എനിക്കെന്തിനാണ് പത്ത് ഫെരാരി കാറുകൾ ? ഇരുപത് ഡയമണ്ട് വാച്ചുകൾ ?

31736

Moossa Huzzain

സെനഗൽ ദേശീയ താരവും ലോക ഫുട്ബോളിൽ വില കൂടിയ താരങ്ങളിൽ ഒരാളുമായ സഡിയോ മാനെ കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ നിന്നും

‘ എനിക്കെന്തിനാണ് പത്ത് ഫെരാരി കാറുകൾ.? ഇരുപത് ഡയമണ്ട് വാച്ചുകൾ.? അല്ലെങ്കിൽ രണ്ട് വിമാനങ്ങൾ ? ഈ വസ്തുകൾ എനിക്കും ലോകത്തിനും വേണ്ടി എന്തു നന്മയാണ് ചെയ്യുക. എനിക്ക് വിശന്നപ്പോൾ വയലിൽ ജോലി ചെയ്യേണ്ടി വന്നു. പ്രയാസകരമായ സമയം ഞാൻ അതിജീവിച്ചു. നഗ്നപാദനായി ഫുട്ബോൾ കളിച്ചു. ആ സമയം എനിക്ക് വിദ്യാഭ്യാസവും മറ്റു പലതും നഷ്ടപ്പെട്ടു.

എന്നാൽ ഇന്ന് ഞാൻ ഫുട്ബോളിനോട് നന്ദി പറയുന്നു. എനിക്ക് എന്റെ ജനങ്ങളെ സഹായിക്കാൻ സാധിക്കുന്നു. സ്കൂളുകളും സ്റ്റേഡിയങ്ങളും നിർമ്മിക്കാൻ സാധിച്ചു. കടുത്ത ദാരിദ്ര്യമുള്ള ആളുകൾക്ക് ഞങ്ങൾ വസ്ത്രങ്ങളും, ചെരിപ്പുകളും ഭക്ഷണവും എത്തിച്ചു. കൂടാതെ സെനഗലിലെ വളരെ ദരിദ്ര പ്രദേശത്തുള്ള എല്ലാ ആളുകൾക്കും പ്രതിമാസം 70 യൂറോ വീതം സഹായം നൽകുന്നു. ലക്ഷ്വറി കാറുകളും വീടുകളും പ്രദർശിപ്പിക്കാനല്ല , എനിക്ക് കിട്ടിയ ജീവിതത്തിൽ നിന്നും അല്പം എന്റെ ജനങ്ങൾക്കും കിട്ടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

_ എന്തൊരു മനുഷ്യരാണ് ഈ ദുനിയാവിൽ

Advertisements