ബിരിയാണി” സ്വാദിൽ മതിമറന്ന് റോമാക്കാർ...♥️
കഴിഞ്ഞ ഒക്ടോബർ 3 മുതൽ 9 വരെ ഇറ്റലിയിലെ റോമിൽ വെച്ച് നടന്ന ഇരുപതാമത് ഏഷ്യാറ്റിക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മത്സരവിഭാഗത്തിൽ 12 സിനിമകൾ മത്സരിച്ചപ്പോൾ,നമ്മുടെ കൊച്ചുകേരളത്തിൽ നിന്ന് ഒരു കൊച്ചുസിനിമ അതിന്റെകൂടെ ഉണ്ടായിരുന്നു.സജിൻ ബാബു സംവിധാനം

ചെയ്ത “ബിരിയാണി” ആയിരുന്നു അത്.പ്രശസ്തരായ നടിനടന്മാരോ,സംവിധായകരോ ഈ സിനിമയുടെ ഭാഗമായി ഇല്ലാത്തതുകൊണ്ട് ആയിരിക്കാം,ഈ സംഭവം ആരും കൊട്ടിഘോഷിച്ചില്ല.
എന്നാൽ ഇന്ന് ഈ സിനിമ നേടിയ നേട്ടം കേരളീയജനത അഭിമാനത്തോടെ കൊട്ടിഘോഷിക്കേണ്ടതാണ്.
കാരണം ഇരുപതാമത് ഏഷ്യാറ്റിക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാർഡ് സ്വന്തമാക്കിയിരിക്കുന്നു…😍
ഇതിലിപ്പോൾ എന്താ ഇത്ര വലിയ കാര്യം?,നെറ്റ്പാക്ക് അവാർഡൊക്കെ എത്രയെത്ര മലയാളസിനിമയ്ക്ക് കിടീട്ടുണ്ട്…എന്നൊക്കെ ഇത് കേൾക്കുന്നവർക്ക് തോന്നാം.
ശെരിയാണ്…നെറ്റ്പാക്ക് അവാർഡൊക്കെ ഒരുപാട് മലയാളസിനിമകൾക്കും ഇന്ത്യൻസിനിമകൾക്കും കിടീട്ടുണ്ട്.
പക്ഷെ…ഒരു വിദേശഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച്,അവിടുന്ന് മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാർഡ് വാങ്ങിയ ഒരൊറ്റ മലയാളസിനിമ ഇതിനുമുൻപ് ഉണ്ടായിട്ടുള്ളൂ…സിനിമയുടെ പേര് ‘വിധേയൻ’…സംവിധായകന്റെ പേര് അടൂർ ഗോപാലകൃഷ്ണൻ…😍
അദ്ദേഹത്തിന് ശേഷം ഒരു നെറ്റ്പാക്ക് അവാർഡ് കടൽ കടത്തി കേരളക്കരയിൽ എത്തിക്കുന്ന പുള്ളിയാണ് നമ്മുടെ സജിൻ ബാബു…😉
യു എ എന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയില്‍ അഭിനേതാക്കൾ കനി കുസൃതി, ശൈലജ, സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, തോന്നക്കല്‍ ജയചന്ദ്രൻ,ശ്യാം റെജി തുടങ്ങിയവരാണ്.കാർത്തിക് മുത്തുകുമാറും ഹരികൃഷ്ണൻ ലോഹിതദാസും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.അപ്പു ഭട്ടതിരി എഡിറ്റിംഗും,ലിയോ ടോം സംഗീതവും,നിതീഷ്ചന്ദ്ര ആചാര്യ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.അസ്തമയം വരെ,അയാൾ ശശി എന്നീ സിനിമകളും സജിൻ ബാബു സംവിധാനം ചെയ്തിട്ടുണ്ട്.
“എന്റെ സിനിമ ജീവിതത്തിലെ ആദ്യ ഇന്റെർ നാഷണൽ അവാർഡും, ‘ബിരിയാണി’യുടെ (World Premier)ആദ്യ അവാർഡുമാണിത്..രണ്ട് ജൂറികൾ തിരഞ്ഞെടുക്കുന്ന രണ്ട് അവാർഡുകൾ മാത്രമാണ് ഉള്ളത്” സജിൻ ബാബുവിന്റെ വാക്കുകളാണിവ.
എന്തായാലും മലയാളികളെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാര്യമല്ല…ജെല്ലികെട്ടും ചോലയും മൂത്തോനുമൊക്കെ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് നല്ല അഭിപ്രായം ഏറ്റുവാങ്ങിയതിനു അഭിമാനിക്കുന്ന നമ്മുക്ക്,’ബിരിയാണി’ സ്വന്തമാക്കിയ വിദേശ അവാർഡിന്റെ പേരിൽ കുറച്ചു നാൾ അഹങ്കരിച്ച് നടക്കാം…😀
എന്തായാലും ഈ നേട്ടം ഇവിടെ അവസാനിക്കാതിരികട്ടെ…നമ്മുടെ സ്വന്തം ബിരിയാണിയുടെ രുചിയറിഞ്ഞ് അതിനെ പ്രശംസിക്കുവാൻ ഇനിയും ഒരുപാട് വിദേശ വേദികൾ ഉണ്ടാവട്ടെ… കൂട്ടത്തിൽ സജിൻബാബുവിനും ഇനിയും നല്ല നല്ല സിനിമകൾ ചെയ്യാനുള്ള അവസരങ്ങളും കിട്ടട്ടെ…☺️
കടപ്പാട് : Cineprise Entertainment