രാഗീത് ആർ ബാലൻ

ചില സിനിമകൾ തീയേറ്ററിൽ കാണുമ്പോൾ ചില പശ്ചാത്തല സംഗീതങ്ങൾ എന്നെ വല്ലാതെ അഡിക്ട് ആക്കാറുണ്ട് അതുപോലെ അത്ഭുത പെടുത്താറുണ്ട് .. അത്തരത്തിൽ രണ്ട് വർക്കുകൾ ആയിരുന്നു തമിഴ് സിനിമകൾ ആയ വിക്രം വേദയിലെയും കൈതിയിലെയും പശ്ചാത്തല സംഗീതങ്ങൾ.. ഈ രണ്ട് സിനിമകളിലെ പ്രധാന ആകർഷങ്ങളിൽ ഒന്ന് അവയുടെ പശ്ചാത്തല സംഗീതങ്ങൾ ആയിരുന്നു.. തീയേറ്ററുകളെ ഇളക്കി മറിക്കുവാൻ സാധിക്കുന്ന ഐറ്റംങ്ങൾ..ഇതെല്ലാം ചെയ്തത് സാം സി എസ് എന്ന സംഗീത സംവിധായകൻ ആണ്.

സിനിമ ഫീൽഡിൽ ചിലരുണ്ട് മികച്ച ഔട്ട്‌ പുട്ട് നൽകിയിട്ടും അറിയപ്പെടാതെ പോകുന്നവർ . അത്തരത്തിൽ ഒരാൾ ആണ് സാം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..അദ്ദേഹത്തിന്റെ പല ഇന്റർവ്യൂ സിലും അദ്ദേഹം അത് പങ്കു വെച്ചിട്ടുണ്ട്..സിനി ഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂൽ അദ്ദേഹം പറയുന്നുണ്ട്..

 

“എന്നെ ആർക്കും അറിയില്ല.. അതാണ് സത്യം.. ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഒരിക്കൽ ഞാൻ കോയം പെട്ടിൽ നിന്നും ഫ്ലൈറ്റ് ലേറ്റ് ആയിട്ടു ഇലക്ട്രിക് ട്രെയിനിൽ പോകുക ആയിരുന്നു..അപ്പോൾ എന്റെ സ്യുട്ട് കേസ് കയ്യിൽ നിന്നും വഴുതി മറ്റൊരാളുടെ ദേഹത്ത് ഇടിച്ചു.. അയാൾ എന്നെ വഴക്ക് പറഞ്ഞു.. അയാൾ എന്നോട് മോശമായി സംസാരിച്ചു..ഞാൻ സോറി പറഞ്ഞു രണ്ട് സെക്കന്റിന് ശേഷം എന്നെ വഴക്ക് പറഞ്ഞ ആളുടെ ഫോൺ റിങ് ചെയ്തു.. ഫോണിന്റെ റിങ് ടോൺ വിക്രം വേദയിലെ “തനനനന”എന്ന എന്റെ ബാക്ക് ഗ്രൗണ്ട് സ്കോർ ആയിരുന്നു.. അയാൾ ആ ഫോൺ കാൾ എടുത്ത് സംസാരിച്ചു.. ഞാനാണ് ആ റിങ് ടോൺ ചെയ്തത് എന്ന് അയാൾക്ക്‌ അറിയില്ല അറിഞ്ഞിരുന്നെങ്കിൽ എന്നെ വഴക്കു പറയില്ലായിരുന്നു.. ഞാനപ്പോൾ ആലോചിച്ചത് ഇതു കണ്ടു സന്തോഷപെടണോ അതോ എന്നെ തിരിച്ചറിയാതെ പോയതിനു സങ്കട പെടണോ എന്നാണ് ”

ഒന്നിൽ കൂടുതൽ സിനിമകൾ ചെയ്തു ഒന്നിൽ കൂടുതൽ മേഖലകളിൽ പ്രവർത്തിച്ചിട്ടും പത്തു വർഷങ്ങൾ ആയി ഫീൽഡിൽ ഉണ്ടായിട്ടും മികച്ച വർക്കുകൾ നൽകിയിട്ടും വളരെ അണ്ടർറേറ്റഡ് ആയി പോയ മനുഷ്യൻ.വിക്രം വേദ,കൈദി പോലുള്ള സിനിമകൾക്ക് അദ്ദേഹം നൽകിയ പശ്ചാത്തല സംഗീതം ആ സിനിമകളെ മറ്റൊരു തലത്തിലെത്തിച്ച എക്സ്പീരിയൻസുകൾ ആയിരുന്നു . മിക്ക സിനിമകളിലും സംഗീതത്തിന് പുറമേ വഴികളെഴുതുകയും ആലപിക്കുകയും ചെയ്ത വ്യക്തി.മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു

“ചായക്കടയിൽ പോയാലും മാളിൽ പോയാലും ആർക്കും എന്നെ മനസിലാവില്ല. 100 പേരിൽ ഒരാൾ തിരിച്ചറിഞ്ഞേക്കാം. ഇതാണ് സാം എന്ന്. ഒരു കണക്കിന് അത് നല്ലതാണ്. എന്റെ മകൻ പറഞ്ഞു അപ്പ എന്താണ് അനിരുദ്ധിനെ പോലെ ചെയ്യാത്തത്, അപ്പോൾ കൂടുതൽ പേർ അറിയുമല്ലോ എന്ന്. ഞാൻ എന്തിന് അനിരുദ്ധിനെപ്പോലെ ചെയ്യണമെന്ന് ഞാൻ ആലോചിച്ചു. ഞങ്ങൾ രണ്ട് തരം സംഗീതജ്ഞർ ആണെന്ന കാര്യം അവന് അറിയില്ലല്ലോ? അവന് അനിരുദ്ധ് ആണ് മുഖ്യം”

തമിഴിലും തെലുങ്കിലും നിരവധി ഹിറ്റുകൾ ഒരുക്കിയ സംഗീത സംവിധായകനാണ് സാം. വലിയ വിജയങ്ങൾ നേടിയ വിക്രം വേദ, കൈതി അടക്കം ഒരുപിടി സിനിമകളുടെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയ സാം ഇപ്പോൾ മലയാള സിനിമയിലും സജീവമാണ് . സാം മറ്റ് സംഗീത സംവിധായകരെ പോലെ ആഘോഷിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ സിനിമാ പ്രേമികൾക്ക് പോലും പേരിന് അപ്പുറം ഈ കലാകാരനെ പരിചയമില്ല എന്നതാണ് സത്യം.ഒരിക്കൽ ഒരു ഇന്റർവ്യൂൽ അദ്ദേഹം ഒരു ചോദ്യം നേരിടേണ്ടി വന്നു

You are now known for a terrific background score. How do you work on it? Do you take extra care?
അതിനു അദ്ദേഹം നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു
I like doing BGM more than songs because songs are easily done. In Tamil films, most of the situations would fall under a template. When there is a song, it is easy for the audience to fix a specific emotion for the number. But background score is not like that and it begins just a second before a scene which could be long or short. Of course, the hard work for both the songs and background score composition is the same. However I give importance to the background score. I also get films that seem to give prominence to background score and I think I am doing a responsible work in this.

“പാട്ടുകളേക്കാൾ ബിജിഎം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു, കാരണം പാട്ടുകൾ എളുപ്പത്തിൽ ചെയ്യാനാകും. തമിഴ് സിനിമകളിൽ മിക്ക സാഹചര്യങ്ങളും ഒരു ടെംപ്ലേറ്റിന് കീഴിലായിരിക്കും. ഒരു ഗാനം ഉണ്ടാകുമ്പോൾ ഒരു പ്രത്യേക വികാരം പ്രേക്ഷകർക്ക് ഉണ്ടാകാൻ എളുപ്പമാണ്. എന്നാൽ ബാക്ക്‌ഗ്രൗണ്ട് സ്‌കോർ അങ്ങനെയല്ല, ദൈർഘ്യമേറിയതോ ചെറുതോ ആയ ഒരു രംഗത്തിന് തൊട്ടുമുമ്പ് അത് ആരംഭിക്കുന്നു. തീർച്ചയായും, ഗാനങ്ങൾക്കും പശ്ചാത്തല സംഗീത രചനയ്ക്കും വേണ്ടിയുള്ള കഠിനാധ്വാനം ഒന്നുതന്നെയാണ്. എങ്കിലും ഞാൻ പശ്ചാത്തല സ്‌കോറിനാണ് പ്രാധാന്യം നൽകുന്നത്. ബാക്ക്ഗ്രൗണ്ട് സ്കോറിന് പ്രാധാന്യം നൽകുന്ന സിനിമകളും എനിക്ക് ലഭിക്കുന്നു, ഞാൻ ഇതിൽ ഉത്തരവാദിത്തമുള്ള ജോലിയാണ് ചെയ്യുന്നതെന്ന് ഞാൻ കരുതുന്നു.”കൈതി 2 സംഭവിച്ചാൽ ആ സിനിമയിൽ നിന്നും ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകം തന്നെ ആണ് സാം.. അദ്ദേഹത്തിനു മാത്രമേ ആ സിനിമക്ക് ഉള്ള ജീവൻ നൽകാൻ സാധിക്കുക ഉള്ളു.
Don’t you think composers are under-appreciated for background scores?

 

You May Also Like

“ഓ പ്രിയേ…എന്ന് എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല”

പതിനേഴാം വിവാഹവാർഷികം ആഘോഷിച്ചു നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. മകൻ ഇസഹാക്കിനോപ്പം കേക്ക് മുറിച്ചാണ്…

അമലപോൾ കേന്ദ്ര കഥാപാത്രമാകുന്ന മലയാളം സസ്പെൻസ് ത്രില്ലർ ചിത്രം ‘ദി ടീച്ചർ’ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

അമല പോൾ കേന്ദ്ര കഥാപാത്രമാകുന്ന മലയാളം സസ്പെൻസ് ത്രില്ലർ ചിത്രം ‘ദി ടീച്ചർ’ – ഫസ്റ്റ്ലുക്ക്…

സുധാമണി പവർഫുൾ ആണ് ,സൂപ്പർ ആണ്, സിമ്പിൾ ആണ്

സുധാമണി പവർഫുൾ ആണ് ,സൂപ്പർ ആണ്, സിമ്പിൾ ആണ് അബിൻ തിരുവല്ല ഹിന്ദി അടക്കമുള്ള പല…

ടൈഗർ 3 യിലെ വൈറലായ ടവൽ സീനിന്റെ ബിടിഎസ് ചിത്രം പോസ്റ്റ് ചെയ്ത് കത്രീന കൈഫ്

കത്രീന കൈഫ് സൽമാൻ ഖാനൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രമായ ടൈഗർ 3 റിലീസിന് തയ്യാറെടുക്കുകയാണ്. ഫ്രാഞ്ചൈസിയുടെ…