സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ ലഭിച്ച കേസിനെക്കുറിച്ചറിയാമോ?

902

മോദിയുടെ കണ്ണിലെ കരടായ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ ലഭിച്ച കേസിനെക്കുറിച്ചറിയാമോ?

1990ല്‍ അദ്വാനി നടത്തിയ രഥയാത്ര ബിഹാറിലെ സമസ്തിപൂരില്‍ ലാലുപ്രസാദ് യാദവ് തടഞ്ഞതോടെ ബന്ദ് പ്രഖ്യാപിച്ചു ആര്‍.എസ്.എസുകാര്‍ കലാപം തുടങ്ങി. ഗുജറാത്തില്‍ ജാം നഗറില്‍ കലാപകാരികളെ നേരിട്ട എ.എസ്.പിയായിരുന്നു സഞ്ജീവ് ഭട്ട്. ഒരു മുസ്‌ലിം പള്ളിയും, പന്ത്രണ്ട് വീടുകളും ചുട്ടെരിച്ച് അക്രമാസക്തരായി നിന്ന ബിജെപി-വിഎച്ച്പി സംഘത്തെ നേരിടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ലാത്തിചാര്‍ജിനു ശേഷം 133 ആര്‍.എസ്.എസുകാരെ കസ്റ്റഡിയില്‍ എടുത്തു. ഇക്കൂട്ടത്തിലുളള ആളാണ് പ്രഭുദാസ് വൈഷ്ണനി.

എന്നാല്‍ ലാത്തിചാര്‍ജില്‍ പരിക്കുപറ്റിയവരില്‍ പെട്ടവരില്‍ ഇയാളുടെ പേരില്ല. ആശുപത്രി രേഖകള്‍ പ്രകാരം ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിട്ടില്ല. അഥവാ ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിട്ടില്ല. കോടതിയില്‍ ഇയാള്‍ മര്‍ദ്ദനമേറ്റെന്ന് പരാതിപ്പെട്ടില്ല. ഏഴ് ദിവസത്തെ റിമാന്‍ഡിനു ശേഷം ഇയാള്‍ ജാമ്യത്തിലിറങ്ങി. അപ്പോഴൊന്നും മര്‍ദ്ദനമേറ്റെന്ന് പരാതിയില്ല. വൈദ്യപരിശോധനകളിലും മര്‍ദ്ദനമേറ്റെന്ന് രേഖയില്ല. പുറത്തിറങ്ങിയ വൈഷ്ണാനി പുറംവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ പോയി. കിഡ്നി തകരാറാണ് കാരണം എന്നു കണ്ടെത്തി. അഞ്ചാം ദിവസം വൈഷ്ണാനി മരിച്ചു. സംഘികളുടെ പരാതിയില്‍ ഗുജറാത്ത് പോലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ഐ.ഡി അന്വേഷിക്കുകയുണ്ടായി. അവർ മജിസ്റ്റീരിയൽ കോടതി മുമ്പാകെ സമർപ്പിച്ച ക്ളോഷർ റിപ്പോർട്ടിലും സഞ്ജീവ് ഭട്ടിനെതിരെയോ എഫ്‌.ഐ.ആറിൽ പേരുള്ള മറ്റു പോലീസുകാർക്കെതിരെയോ പരാമര്‍ങ്ങളുണ്ടായിരുന്നില്ല.

ഇതാണ് സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുകൊന്നെന്ന് സംഘികള്‍ പറയുന്ന കേസ്. ഇതിനാണ് അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

സഞ്ജീവ് ഭട്ടിനു വേണ്ടി ഇന്നുവരെ ശബ്ദിക്കാത്ത രാഷ്ട്രീയ കക്ഷികള്‍ക്ക് നടുവിരല്‍ പ്രണാമം.

(COPY)