചാലും,അടിസ്ഥാനപരമായി ശരാശരി ഇന്ത്യൻ പൗരൻ ആത്മീയ വികല ലോകത്തു തളച്ചിടപ്പെട്ട വിഡ്ഢിയാണ്, ശാസ്ത്രീയതയിൽ ഊന്നിയ ജീവിതരീതി അവന് അന്യമാണ്,
അതിന്റെ ഒടുവിലത്തെ തെളിവാണ് ഇന്നത്തെ സംഭവം,ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഉന്നത വിദ്യാഭ്യാസമുള്ളവരെപ്പോലും ഇതുപോലുള്ള ഊളകൾ അടിമകൾ ആക്കി സ്വന്തം സാമ്രാജ്യം സ്ഥാപിക്കാൻ കഴുമെങ്കിൽ, 1400കൊല്ലം മുൻപും 2000 കൊല്ലം മുമ്പുമൊക്കെ ജീവിച്ചിരുന്ന ഗോത്ര ജനതയെ പറ്റിച്ചു മതവും രാജ്യവും സാമ്രാജ്യവും സ്ഥാപിക്കാൻ കഴിയില്ല എന്നൊക്കെ വിശ്വസിക്കുന്ന മത നിഷ്‌കുകൾക്ക് പ്രണാമം. ഇവനൊക്കെ ഇന്ന് ചർദ്ധിച്ചു വയ്ക്കുന്ന ആത്മീയ ഉദ്ധരണികൾ പോലെ അന്നത്തെ മുഹമ്മദും യേശുവും ഛർദ്ദിച്ചിരുന്ന ഉദ്ധാരണികൾ ആണ് ഇന്നത്തെ വിശുദ്ധ ഖുർആനും ബൈബിളുമൊക്കെ, അതിനകത്ത് ശാസ്ത്രവും മാങ്ങാണ്ടിയും തിരയുന്ന സമയത്തു സ്വന്തം തലച്ചോർ എങ്കിലും ഒന്ന് പ്രവർത്തിപ്പിക്കിനെടാ വിഡ്ഢികളേ …

(കടപ്പാട് )