എൻഫോഴ്‌സ്‌മെന്റിനോട് ആദ്യം ബിജെപിയെ റെയ്ഡ് നടത്താൻ പറയണം

281

കർണ്ണാടകത്തിൽ 100 കോടി വീതം മുടക്കി പതിനഞ്ചോളം MLA മാരേ വിലയ്ക്കു വാങ്ങിയ ഒരു പാർട്ടി. പലരും ചേർന്ന മാസമായ ഓഗസ്റ്റിൽത്തന്നെ സ്വന്തം ആദായത്തിൽ അത് കാണിക്കുകയും ചിലർ അത് മറച്ചു വച്ച് മറ്റ് അസറ്റ്സ് മേടിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കേൾവി.

ഇതു പോലെ ഗോവാ മണിപ്പൂർ ഹരിയാനാ മറ്റു ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയിൽ പണം വാരിയെറിഞ്ഞ് MLA മാരെ പിടിച്ച് അധികാരം നേടിയെടുത്തു ഇതേ പാർട്ടി.രാജ്യസഭയിൽ 4 ടി ഡി പി എം എൽ എ മാരെ കൂറുമാറ്റി ഭൂരിപക്ഷം ഉറപ്പിക്കുവാൻ ശ്രമിച്ചതും ഇതേ പാർട്ടി. MLA ക്ക് 100 കോടി വിലയെങ്കിൽ MP ക്ക് എത്രയായിരിക്കും എന്ന് ഊഹിക്കാമല്ലോ

Image result for sandeep warrier bjp"അവർക്കെതിരേയൊന്നും യാതൊരു നടപടിയുമെടുക്കാത്ത ഇൻകം ടാക്സ് എൻഫോഴ്സുമെൻറുകാരെക്കൊണ്ടാണ് മുക്കാൽ ചക്രം വാങ്ങുന്ന മലയാള സിനിമയിലെ നടീനടൻമാരേ റെയ്ഡ് ചെയ്യിക്കുമെന്ന് ഒരു സങ്കി നേതാവ് പേടിപ്പിക്കുന്നത്. അതും ജാഥയിൽ പങ്കെടുത്ത് ഭരണക്കാരുടെ രാജ്യദ്രോഹ നടപടികൾക്കെതിരേ മുദ്രാവാക്യം വിളിച്ചതിന്

Image result for SURESHGOPI CAR TAX CASE"നികുതി വെട്ടിച്ച് കാറ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത മലയാള സിനിമാ നടനും ആയിരക്കണക്കിന് കോടി വരുമാനമുള്ള ബോളിവുഡ് സിനിമാപ്രവർത്തകരും ഇതേ പാർട്ടിയുടെ MP MLA നേതാവ് എന്നൊക്കെ പറഞ്ഞ് പാറി നടക്കുമ്പോഴാണ് കഞ്ചാവുകാര് എന്നടച്ചാക്ഷേപിച്ച് ഈ നേതാവ് ഭീഷണിയുമായി മലയാളം സിനിമാപ്രവർത്തകർക്കെതിരേ ഇറങ്ങിയിരിക്കുന്നത്. അതിൽ സ്ത്രീകളെ രണ്ടാം തരക്കാരായി പ്രത്യേകം എടുത്തു പറഞ്ഞിട്ടുമുണ്ട്.

അങ്ങനെയൊന്നും നിങ്ങളെ പേടിച്ച് മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുക്കുന്നവർ അല്ല മിസ്റ്റർ അവരൊക്കെ. ചുമ്മാ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കരുത്. ചാവേറുകളുടെ രക്തത്തിൽ കുതിർന്ന മാമാങ്കത്തിന്റെ ഭൂമികയാണ് ഇവിടം. അങ്കം വെട്ടി മരിച്ച ആയിരക്കണക്കിന് ചേകവൻമാരുടെ ചോര വീണ മണ്ണ്. ആണഹന്തകളെ വാൾത്തലപ്പിന് അരിഞ്ഞു വീഴ്ത്തിയ ഉണ്ണിയാർച്ചയുടെ നാട്. യുദ്ധത്തിന് പോകുന്നവരെ ഞങ്ങൾ വിളിക്കുന്നത് വാറിയേഴ്സ് എന്നാണ്. അല്ലാതെ നിങ്ങളുടെ പേരിലെ വാലല്ല.