എന്താണ് സമാറ, ആരാണ് ആൻ്റണി ? ഉത്തരം നാളെ !

റഹ്മാൻ നായകനായ സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ സിനിമയായ ‘ സമാറ ‘ നാളെ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിൻ്റെ പേരിലും റഹ്മാൻ്റെ ആൻ്റണി എന്ന കഥാപാത്രത്തിലും ഏറെ ദുരൂഹതകളും നിഗൂഢതകളും ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള ഒരു അവതരണ രീതിയാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നതത്രെ. വിവിയാ ശാന്താണ് റഹ്മാൻ്റെ ജോഡി. ഭരത്,പ്രശസ്ത ബോളിവുഡ് താരം മീർസർവാർ, രാഹുൽ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോംസ്കോട്ട് തുടങ്ങിയവർക്കൊപ്പം പുതിയ മുഖങ്ങളും ഒട്ടനവധി വിദേശ താരങ്ങളും സമാറയിൽ അണിനിരക്കുന്നു. സിനു സിദ്ധാർഥ് ഛായഗ്രഹണവും ദീപക് വാര്യർ സംഗീത സംവിധാനവും. ഗോപീ സുന്ദർ പാശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.ദിനേശ് കാശിയാണ് സംഘടന സംവിധായകൻ. നാളുകൾക്ക് ശേഷം റഹ്മാൻ ഒരു മാസ് ആക്ഷൻ സിനിമയുമായി എത്തുന്നു എന്നതു കൊണ്ടു തന്നെ റഹ്മാൻ്റെ ആരാധകർ ആകാംഷയോടെ ‘ സമാറ ‘ യെ വരവേൽക്കാൻ കാത്തിരിക്കയാണ്.

Leave a Reply
You May Also Like

ഒരുപാട് പരീക്ഷണങ്ങൾ ഈ ഗാനത്തിൽ അദ്ദേഹം ചെയ്തിരുന്നു, അതിനൊക്കെ ചുക്കാൻ പിടിക്കാൻ ഭരതനെ പോലെ ഒരു സംവിധായകനും

 Sandeep Anand 1985ൽ ഔസേപ്പച്ചന്റെ ആദ്യ സിനിമയായ കാതോട് കാതോരത്തിലെ ഗാനങ്ങൾ പുറത്തിറങ്ങുന്നു .അന്ന് അത്…

ഗിന്നസ് പക്രു നായകനാവുന്ന “916 കുഞ്ഞൂട്ടൻ

ഗിന്നസ് പക്രു നായകനാവുന്ന “916 കുഞ്ഞൂട്ടൻ “. ടൈറ്റിൽ പോസ്റ്റർ. ഗിന്നസ് പക്രുവിനെ നായകനാക്കി,മോർസെ ഡ്രാഗൺ…

സ്ത്രീ പക്ഷത്തു നിന്നുകൊണ്ട് ത്രില്ലിങ്ങായ ഒരു കഥപറയുന്ന ഗംഭീര സിനിമ

Shaju Surendran സിനിമയുടെ പോസ്റ്ററുകളും, പേരുമൊക്കെ കണ്ട് ഇതൊരു സ്ത്രീപക്ഷ ബുജി പടമാണെന്ന് കരുതി, അത്തരം…

‘പത്ത് രൂപ വാങ്ങിക്കുമ്പോള്‍ രണ്ട് രൂപയുടെ ജോലി എടുക്കേണ്ടതല്ലേ’, നടി നൂറിനെതിരെ നിർമ്മാതാവ്

സാന്താക്രൂസ് എന്ന സിനിമയുടെ നിർമ്മാതാവ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞ കാര്യം വളരെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹം…