‘സല്യൂട്ട്’ തീയേറ്ററിലേക്കില്ല
(Sony LIV Release)
ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രത്തിന് ബോബി – സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡയാന പെന്റി, മനോജ് കെ.ജയൻ, സാനിയ അയ്യപ്പൻ, ലക്ഷ്മി ഗോപാലസ്വാമി, ബിനു പപ്പു, സായ്കുമാർ,അലൻസിയർ, വിജയ കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ
റോഷൻ ആൻഡ്രൂസ് മുംബൈ പോലീസിന് ശേഷം ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് ‘സല്യൂട്ട്’. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി- സഞ്ജയ് ടീമാണ് . വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സോണി ലൈവിലൂടെ സല്യൂട്ട് റിലീസ് ചെയ്യുമെന്ന് ദുൽഖർ വ്യക്തമാക്കി .തിയേറ്ററിൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നു എങ്കിലും കോവിഡ് പ്രതിസന്ധികൾ കാരണം തീരുമാനം മാറ്റുകയായിരുന്നു
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായികാ. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.