Connect with us

Featured

ഇന്ത്യയിൽ നിന്നുപോയ ചന്ദന തൈകൾ കൊണ്ട് ഓസ്‌ട്രേലിയയിൽ 60000 ഏക്കർ ചന്ദനത്തോട്ടം, ഇന്ത്യയിൽ കോത്താഴത്തെ നിയമം കൊണ്ട് ആരും വളർത്തുന്നില്ല

വാഴയ്ക്കു വെള്ളമൊഴിക്കുമ്പോൾ ചീര തനിയെ നനയുമെന്ന സിമ്പിൾ ലോജിക്ക് നമ്മൾ എന്തുകൊണ്ട് പ്രയോഗിക്കുന്നില്ല എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്

 123 total views

Published

on

ജിൻസ്

ചന്ദനം ചുമക്കുന്ന കഴുതകൾ

വാഴയ്ക്കു വെള്ളമൊഴിക്കുമ്പോൾ ചീര തനിയെ നനയുമെന്ന സിമ്പിൾ ലോജിക്ക് നമ്മൾ എന്തുകൊണ്ട് പ്രയോഗിക്കുന്നില്ല എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് .വികസിത രാജ്യങ്ങളും അവിടുത്തെ സർക്കാരുകളും കൂലംങ്കഷമായി ആലോചിക്കുന്നത് ഇത്തരം സാധ്യതകളേക്കുറിച്ചാണ് സ്വന്തം പൗരന്മാരുടെ വരുമാനം വർധിപ്പിക്കുന്നതിലൂടെ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന സിമ്പിൾ ധനതത്വശാസ്ത്രം .പൗരന്മാരുടെ വരുമാനം വർധിക്കുക വഴി ആത്യന്തികമായി തങ്ങളുടെ രാജ്യത്തെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് വിവരമുള്ള ഭരണാധികാരികൾക്കറിയാം .

Australian Sandalwood Plantation Is About to Make Its Owners a Lot of Money - Bloombergആഗോള വ്യാപാര സാധ്യതകൾ കണ്ടെത്തി ജനങ്ങളെ ബോധവാന്മാരാക്കി തങ്ങളുടെ സവിശേഷതകളേ ലോകത്തിനു മുൻപിൽ മാർക്കറ്റ് ചെയ്ത്‌ വരുമാനം നേടാൻ ജനങ്ങളെ അവർ പ്രാപ്തരാക്കുന്നു.സ്വിസ്സ് വാച്ചുകൾ , ബെൽജിയം ചോക്ലേറ്റ് , സ്കോട്ലൻഡിലെ സ്കോച്ച് വിസ്കി , ജപ്പാനിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിന്നെ ഇപ്പോൾ ഉപ്പു മുതൽ കർപ്പൂരം വരെ കയറ്റി അയക്കുന്ന ചൈന … ഉദാഹരണങ്ങൾ നിരവധിയാണ്.ജനങ്ങളുടെ വരുമാനം വർധിക്കുമ്പോൾ സർക്കാരിന്റെ കയ്യിലും മെല്ലെ പണമെത്തുകയും സമ്പദ് വ്യവസ്ഥ ശക്തമാവുകയും ചെയ്യും

ഇനി പറയാൻ പോകുന്നത് തല തിരിഞ്ഞ സർക്കാരുകളും വനം വകുപ്പും ചേർന്ന് കളഞ്ഞു കുളിച്ച ഒരു വമ്പൻ അവസരത്തെക്കുറിച്ചാണ്

WASP - AUSTRALIAN SANDALWOODലോകത്തിലെ ഏറ്റവും മൂല്യമേറിയ മരങ്ങളിലൊന്നാണ് ഇന്ത്യൻ ചന്ദനമെന്ന് നമുക്കറിയാം. ചന്ദന മരങ്ങൾ വളരാൻ ലോകത്ത് ഏറ്റവും അനുയോജ്യമായ കാലവസ്ഥയുള്ള ഭൂപ്രേദേശങ്ങൾ കേരളവും , തമിഴ് നാടും , കർണാടകയുമുൾപ്പെടുന്ന സൗത്ത് ഇന്ത്യയാണ് . ഇന്ത്യൻ ചന്ദനം അഥവാ സാൻഡൽ മുഖ്യമായി ഉപയോഗിക്കുന്നത് സാൻഡൽ ഓയിൽ നിർമിക്കാനാണ് . ചന്ദന മര കഷ്ണങ്ങളേ വാറ്റിയെടുത്താണ് ഓയിൽ നിർമിക്കുന്നത് .

ഔഷധഗുണവും , അത്തർ മുതലായ സുഗന്ധദ്രവ്യങ്ങളിലെയും ,സൗന്ദര്യ വർദ്ധക ഉല്പന്നങ്ങളിലേയും മുഖ്യ ചേരുവ എന്ന നിലയ്ക്കും സാൻഡെൽ ഓയിലിനെ ആഗോള വിപണിയിൽ അമൂല്യമാക്കി മാറ്റി .ഒരുലിറ്റർ ഇന്ത്യൻ ചന്ദന ഓയിലിന് വിദേശ വിപണിയിലെ നിലവിലെ മൂല്യം ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് .

Tropical Forestry Services - NT Sandalwood -സാൻഡെൽ ഓയിലിന്റെ മൊത്ത വിപണി മൂല്യം ഏകദേശം 12000 കോടിക്കു മുകളിലും തല തിരിഞ്ഞ നയങ്ങളും, വെള്ളാനയായ വനംവകുപ്പും ചേർന്ന് തോട്ടങ്ങൾ ഗവൺമേന്റിൽ നിഷിപ്തമാക്കിയും ,കരിനിയമങ്ങൾ കർക്കശമാക്കിയും ഇന്ത്യയിലെ ചന്ദന ഉല്പാദനത്തെ കർഷകരിൽനിന്നുമകറ്റി . .

കർഷകൻ്റെ പുരയിടത്തിൽ അബദ്ധത്തിൽ ഒരു ചന്ദനമരം വളർന്ന് പുരയ്ക്ക് ഭീഷണിയായി വെട്ടിമാറ്റേണ്ട സാഹചര്യമുണ്ടായലോ കേസിൽ കുടുക്കുകയും ചെയ്യും .നമ്മുടെ ദൗർബ്ബല്യം മുതെലെടുത്ത ഓസ്ട്രേലിയ ചന്ദന പ്ലാനറ്റേഷനുകൾ ആരംഭിച്ചു . ഒരുപതിറ്റാണ്ടുകൊണ്ട് ലോകത്തെ ഏറ്റവും വലിയ’ ഇന്ത്യൻ ചന്ദന ‘കയറ്ററുമതി രാജ്യമായി കിഴക്കൻ ഓസ്‌ട്രേലിയ മാറി..ഏകദേശം 60000 ഏക്കറാണ് നിലവിലെ അവരുടെ ചന്ദന മര കൃഷി , അതും നമ്മുടെ നാട്ടിൽ നിന്നുംകൊണ്ടുപോയ ചന്ദന തൈകൾ..

ചന്ദനം വളർത്താൻ , തോട്ടങ്ങൾ വെച്ചുപിടിപ്പിക്കാൻ കർഷകർക്ക് വേണ്ട അവസരങ്ങൾ ഉണ്ടാക്കി, പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ കുറഞ്ഞ പക്ഷം കർകർക്ക് കിറ്റുകൊടുക്കേണ്ട സാഹചര്യം വരില്ലായിരുന്നു, നമ്മുടെ സാമ്പത്തികവരുമാനത്തിന്റെ മുഖ്യ സ്രോതസ് ആയി ഒരു പക്ഷെ ചന്ദനം മാറിയേനെ .നിലവിൽ നമ്മൾ ഓസ്‌ട്രേലിയിൽ നിന്ന് ചന്ദനം ഇറക്കുമതി ചെയ്യുന്ന ദുരവസ്ഥയിൽ ആണ് കാര്യങ്ങൾ എത്തി നിൽക്കുന്നത് ….ന്താ ല്ലേ ..

Advertisement

ദീർഘ വീക്ഷണമില്ലാത്ത സർക്കാരുകളും വനം വകുപ്പും ചേർന്ന് നശിപ്പിച്ചു കളഞ്ഞ സുവർണ്ണാവസരം .തലതിരിഞ്ഞ നയങ്ങൾ ചൂണ്ടിക്കാട്ടാൻ ഇനിയും ഒരുപാടുണ്ട് .കൊടുംകാട് വെട്ടിത്തെളിച് തേക്കും , യൂക്കാലിയും , അക്വേഷ്യയും , പയിനും നട്ടുപിടിപ്പിച്ചു വനത്തിന്റെ സ്വോഭാവിക ജൈവ വൈവിധ്യം നശിപ്പിച്ച് വന്യമൃഗങ്ങളെ പട്ടിണിക്കിട്ട് നാട്ടിലിറക്കി വിട്ടത് ഇതുപോലെയൊരു പരിഷ്കരത്തിൻ്റെ ഫലമാണ്.നിലവിൽ കേരളത്തിൽ നാല് ലക്ഷത്തോളം ഏക്കർ വനമാണ് ഫോറെസ്റ്റ് പ്ലാൻ്റേഷനുകൾ ആയുള്ളത്.. അതിൽ സിംഹ ഭാഗം തേക്ക് കൂപ്പുകളും ….

സർക്കാരിന് വനത്തിൽ എന്തും നടാം , മരങ്ങൾമുറിച്ചു മാറ്റാം , വിൽക്കാം ജൈവ വൈവിധ്യം തകരില്ല .അതെ സമയം കർഷകൻ പട്ടയഭൂമിയിൽ നട്ടുവളർത്തുന്ന തെക്കോ , പ്ലാവോ , ചന്ദനമോ , പോട്ടെ പാഴ്മരമായ ഒരു വട്ടയൊ ,മരുതോ ഗതികേടുകൊണ്ട് വെട്ടിയാൽ ഉടൻപാഞ്ഞെത്തും ശുഷ്‌കാന്തി മൂത്ത വനം വകുപ്പുസാറമ്മാരും പരിസ്ഥിതി വാഴകളുംദോഷം പറയരുതല്ലോ കർഷകർ പരിസ്ഥിതി വിരുദ്ധരാണെന്ന പൊതുബോധം നിർമ്മിക്കാൻ ഇക്കൂട്ടർ വിജയിച്ചിട്ടുമുണ്ട്

ചന്ദനവും ,തേക്കും കർഷകർ വളർത്തട്ടെ അവൻ വെട്ടി വിറ്റു വരുമാനം നേടട്ടെ, അല്ലെങ്കിൽ കഷകർക്കാവശ്യമുള്ളപ്പോൾ സർക്കാർ തന്നെ വില കൊടുത്തു വാങ്ങാനുള്ള സംവിധാനമുണ്ടാക്കട്ടെ മോണോപ്പോളി നിലനിർത്തുകയുമാകാമെല്ലോ .വനംവകുപ്പ് വനവും വന്യ ജീവികളെയും സംരക്ഷിക്കട്ടെ. കർഷകന്റെ നെഞ്ചത്ത് കയറാൻ വനംവകുപ്പ് കാണിക്കുന്ന ആവേശം ഉപകാരപ്രഥമായ മറ്റു കാര്യങ്ങൾക്കു വേണ്ടി വിനിയോഗിക്കുക.സമീപ ദിവസങ്ങളിലെ വിവാദങ്ങൾ സൂചിപ്പിക്കുന്നത് ഒരു സംവിധാനത്തിൻ്റെ ആകമാനമുള്ള പരാജയമാണ്

വനവും പ്രകൃതിയും മരങ്ങളും സംരക്ഷിക്കാൻ വനം വകുപ്പും അതിലെ കൈക്കൂലി ഉദ്യോഗസ്ഥരും പരാജയപ്പെട്ടെങ്കിലും കൃഷിക്കാരനെ ഉപദ്രവിക്കാൻ വൻ വിജയമാണ് .ചന്ദനം വിളയുന്ന മണ്ണിൽ നമ്മൾ വെറും ചന്ദനം ചുമക്കുന്ന കഴുതകളാണ്

May be an image of outdoors and text that says "ചന്ദനം വിളയുന്ന മണ്ണിൽ നമ്മൾ വെറും ചന്ദനം ചുമക്കുന്ന കഴുതകളാണ്"
ചിത്രം – ഓസ്‌ട്രേലിയിലെ ഒരു ചന്ദന തോട്ടം

 124 total views,  1 views today

Advertisement
cinema18 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement