സലാർ കാണാൻ പോകുന്നവർ അറിയാൻ ചില കാര്യങ്ങൾ:

KGF ന്റെ കളർ ടോണും, സെറ്റും ഇട്ട് ഗെയിം ഓഫ് ത്രോൺ മോഡലിൽ ഒരു കഥ അതാണ്‌ സലാർ. ഒരിക്കലും KGF പോലെ ഒരു അതിവേഗ ആക്ഷൻ ഡ്രാമ പ്രതീക്ഷിച്ച് പോകരുത്.

മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള സിനിമയുടെ, ഒരു മണിക്കൂർ നീണ്ട ആദ്യ പകുതി കഥ പറയാൻ വേണ്ട കളമൊരുക്കൽ മാത്രമാണ്. അത് കൊണ്ട് തന്നെ എന്താണ് നടക്കുന്നത് എന്ന് ഒരു പിടിയും കിട്ടില്ല. പ്രഭാസിന്റെ സ്ക്രീൻ പ്രസൻസും, പുള്ളിയുടെ ചില ആക്ഷൻ രംഗങ്ങളും മാത്രമാണ് ആശ്വാസം.

ധാരാളം കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട്, അധികാര വടം വലിയുടെ കഥയിലേക്ക് കടക്കുന്ന രണ്ടാം പകുതി, എൻഗേജിങ് ആണെങ്കിലും, ചില ആക്ഷൻ സീനുകൾ ഉൾപ്പെടെ പല രംഗങ്ങൾക്കും വേണ്ടത്ര ഇമ്പാക്റ്റ് കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല. സിനിമയിൽ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെങ്കിൽ കഥയും പൂർണ്ണമായി പിടികിട്ടില്ല.

സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങൾക്കും കഥയിൽ വേണ്ടത്ര പ്രധാന്യമുണ്ട്. അത്‌ കൊണ്ട് തന്നെ അവർ ആരൊക്കയാണെന്നും, അവർ തമ്മിലുള്ള ബന്ധം എന്താണെന്നും കൃത്യമായി അറിഞ്ഞിരുന്നാലേ കഥ പൂർണ്ണമായും മനസ്സിലാകൂ.

സിനിമയെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം :

ചില നല്ല മാസ്സ് രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ ഒരു ആവറേജ് അനുഭവം മാത്രം സമ്മാനിച്ചു.പ്രഭാസിനെ ആക്ഷൻ സീനുകളിൽ ഗംഭീരമായി present ചെയ്തിട്ടുണ്ട്. പക്ഷെ പുളളിയ്ക്ക് ഡയലോഗ് പറയാനും, അഭിനയിക്കാനുമുള്ള സീനുകൾ വളരെ കുറവ്. പൃഥ്വി രാജിന്റെ കഥാപാത്രത്തിനാണ് പെർഫോം ചെയ്യാൻ കുറച്ച് കൂടി അവസരമുള്ളത്. വളരെ നന്നായി തന്നെ പൃഥ്വി അത് ചെയ്തിട്ടുണ്ട്.ശ്രുതി ഹാസൻ, ഈശ്വരി റാവു, ജോൺ വിജയ്, ജഗപതി ബാബു, ബോബി സിംഹ തുടങ്ങി നീണ്ടൊരു താരനിര സിനിമയിൽ അണിനിതന്നിട്ടുണ്ട്. എല്ലാപേർക്കും പ്രാധാന്യമുള്ള വേഷങ്ങളും ലഭിച്ചു.

പക്ഷെ രണ്ട് മണിക്കൂറിൽ വലിയൊരു കഥ പറഞ്ഞു തീർക്കാൻ ശ്രമിച്ചതിന്റെ പോരായ്മ മുഴച്ചു നിൽക്കുന്നു. അടുത്ത ഭാഗം വന്നാൽ മാത്രമേ ഈ സിനിമയുടെ കഥയെക്കുറിച്ച് തന്നെ എന്തെങ്കിലും പറയാൻ കഴിയൂ. വെബ്ബ് സീരീസായിട്ടൊക്കെ ഇറക്കേണ്ട കഥ സിനിമയാക്കാൻ ശ്രമിച്ചതിന്റെ പോരായ്മ നന്നായി ഫീൽ ചെയ്യും. അത്ഭുതം അതല്ല, ഇത് ഒറ്റ സിനിമയായി ഇറക്കാനായിരുന്നത്രേ ആദ്യം പ്ലാൻ. പ്രിത്വി കഥ കേട്ട ശേഷം രണ്ട് ഭാഗമായി ഇറക്കരുതോ എന്ന് അഭിപ്രായപ്പെട്ടു എന്നും അങ്ങനെ പ്ലാൻ മാറ്റി രണ്ട് ഭാഗമാക്കി എന്നൊക്ക ഇന്റർവ്യൂവിൽ പ്രശാന്ത്‌ നീൽ പറയുന്നുണ്ടായിരുന്നു.

You May Also Like

എന്നാൽ ബോബിയോട് ഇത് വേണ്ടായിരുന്നെന്നു ആരാധകർ, അനിമൽ സിനിമയിലെ വില്ലൻ കഥാപാത്രം ചെയ്ത ബോബി തന്റെ കുറഞ്ഞ സ്‌ക്രീൻ സ്‌പേസിനെ കുറിച്ച് പറയുന്നു.

രൺബീർ കപൂറും രശ്മിക മന്ദാനയും ഒന്നിച്ച ‘അനിമൽ’ എന്ന ചിത്രം ബോക്‌സ് ഓഫീസിൽ തരംഗമായി മുന്നേറുകയാണ്.…

ശരിക്കും എന്താണ് പോളണ്ടിൽ സംഭവിച്ചത് ?

അറിവ് തേടുന്ന പാവം പ്രവാസി “പോളണ്ടിനെ പറ്റി ഒരു അക്ഷരം മിണ്ടരുത് ” എന്ന് ഇന്ത്യയിലെ…

ബോളിവുഡിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ ആരാധന ഇന്ന് 52 വർഷങ്ങൾ പിന്നിടുന്നു

ബോളിവുഡിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ ആരാധന ഇന്ന് 52 വർഷങ്ങൾ പിന്നിടുന്നു. Bineesh K Achuthan എന്റെ…

എന്റെ മകൻ ജീവനോടെ ഇരിക്കാൻ കാരണം സുരേഷ്‌ഗോപി

സുരേഷ് ഗോപി ചെയ്ത മഹത്തായൊരു കാര്യത്തെ കുറിച്ച് നന്ദിയോടെ വാചാലനാകുകയാണ് മണിയൻപിള്ള രാജു. ഒരുപാട് പേരെ…