കൃപൽ ഭാസ്‌ക്കർ

Familyman 2 വിൽ ഒരു തമിഴ് പുലി പോരാളിയുടെ റോളിൽ സാമന്ത എത്തുന്നു എന്ന വാർത്ത കേട്ടപ്പോൾ അല്പം കല്ലുകടിയായി തോന്നിയിരുന്നു, സാമന്ത ഒരു മികച്ച അഭിനേതാവ് എന്നത് അംഗീകരിക്കുമ്പോഴും അത്തരമൊരു റോളിൽ അവർ ഫിറ്റ്‌ ആവുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. The Family Man 2: Sharib Hashmi praises Samantha Akkineni, shares how the  team is celebrating show's success | Entertainment News,The Indian Expressട്രെയിലർ കണ്ടപ്പോഴും ഒരു തൃപ്തി വന്നിരുന്നില്ല, എന്നാൽ Familyman 2 കണ്ടു കഴിഞ്ഞ ശേഷം അതിലെ മികച്ച പ്രകടനങ്ങളിലൊന്നോ ഏറ്റവും മികച്ചതോ സാമന്ത അവതരിപ്പിച്ച രാജി എന്ന കഥാപാത്രത്തിന്റെതാണെന്ന നിലയിലേക്ക് എന്റെ അഭിപ്രായം മാറിയിരിക്കുന്നു , എല്ലാവിധ മുൻ വിധികളെയും അവർ തൂത്തെറിഞ്ഞു. അവർ ശ്രീലങ്കൻ തമിഴ് കൈകാര്യം ചെയ്തതൊക്കെ മികച്ചതായി തോന്നി. ഇമോഷണൽ സീനുകളിൽ അപാരമായി ജീവിച്ചു. അവസാന എപ്പിസോഡുകളിൽ അവരുടെ ബീസ്റ്റ് മോഡ് ആറ്റിട്യൂടൊക്കെ അസാധ്യമായിരുന്നു.

The Family Man Season 2 Trailer: Manoj Bajpayee, Samantha Akkineni's Series  Is Packed With Exciting Twists and Unexpected Climax (Watch Video) - Onhike  - Latest News Bulletinsഎടുത്തു പറയേണ്ടത് അവർ ചെയ്ത സ്റ്റണ്ടുകളെ പറ്റിയാണ്, ഇന്ത്യൻ സിനിമ മുതൽ ഹോളിവുഡ് സിനിമകളിൽ വരെ മുഴച്ചു നിൽക്കുന്ന ഒന്നായാണ് സ്ത്രീകളുടെ സ്റ്റണ്ട് വ്യക്തിപരമായി അനുഭവപ്പെട്ടിട്ടുള്ളത് . വലിയ ശരീര പ്രകൃതമുള്ള ആണുങ്ങളെ അടിച്ചിടുന്ന സ്ത്രീകളുടെ സീനുകളിൽ പലപ്പോഴും ഒരു ആവിശ്വസനീയത കയറി വരാറുണ്ട്. എന്നാൽ ഫാമിലി മാൻ 2 വിൽ സാമന്ത ചെയ്ത സ്റ്റണ്ടുകളിൽ എവിടെയും ഈ ആവിശ്വസനീയത കയറി വരുന്നില്ല. അവർ ഇതിനായി നല്ല രീതിയിൽ തയ്യാറെടുത്തിട്ടുണ്ട് എന്നത് വ്യക്തം. Samantha Akkineni on signing The Family Man Season 2: 'It was my biggest  accomplishment' | Entertainment News,The Indian Expressസ്റ്റണ്ട് സീനുകൾ സ്ത്രീകൾ ഇത്രയും വിശ്വസനീയമായി അവതരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല.ക്രെഡിറ്റ്‌ പക്ഷെ അവർക്ക് മാത്രമല്ല സംവിധായകനും, സ്റ്റണ്ട് സംവിധായകനും മറ്റു ക്രൂ അംഗങ്ങൾക്കും കൂടി ഉള്ളതാണ്. കൂടാതെ അവരുടെ സ്റ്റണ്ട് ഉകൾ കൃത്യമായി പ്ലേസ് ചെയ്തിട്ടുണ്ട്, സ്റ്റണ്ടുകൾക്ക് മുൻപ് വരുന്ന സീനുകളിൽ പ്രേഷകന് തോന്നുന്ന ഇമോഷൻസ് കൂടി അവർ ചെയ്യുന്ന സ്റ്റണ്ടുകളിലെ വിശ്വാസനീയതക്ക് കാരണമാവുന്നുണ്ട്. Samantha Akkineni's 'BOLD' scenes in The Family Man 2 going viral; but whyരിക്കൽ കൂടി പറയാതെ വയ്യ അവസാന എപ്പിസോഡുകളിൽ ഷർട്ട് ഒക്കെ ഇട്ട് അസാമാന്യ ആറ്റിട്യൂഡിൽ അവർ ചെയ്യുന്ന സ്റ്റണ്ടുകളും മറ്റു കാര്യങ്ങളും ആ സീനുകളെ വല്ലാതെ എലിവേറ്റ് ചെയ്യുന്നുണ്ട്.

Family Man 2 സീരീസിൽ സാമന്ത നടത്തിയ പ്രകടനം അവരെ ഒരു സൂപ്പർസ്റ്റാർ പരിവേഷത്തിലേക്ക് ഉയർത്താൻ പ്രാപ്തമാണ്. നിലവിൽ തന്നെ ദക്ഷിണേന്ത്യയിലെ ഏറ്റവും മാർക്കറ്റ് ഉള്ള നാടികളിൽ ഒരാളായ അവരുടെ റീച് ഇന്ത്യ മുഴുവൻ വ്യാപിക്കാൻ familyman കാരണമാവുമെന്ന് ഉറപ്പാണ്.

You May Also Like

ചെന്നിത്തല എക്സിറ്റ് പോളിലും ജനഹൃദയങ്ങളിലും പുറകിലേക്ക് പോയതിന് ചില കാരണങ്ങളുണ്ട്

എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുയോജ്യനായ വ്യക്തിയുടെ പേരിൽ നടന്ന വോട്ടിങ്ങിൽ ചെന്നിത്തലക്ക് രണ്ടും മൂന്നും നാലും ശതമാനം

കാമുകിക്ക് ഇട്ടു ഒരു പണി കൊടുക്കാന്‍ ചെന്ന കാമുകന് കിട്ടിയ എട്ടിന്റെ പണി.!

സ്വന്തം കാമുകന് വേറൊരു ബന്ധമുണ്ട് എന്നറിഞ്ഞാല്‍ ഒരു കാമുകി എങ്ങനെ പ്രതികരിക്കും ?

‘അവനൊപ്പം’ വിവാദത്തിലായപ്പോൾ ‘അവൾക്കൊപ്പമായി’ തലകീഴായി മറിഞ്ഞു ‘കള’യിലെ നായകൻ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവനടനുള്ള അവാർഡ് ഇത്തവണ നേടിയത് കളയിലെ അഭിനയത്തിന് സുമേഷ്…

ആകാശം നഷ്ടപ്പെട്ട പറവകള്‍

വഴി മാറി പറക്കാനുള്ള തീരുമാനം എന്റേതായിരുന്നു .. എന്നത്തേയും പോലെ അവളെന്നെ അനുസരിക്കുക മാത്രമായിരുന്നു . ഞങ്ങള്‍ ദേശാടനക്കിളികള്‍ക്ക് നിയതമായ വഴിയുണ്ട്.. മഞ്ഞുറയും തീരം മുതല്‍ മഞ്ഞുരുകും തീരം വരെ ഭൂമിക്ക് വിലങ്ങനെയാണ് ഞങ്ങളുടെ സഞ്ചാരപഥം. പകുതി ദൂരം ഞങ്ങള്‍ ഒന്നിച്ചു പറക്കും. പിന്നെ ഭൂമധ്യത്തില്‍ വെച്ച് ഞങ്ങള്‍ പാതി പാതിയായി വേര്‍പിരിയും. വീണ്ടും മഞ്ഞുരുകും തീരത്ത് ഒന്നിച്ചു ചേരും. ഈ വേര്‍പിരിയലില്‍ ചിലപ്പോള്‍ അവളും എന്നില്‍ നിന്ന് അകലാറുണ്ട്. നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കുക എന്നത് ഏതു കൂട്ടത്തിലും നിര്‍ബന്ധമാണല്ലോ.