സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്കു അർഹിക്കുന്ന അംഗീകാരം, ഇക്കാര്യത്തിൽ മികവുറ്റ സംഭാവനകൾ നല്കാൻ കഴിയുന്ന മറ്റാരും കേരളത്തിൽ ഇന്നില്ല ഇന്നില്ല

0
313

Francis Jose

ലോക സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയെ ആസൂത്രണ ബോർഡ് പാർട്ട് ടൈം വിദഗ്ദ്ധ അംഗമായി ഉൾപ്പെടുത്തിയിരിക്കുന്നു.ലോകത്തെ അറിയാനും, സാമൂഹ്യജീവിതത്തെക്കുറിച്ച് വിശാലമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കാനും മലയാളിയെ അങ്ങേയറ്റം സഹായിച്ച ഇദ്ദേഹം കേരളത്തെ ലോകനിലവാരത്തിലേയ്ക്കുയർത്തുന്നതിനുള്ള നൂതനവും വ്യത്യസ്തവുമായ ആശയങ്ങളും സംഭാവന ചെയ്യുമെന്ന് തന്നെ കരുതാം.

നിരന്തരം മാറ്റങ്ങളിലേയ്ക്കും, സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിലേയ്ക്കും ലോകം കുതിച്ചു കൊണ്ടിരിക്കുമ്പോൾ അതിനനുസൃതമായ നല്ല മാറ്റങ്ങൾ നമ്മുടെ സംസ്ഥാനത്തുമുണ്ടാകുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. ലോകത്തിന്റെ സ്പന്ദനം സ്വന്തം അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിട്ടുള്ള സന്തോഷ് ജോർജ്ജ് കുളങ്ങരെയെപ്പോലെ ഇക്കാര്യത്തിൽ മികവുറ്റ സംഭാവനകൾ നല്കാൻ കഴിയുന്ന മറ്റാരും കേരളത്തിലുണ്ടാകില്ലെന്നുമുറപ്പ്.

May be an image of 1 person and text that says "ലോക ലോക സഞ്ചാരി സന്തോഷ് ജോർജ്ജ് കുള കുളങ്ങര ങങ സംസ്ഥാന ആസൂത്രണ ബോർഡിൽ."അക്കാദമിക് യോഗ്യത വച്ച് ഈ സ്ഥാനത്തേയ്ക്ക് സന്തോഷ് ജോർജ്ജ് കുളങ്ങരയെക്കാൾ അർഹതയുള്ളവർ വേറെയുണ്ടെന്നൊക്കെ ചില വിമർശനങ്ങളുയരുന്നുമുണ്ട്. ഏതൊരു അക്കാദമിക് യോഗ്യതകളെയും മറികടക്കുന്ന അറിവും അനുഭവപരിചയവും ഈ ലോക സഞ്ചാരിക്ക് അവകാശപ്പെടാനുള്ളപ്പോൾ, വിമർശനങ്ങൾ പലതും അനുചിതമായി മാറുന്നു..

സത്യത്തിൽ, അർഹത വച്ച് നോക്കിയാൽ സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്ക് ലഭിക്കേണ്ട ഏറ്റവും ചെറിയ ഒരു സ്ഥാനം മാത്രമാണിത്.വിശാലമായ ലോകത്തു നിന്നും നേരിട്ട് ലഭിക്കുന്ന അറിവും ആശയങ്ങളും പരമ്പരാഗത സർവകലാശാലകളിൽ നിന്നും ലഭിക്കുന്ന വിദ്യാഭ്യാസത്തിനോ പുസ്തകങ്ങൾക്കോ നല്കാൻ കഴിയുന്നിലുമെത്രയോ അധികമാണ്. നേരിട്ടുള്ള അനുഭവങ്ങൾക്ക് പകരമാകാൻ ഒരു ഗുരുവിനോ വിദ്യാഭ്യാത്തിനോ ആകില്ലല്ലോ. “ലോകം ഒരു പുസ്തകമാണെങ്കിൽ, യാത്ര ചെയ്യാത്തവർ അതിലെ ഒരു പേജ് മാത്രം വായിക്കുന്നവരാണ്” എന്ന വിലയിരുത്തൽ വളരെ പ്രസക്തമാണ്.

ലോകരാജ്യങ്ങളിലൂടെയുള്ള നിരന്തരയാത്രകൾക്കിടെ ആ രാജ്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനോടൊപ്പം സ്വന്തം രാജ്യത്തിന്റെ കുറവുകളും മേന്മകളും തിരിച്ചറിയാനും കുറവുകളെ പരിഹരിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനുമവസരം ലഭിച്ച വ്യക്തിയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര.

തന്റെ വിശാലമായ കാഴ്ചപ്പാടും അവഗാഹവും വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും യാത്രാ വിവരണങ്ങളുമെല്ലാം. സാമ്പത്തിക നേട്ടത്തിനുപരിയായി അറിവ് സമ്പാദിക്കുന്നതിനും അത് സാധാരണക്കാരിലേയ്ക്കെത്തിക്കുന്നതിനുമായി കഠിനപ്രയത്നം നടത്തുന്ന ഒരു വ്യക്തിയാണ് ശ്രീ സന്തോഷ്. നിരന്തര യാത്രകളിലൂടെയും, പര്യവേക്ഷണങ്ങളിലൂടെയും, പഠനങ്ങളിലൂടെയും നേടിയെടുത്തിട്ടുള്ള വിലമതിക്കാനാകാത്ത അറിവിന്റെ ഊർജ്ജം കേരളത്തിന് വേണ്ടി ഉപയോഗപ്പെടുത്തുവാനുള്ള ഒരവസരമായി തീരട്ടെ അദ്ദേഹത്തിന് ആസൂത്രണ ബോർഡ് അംഗമായി ലഭിച്ചിട്ടുള്ള നിയമനം.