എന്നോടൊപ്പമുള്ള ലിപ്‌ലോക്ക് സീൻ കാരണം വിജിലേഷേട്ടന് വീട്ടിൽ നിന്ന് തല്ലുകിട്ടി കാണുമോ എന്തോ ?

561

സാനിയ ഇയ്യപ്പന്റെ വാക്കുകൾ

കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അതിന്‌റെ സംവിധായകനോടും തിരക്കഥാകൃത്തിനെ കുറിച്ചും അതിനോട് ചോദിച്ചിരുന്നു. ആ കഥയ്ക്ക് അത്തരമൊരു രംഗം ആവശ്യമായി വന്നതിനാലാണ് അത് ചെയ്തത്. ഞാന്‍ സിനിമ തിരഞ്ഞെടുക്കുന്നതില്‍ എന്റെ വീട്ടുകാര്‍ക്കും പങ്കുണ്ട്. ഇങ്ങനെയൊരു സിനിമയും അതിലെ ചുംബന രംഗവും മുന്നില്‍ വന്നപ്പോള്‍ ഞാന്‍ വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നു. അവരുടെ തീരുമാനവും അറിയണമമായിരുന്നു. ആ സിനിമയ്ക്ക് അത്തരമൊരു രംഗം ഒഴിച്ചുകൂടാനാവാത്തതാണെങ്കില്‍ ഒരു നടിയെന്ന നിലയില്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന് വീട്ടുകാരും പറഞ്ഞു. ചുംബന രംഗത്തില്‍ എനിക്കൊപ്പം അഭിനയിച്ച വിജിലേഷേട്ടന് അത്തരമൊരു സീന്‍ ചെയ്യാന്‍ ഭയങ്കര ചമ്മലായിരുന്നു. ആ സമയത്ത് പുളളിയുടെ കല്യാണം ഉറപ്പിച്ചത് കൊണ്ട് കല്യാണം കഴിക്കാന്‍ പോകുന്ന കുട്ടിയോട് ചെയ്യാന്‍ പോകുന്ന ചുംബന രംഗത്തെ കുറിച്ച് പറഞ്ഞോ എന്നൊക്കെ ഞാന്‍ ചോദിച്ചിരുന്നു. അതൊക്കെ പറഞ്ഞിട്ടുണ്ടെന്നും സിനിമയിലെ കഥാപാത്രം ആയതുകൊണ്ട് അവള്‍ക്ക് അതൊന്നും പ്രശ്‌നമില്ലെന്നും വിജിലേഷേട്ടന്‍ എന്നോട് പറഞ്ഞത്. ട്രെയിലര്‍ വന്നപ്പോള്‍ അതില്‍ ചുംബനരംഗം ആഡ് ചെയ്തിട്ടുണ്ടെന്ന് വിജിലേഷട്ടനോട് പറഞ്ഞപ്പോള്‍ പുളളി ഞെട്ടി. പിന്നീട് കല്യാണം ഒക്കെ കഴിഞ്ഞു. എന്തായാലും എന്നെ കല്യാണം വിളിച്ചിട്ടില്ല. ഇതിന്‌റെ പേരില്‍ അവിടെ നിന്ന് ഇടികിട്ടി കാണുമോ എന്നൊന്നും അറിയില്ല.