ഫിറ്റ് ആവാൻ ഉറപ്പിച്ച് സാനിയ ഈയപ്പൻ ( വർക്ഔട്ട് വീഡിയോ കാണാം )

0
224

2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പൻ ആദ്യമായി സ്ക്രീനിലേക്ക് എത്തുന്നത്.ബാലതാരമായി അരങ്ങേറിയ താരം മഴവിൽ മനോരമയിലെ ടെലി ഷോ ആയ ഡി4 ഡാൻസ് എന്ന ഡാൻസ് ഷോയിലൂടെയാണ് പ്രേഷകരുടെ പ്രിയങ്കരിയായി മാറിയത്.ഷോയിലെ സെക്കന്റ് റണ്ണർ കൂടിയായ സാനിയ ഇയ്യപ്പൻ ഈ പരിപാടിയിലൂടെ തന്നെ ഏറെ ജനശ്രദ്ധയാകര്ഷിച്ചിട്ടുണ്ടായിരുന്നു.

ക്യൂൻ എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറിയത് പുതു മുഖങ്ങൾ അണി നിരന്ന ഈ ചിത്രം വൻ വിജയമായിരുന്നു.ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഒരുപാടു മികച്ച ചിത്രങ്ങളുടെ ഭാഗമാവാനും താരത്തിന് സാധിച്ചു.മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവാനും താരത്തിന് ഭാഗ്യം ലഭിച്ചു.പൃഥ്വിരാജ് ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ.മലയാളത്തിന്റെ ഭാവി വാഗ്ദാനമായ ഈ താരം മികച്ച അഭിനയമാണ് ലുസിഫെറിൽ കാഴ്ചവെച്ചത്

അഭിനയത്തിൽ വരുന്നതിനു മുന്പു തന്നെ നർത്തകിയായും മോഡൽ ആയും കഴിവ് തെളിയിച്ച താരത്തിന് സോഷ്യൽ മീഡിയയിൽ വൻ ആരാധക വൃന്ദമാണുള്ളത്.സോഷ്യൽ മീഡിയയിൽ നിരന്തരം സംവദിക്കാറുള്ള താരത്തിന്റെ ഫോട്ടോസിനും വിഡിയോസിനുമെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്.

18 ലക്ഷം ഫോള്ളോവെർസ് ഉള്ള താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അപ്‌ലോഡ് ചെയ്ത പുതിയ വർക്ഔട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.വ്യായാമം ചെയ്യുന്ന സുന്ദരിയായ സാനിയയെ ആണ് നമുക്കിതിൽ കാണാനാവുന്നത്.മികച്ച പ്രതികരണമാണ് ഇപ്പോൾ ഈ വീഡിയോക്ക് കിട്ടികൊണ്ടിരിക്കുന്നതു.