സാമർഥ്യ ശാസ്ത്രം സ്പോയിലേർസ് !!
ജാത വേദൻ
ആറാമൻ ആര് എന്ന ആകാംഷയാണ് സാമർത്യശാസ്ത്രം സീരിസിന്റെ തുടർച്ചക്ക് കൗതുകമുണ്ടാക്കിയത്. ജോർജിനെയും മാമനെയും കാണിക്കാത്തത് കൊണ്ട് തന്നെ അവരിൽ ഒരാൾ ആറാമനായി വരും എന്ന തോന്നൽ ഒരു പരിധി വരെ ഉണ്ടായിരുന്നു. ആറാമൻ വീട്ടിലുള്ളവരെയും (കാണുന്ന നമ്മളെയും) മാനിപുലേറ്റ് ചെയ്യുകയാണെന്നു തോന്നിക്കാനായി ഇടക്ക് ജൂഡ് പള്ളിയിൽ അച്ഛൻ ആകാശിന്റെ ഫോട്ടോ കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ലെന്നും പറയുന്ന പോപ്പുലർ നുറുങ്ങുകൾ അവിടെയിവിടെ വെച്ചിട്ടുണ്ടെങ്കിലും ആറാമനും ആകാശും തമ്മിലുള്ള വൈരം തന്നെയാണ് പ്രധാന പ്ലോട്ട് പോയിന്റ് എന്ന ബോധ്യം നല്ല രീതിയിൽ സീരിയസിന്റെ തുടർച്ചയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കൂട്ടം കൂടിയുള്ള കവർച്ച എന്ന സബ്ജെക്ട് ആയത് കൊണ്ട് സപ്തമസ്ത്രീ തസ്കരയുമായി ബന്ധം പറയാം . എന്നാൽ സപ്തമശ്രീയിൽ നിന്നും സാമർത്യ ശാസ്ത്രത്തെ വിഭിന്നമാക്കുന്നത് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വിശദീകരണം കാണിക്കാൻ മാറ്റിവെച്ച സമയം കൊണ്ടും ഇയാൾ ഇവരുടെയൊപ്പം നിന്നുകൊണ്ട് തന്നെ അവർപോലുമറിയാതെ എങ്ങനെ അവരെ നിയന്ത്രിച്ചു എന്ന് കാണിക്കുന്നതിലുമാണ്.ആളുകളെയെല്ലാം ഒന്നിപ്പിക്കുന്നതിനായി ചില പേപ്പർ കട്ടിങ്സ് മാത്രമാണ് സപ്തമശ്രീയിൽ അവസാനം കാണിക്കുന്നത്.ഈ സീനുകൾ ആണ് സീരിസിൽ ഏറ്റവും കൂടുതൽ എൻഗേജിങ് ആയി തോന്നിയത്.
എന്തുകൊണ്ട് കവർച്ചക്കുള്ള ടീമിൽ ഇവരെയെല്ലാം തിരഞ്ഞെടുത്തു എന്ന പോലെ എന്തുകൊണ്ട് പറ്റിക്കപെടാൻ ആകാശിനെ തിരഞ്ഞെടുത്തു എന്ന ഭാഗം കുറച്ചു കൂടി കാണിക്കാമായിരുന്നു. ഇത്രയും തങ്കപ്പെട്ട മനുഷ്യനെ പറ്റിച്ചത്തിനുള്ള ലോജിക് ജോയും ടീമും അടുത്ത കവർച്ച നടത്തുമ്പോൾ ഇയാൾക്ക് എട്ട് കോടി കൊടുത്തേയ്ക്കാം എന്ന ജൂഡേട്ടൻ യുക്തി വെച്ചേ അളക്കാൻ പറ്റു .സീരിസിലെ കണ്ടെത്തൽ എന്ന് പറയാവുന്ന പ്രകടനമാണ് ആകാശിന്റെ റോൾ ചെയ്ത പുള്ളി ചെയ്ത് വെച്ചത്.
ആദ്യമായി കാണുന്നത് കൊണ്ടാകാം ആ ആറ്റിറ്റിയൂടും ആത്മവിശ്വാസവും നല്ല രീതിയിൽ കഥാപാത്രത്തിൽ സിങ്ക് ആയി.സമർഥ്യ ശാസ്ത്രം പലർക്കും ആസ്വാദ്യകരമായില്ല എന്ന് പറഞ്ഞുകേൾക്കുന്നുണ്ട് .തല്ലുമാല ഇറങ്ങിയ സമയത്ത് അത് ആസ്വദിക്കണമെങ്കിൽ നരമ്പിൽ രക്തം ജ്വലിക്കുന്ന ചെറുപ്പക്കാരനാകണം അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം റീലിസ് നേരമ്പോക്കാക്കുന്ന മനസ് വേണം എന്നാ വാദം വ്യാപകമായി വന്നിരുന്നു. അത്പോലെ കരിക്ക് സെറ്റ് ചെയ്യുന്ന ലോജിക് രസകരമാവണമെങ്കിൽ ഇന്നലെ കെയിനിന്റെ പെനാൽറ്റി കൊടുമുടി കേറിയപ്പോൾ കുട്ടികൊഞ്ഞനം കുത്തി പൊട്ടി ചിരിക്കുന്ന എംബാപ്പയുടെ പോലെയുള്ള കുഞ്ഞു മനസ് വേണം എന്ന് പറയാം.
സീരിസിലെ എല്ലാ എപ്പിസോഡും പൂർണമായി ആസ്വാദ്യകരമായിരുന്നിലെങ്കിലും ഫൈനൽ എപ്പിസോഡ് വളരെ അധികം ഇഷ്ടപ്പെട്ടു. ആ സീരിസിന്റെ ടോട്ടാലിറ്റിയെ നല്ല രീതിയിൽ റീഡിഫൈൻ പ്രതീതിയുണ്ടാക്കി..കള്ളനാരാണെന്ന് അറിഞ്ഞിട്ടും എക്സ്ട്രാ ഡീസന്റ് ആയ ജൂഡേട്ടൻ വരെ സ്വന്തം കാര്യം സെറ്റ് ആയപ്പോൾ മൂല്യബോധക്കേ മാറ്റി വെച്ച് മനസ്സ് മറന്ന് യാഥാസ്ഥികനായി പോയി എന്നത് ക്ളൈമാക്സിലെ വിങ്ങലായി അവശേഷിച്ചു.