ഗർഭിണിയായിരിക്കുമ്പോൾ കുങ്കുമപ്പൂവ് പാലിലരച്ച് കുടിച്ചാൽ കുഞ്ഞ് വെളുക്കുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

സമുദ്ര നിരപ്പിൽ നിന്നും 1600 മീറ്ററെങ്കിലും ഉയരമുള്ള തണുപ്പുള്ള, വർഷത്തിൽ 40-45 സെന്റീമീറ്ററെങ്കിലും മഴ ലഭിക്കുന്ന പ്രദേശങ്ങ ളിലാണ് കുങ്കുമം കൃഷി ചെയ്യുന്നത്. ഉള്ളിയുടെ വർഗത്തിൽപ്പെട്ട ഇവയുടെ കിഴങ്ങ് തണുപ്പിനെ അതിജീവിച്ച് മണ്ണിനടിയിൽ കിടക്കുകയും , അനുയോജ്യമായ കാലാവസ്ഥയിൽ മുളപൊട്ടി വളരുകയും ചെയ്യുന്നു.അതീവ മനോഹരിയായ വയലറ്റ് പൂക്കളിൽ നിന്നും ഉന്തി നിൽക്കുന്ന ജനി തന്തുക്കൾ നീണ്ടുചുവന്ന നാരുകൾ പോലെ കാണപ്പെടുന്ന പൂക്കളിൽ നിന്നും ഇത് ശ്രദ്ധാപൂർവം വളർത്തിയെടുത്ത് ഗുണം നഷ്ടപ്പെടാതെ ഉണക്കി പായ്ക്ക് ചെയ്ത് മാർക്കറ്റിലെത്തുന്നു.

കുങ്കുമത്തിൽ അടങ്ങിയിരിക്കുന്ന പിക്രോക്രോസിൻ, സാഫ്രനാൽ എന്നിവ സവിശേഷ നിറവും മണവും നൽകുന്നു. പേർഷ്യൻ, അറബിക്,യൂറോപ്യൻ പാചക വിധികളിൽ പലതിലും കുങ്കുമപ്പൂക്കൾ ഒരു സവിശേഷ ചേരുവയാണ്. വിലയേറിയ മധുരപലഹാരങ്ങളിലും, മുന്തിയ മദ്യങ്ങൾക്കും നിറം പകരാൻ അത് ഉപയോഗിക്കുന്നു.ചില പൗരാണിക ഔഷധക്കൂട്ടുകളിലും കുങ്കുമം ഒരു ചേരുവയാണ്. പട്ടുവസ്ത്രങ്ങൾക്ക് നിറം പകരാനും, സുഗന്ധദ്രവ്യങ്ങളിലും മതപരമായ ചടങ്ങുകളിലും വിവിധ സംസ്കാരങ്ങളിൽ കുങ്കുമം പരിലസിക്കുന്നു.വിറ്റാമിൻ ബിയും, ധാതുപദാർഥങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു.

വിഷാദരോഗികളിൽ ഗുണപരമായ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഇറാൻ, ഗ്രീസ്, സ്പെയിൻ, ഇൻഡ്യ എന്നീ രാജ്യങ്ങളാണ് ഉത്പാദനത്തിൽ മുൻപന്തിയിൽ. ഇന്ത്യയിൽ കാശ്മീരിലാണ് കൃഷിയായി ചെയ്തുവരുന്നത്.എല്ലായിടത്തും കുങ്കുമത്തിന്റെ ഗുണമേന്മ ഒരുപോലെയല്ല. ഇറാനിയൻ കുങ്കുമം ഗുണം കുറഞ്ഞവ യാണ്.സ്പെയിനിൽ നിന്നും വരുന്ന ലാ മഞ്ച കുങ്കുമം ഗുണമേന്മയുള്ളതും, വിലയേറിയ തുമാണ്. കാശ്മീരി കുങ്കുമം ഗുണമേന്മയേ റിയതും ലോകപ്രശസ്തവുമാണ്. എന്നാൽ ഗുണമേന്മ കുറഞ്ഞ ഇറാനിയൻ കുങ്കുമം കലർത്തി വലിയ വിലയ്ക്ക് ഇത് പലപ്പോഴും വിൽക്കാറുണ്ട്.

കുങ്കുമത്തിലടങ്ങിയിരിക്കുന്ന ക്രോസിൻ, പിക്രോക്രോസിൻ, സാഫ്രനാൽ എന്നിവയുടെ അളവ് സ്പെക്ട്രോഫോട്ടോമെട്രി വഴി തിട്ടപ്പെടുത്തി iso- 3632 ഗുണമേന്മാ മാനദണ്ഡം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ ലേബൽ നോക്കി ഗുണമേൻമ ഉറപ്പു വരുത്താം.കുങ്കുമത്തിന്റെ ഉയർന്ന വില വിവിധ തരത്തിലുള്ള മായങ്ങൾ ചേർത്ത് വിൽക്കാൻ കച്ചവടക്കാരെ പ്രലോഭിതരാക്കുന്നു. പൂവിന്റെ നേർത്ത ജനിതന്തുക്കളോടൊപ്പം പൂവിന്റെ സമാനമായ മറ്റുചിലഭാഗങ്ങളും ഉണക്കിച്ചേർക്കുന്നു.

ബീറ്റ്റൂട്ട് നേർത്ത തന്തുക്കളാക്കി മുറിച്ച് ഉണക്കിച്ചേർക്കാറുണ്ട്. തേൻ, എണ്ണ എന്നിവ ചേർത്ത് ഭാരം കൂട്ടി വിറ്റുവരുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. സാഫ്ളവർ എന്ന ചെടിയുടെ പുഷ്പഭാഗങ്ങൾ ചേർത്ത് വിൽക്കാറുണ്ട്. ചോളച്ചെടിയുടെ പെൺപൂക്കളുടെ അടുത്തുള്ള സിൽക്നൂലുകൾ പോലും നിറം ചേർത്ത് കുങ്കുമത്തോടൊപ്പം ക ലർത്താറുണ്ട്.ഒരു പൂവിൽ നിന്നും ലഭിക്കുന്നത് വെറും 7 മില്ലിഗ്രാം കുങ്കുമം (1000 മില്ലിഗ്രാമാണ് ഒരു ഗ്രാം). ഒരു ഗ്രാം ഉണക്ക കുങ്കുമം ലഭിക്കാൻ ഏകദേശം 150 പൂക്കൾ വേണം. ഒരു കിലോ പൂവിൽ നിന്നും 12 ഗ്രാം കുങ്കുമം ലഭിക്കും. ഒരു കിലോ കിട്ടാൻ 11 ലക്ഷം മുതൽ 17 ലക്ഷം പൂക്കൾ വരെ വേണ്ടി വരും.
ഇത്രയും പൂക്കൾ നുള്ളി കുങ്കുമം പാകപ്പെടു ത്താൻ 40 തൊഴിലാളികൾ വേണം. വില കൂടുന്നതിന്റെ കാരണം പിടികിട്ടിയല്ലോ. അവസാനമായി , നമ്മൾ അറിയാൻ ആഗ്രഹിച്ച കാര്യം.

ഗർഭിണിയായിരിക്കുമ്പോൾ കുങ്കുമപ്പൂവ് പാലിലരച്ച് കുടിച്ചാൽ കുഞ്ഞ് വെളുക്കുമോ എന്ന കാര്യം.അങ്ങനെയായിരുന്നെങ്കിൽ എന്തുവിലകൊടുത്തും ലോകത്തെ അപകർഷതാബോധമുള്ള പല മാതാപിതാ ക്കളും അത് ചെയ്യുമായിരുന്നില്ലേ എന്നൊന്ന് ഓർത്തു നോക്കൂ. ശുദ്ധ അസംബന്ധമാ ണത്.ഇതുസംബന്ധിച്ച് യാതൊരു ശാസ്ത്രീയ അടിത്തറയും ഇതുവരെ കണ്ടെത്തിയിട്ടില്ല.

You May Also Like

കാൻസർ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചു, ഇത് സന്തോഷ വാർത്ത

കാന്‍സര്‍ രോഗ ചികില്‍സാ രംഗത്ത് പ്രതീക്ഷയേകിയിരിക്കുകയാണ് ന്യൂയോര്‍ക്കിലെ മരുന്ന് പരീക്ഷണ ശാലയില്‍ നിര്‍മ്മിച്ച ഒരു പുതിയ…

നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടോ? എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാതിരിയ്ക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാകുന്നത്.

എയിഡ്സ് രോഗികളുടെ കാര്യത്തില്‍ നമ്മുടെ തിരുവനന്തപുരം തന്നെ നമ്പര്‍ 1

ഇക്കൊല്ലം ഒക്‌ടോബര്‍ വരെ കേരളത്തില്‍ കണ്ടെത്തിയ എയ്ഡ്‌സ് രോഗികളുടെ എണ്ണം 26242 ആണ്. ഇതില്‍ 5106 പേര്‍ തലസ്ഥാന നിവാസികളാണ്.

നിങ്ങള്‍ ദിവസവും എത്ര മണിക്കൂര്‍ ഉറങ്ങണം?

ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണത്തിനും വ്യായാമത്തിനുമുള്ള അതേ പ്രാധാന്യം തന്നെയാണ് ഉറക്കത്തിനും ഉള്ളത്