എന്താണ് സംബന്ധം ? എന്താണ് സ്മാർത്ത വിചാരം ?

1263

പോസ്റ്റ് കടപ്പാട് : Anshif LoOpz

Anshif LoOpz
Anshif LoOpz

ഒരേ സമയം സംബന്ധം എന്ന ചടങ്ങിലൂടെ നായർ സമുദായത്തിൽ വേശ്യാ വൃത്തിയെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ സ്വ സമുദായത്തിലെ അന്തർജ്ജനങ്ങളെ മൂക്ക് കയറിട്ടു നിർത്താൻ വേണ്ടി ബ്രാഹ്മണ സമൂഹം അനുവർത്തിച്ചിരുന്ന ഒരു ചടങ്ങായിരുന്നു “സ്മാർത്തവിചാരം”….സ്വ സമുദായത്തിലെ സ്ത്രീകളുടെ പരപുരുഷ ബന്ധം തെളിയിക്കാനായി സ്വീകരിച്ചിരുന്ന ഒരു പ്രാകൃത മുറയായിരുന്നു സ്മാർത്ത വിചാരം എന്ന് 100 % പറയാൻ കഴിയും…കാരണം ആരോപണ വിധേയയാവുന്ന സ്ത്രീ കേസിൽ വിധി വരുന്ന വരെ അത്ര മേൽ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു….മനുഷ്യ സ്ത്രീ എന്ന പരിഗണന പോലും ലഭിക്കാതെ “സാധനം” എന്ന പേരിലാണ് ആ ഹത ഭാഗ്യകൾ അറിയപ്പെട്ടിരുന്നത്….നമ്പൂതിരി വിഭാഗത്തിൽ സ്മാർത്തന്മാർ എന്നറിയപ്പെട്ടിരുന്ന ഒരു പ്രത്യേക വിഭാഗം തന്നെ ഇതി

Related image

നായി നിയോഗിക്കപ്പെട്ടിരുന്നു….ഒരേ സമയം വ്യഭിചാരത്തെ ദൈവിക പരിവേഷം നൽകി നായർ സമുദായത്തിൽ ആഘോഷിക്കുമ്പോഴും സ്വ സമുദായത്തിലെ സ്ത്രീകളെ ചാരിത്ര്യത്തിന്റെ കണ്ണികളിൽ വിളക്കിയിടാൻ നമ്പൂതിരി സമുദായം മറന്നിരുന്നില്ല എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്…

സംബന്ധം – എന്ത് ? എന്തിന്?

സ്വ സമുദായത്തിലെ അംഗ സംഖ്യ വർധിക്കാതിരിക്കാനും, ബ്രഹ്മസ്വം എന്ന പേരിൽ ദാനമായി ലഭിക്കുന്ന ഏക്കറുകൾ വരുന്ന സ്വത്തുക്കൾ നഷ്ടപ്പെടാതിരിക്കാനും,നായർ സ്ത്രീകളെ യഥേഷ്ടം അനുഭവിക്കാനും, ലൈംഗിക കേളികൾ കൊണ്ട് ജീവിതം മദോന്മത്തമാക്കാനും വേണ്ടി നമ്പൂതിരി സമുദായം കണ്ടെത്തിയ ഒരുപാധിയായിരുന്നു സംബന്ധം.

നമ്പൂതിരിമാരുടെ ആചാര പ്രകാരം കുടുംബത്തിലെ മൂത്ത പുത്രന് മാത്രമേ സ്വസമുദായത്തിൽ നിന്നും വിവാഹം കഴിക്കാനുള്ള അനുവാദം നല്കപ്പെട്ടിരുന്നുള്ളൂ…ഈ വിവാഹങ്ങൾ ‘വേളി ‘ എന്നാണു Image may contain: 1 person, standingഅറിയപ്പെട്ടിരുന്നത് …കുടുംബത്തിലെ മൂത്ത പുത്രൻ അച്ഛൻ നമ്പൂതിരി എന്നറിയപ്പട്ടപ്പോൾ സംബന്ധം അനുവദിക്കപ്പെട്ട ഇളയ സന്താനങ്ങൾ “അഫഫൻ’ എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്…സംബന്ധത്തിന് വിവാഹത്തിന്റെ പവിത്രത നല്കപ്പെട്ടിരുന്നില്ല….അതൊരു ചിന്ന വീട് സെറ്റപ്പ് പോലെയേ കരുതിയിരുന്നുള്ളൂ….വെപ്പാട്ടിയുടെ സ്ഥാനമായിരുന്നു സംബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് നൽകപ്പെട്ടത്….അതിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അച്ഛനായ നമ്പൂതിരിയുടെ മേൽ യാതൊരു അവകാശവും നല്കപ്പെട്ടിരുന്നില്ല എന്ന് മാത്രമല്ല , നായർ-നമ്പൂതിരി തീണ്ടാപ്പാടും പാലിക്കേണ്ടതാണ് വന്നിരുന്നു…..ഒരു അഫ്ഫന് നംബൂതിരിക്ക് എത്ര സംബന്ധവുമാകാം. എണ്ണം നിശ്ചയിച്ചിട്ടില്ലെന്നര്ത്ഥം.ഒരു ഉത്തരവാദിത്വവുമില്ലാതെ,ലൈംഗീകതക്കു മാത്രമായി സംബന്ധവീടുകളിലെത്തുകയും,രാവിലെത്തന്നെ കുളി ജപങ്ങള്ക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നംബൂതിരിമാര്ക്ക് ലൈംഗീക സേവനത്തിന് പ്രതിഫലം നല്കുകയോ,സംബന്ധക്കാരിക്കോ,അതില് നിന്നും ജനിക്കുന്ന മക്കള്ക്കോ ചിലവിനു കൊടുക്കുകയോ വേണ്ടിയിരുന്നില്ല. തറവാട്ടു മുറ്റത്ത് നംബൂതിരിയുടെ പാദസ്പര്ശമേല്ക്കുന്നതുതന്നെ മഹാഭാഗ്യമായാണ് നായര് സമുദായത്തെ ഇവര് അക്കാലത്ത് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്

Previous articleമഴ വെള്ളം, പെരുവെള്ളം, നുണ വെള്ളം
Next articleശ്രീറാം വെങ്കിട്ടരാമന്റെ തനി കൊണം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.