ദേവനന്ദയ്ക്ക് എന്തു സംഭവിച്ചെന്ന് നിങ്ങൾക്കറിയണ്ടേ ? മാരക പ്രവചനമാണ്

0
180

ദേവനന്ദയ്ക്ക് എന്ത് സംഭവിച്ചെന്ന് നിങ്ങൾക്കറിയണ്ടേ ? മാരക പ്രവചനമാണ് . കോറോണ വൈറസ്സ് എന്ന് ഇഹലോകവാസം വെടിയും ? പ്രവചന കുലപതി കലിയുഗ ജ്യോതിഷൻ ഡോ:സന്തോഷ്നായർ എല്ലാത്തിനും മറുപടി നൽകുന്നു. പുള്ളിക്കാൻ നിങ്ങൾ കരുതുന്ന ആളല്ല, ഒരു ദിവസം തന്നെ അനവധി സ്ഥാപനങ്ങളൊക്കെ ഉദ്‌ഘാടനങ്ങൾ നടത്തിക്കൊടുക്കുന്ന വമ്പനാണ്. ദേവനന്ദയെ ഒരു സംസ്ഥാനത്തിലെ ജനങ്ങൾ മുഴുവൻ തിരഞ്ഞു നടന്ന സമയത്തു ഈ മഹാന്റെ കൂടെ പോയി ചോദിക്കാത്ത പോലീസുകാർ എന്ത് പോലീസാണെടോ ?

‘ദി ട്രൂത്ത്’എന്ന സിനിമയിൽ തിലകൻ ചെയ്ത കഥാപാത്രം ഇങ്ങനെ ചില പ്രവചനങ്ങൾ നടത്തിയത് കണ്ടു കോൾമയിർ കൊണ്ട് ഇരുന്നവരാണ് മലയാളികൾ. അനവധി സിനിമകളിൽ ഇത്തരക്കാർ കടന്നുവരുന്നു എങ്കിലും അതിനൊക്കെ ഒരു ഹാസ്യ-കോമാളി പരിവേഷമാണ് നല്കിയിരുന്നതെങ്കിൽ ഷാജി കൈലാസിനെ പോലെ ചില അന്ധവിശ്വാസികളായ സംവിധായകർ ഇത്തരം വിഡ്ഢിത്തരങ്ങളെയോക്കെ  സീരിയസായ സമീപനം നൽകിയാണ് ആദരിച്ചത്.

ഗൾഫിൽ നിന്നൊക്കെ ആളുകൾ സന്തോഷ് നായരെ വിളിച്ചു ദേവനന്ദയ്ക്ക് എന്തുസംഭവിച്ചു എന്ന് ചോദിച്ചിരുന്നത്രെ. കൊറോണയെ കുറിച്ചും വലിയ പ്രവചനങ്ങളാണ് മഹാൻ നടത്തിയിരിക്കുന്നത്. പൊരിവെയിലിൽ കൊറോണ വൈറസുകൾ വാടിക്കരിഞ്ഞു വെള്ളം കിട്ടാതെ ചാകുമെന്നൊക്കെയാണ് ആശാന്റെ കണ്ടെത്തൽ. മോഹനൻ വൈദ്യന്റെ ഒക്കെ മറ്റൊരു അവതാരമായിട്ടു വരും ആശാൻ. പേരിനു മുന്നിൽ ഡോക്ടർ എന്നൊക്കെയുണ്ട്. എന്തോ ഉടായിപ്പ് മേഖലയിൽ ആകും ഡോക്ടറേറ്റ് ഒക്കെ കിട്ടിയത് .

സന്തോഷ് നായരുടെ അനുയായികൾ അദ്ദേഹത്തോട് പറയുമത്രെ, കേരളത്തിൽ ജനിച്ചതുകൊണ്ടാണ് സാർ ആദരിക്കപ്പെടാതെ പോകുന്നത്, മറ്റൊരു സംസ്ഥനങ്ങളിൽ ആയിരുന്നെങ്കിൽ നിരവധി ബഹുമതികൾ ഒക്കെ കിട്ടിയേനെ എന്ന്. കേരളത്തിലെ ജനങ്ങൾക്ക് അപകർഷത കൂടുതലായതുകൊണ്ടാണ് ആരെയും ആദരിക്കാൻ ശ്രമിക്കാത്തതെന്നു. ആ പറഞ്ഞത് കുറെ സത്യമാണ്. കേരളത്തിലെ ജനങ്ങൾക്ക് അപകഷതയല്ല, വിദ്യാഭ്യാസവും വകതിരിവും ബോധവും ഉണ്ട്. ആരെയൊക്കെ ആദരിക്കണം എന്ന് നന്നായി അറിയാം. മറ്റു സംസ്ഥാനങ്ങളിൽ അന്ധവിശ്വാസം ഒരു സ്വാഭാവികതയായ കാര്യമാണ്. അവിടെയൊക്കെ സന്തോഷ് നായർക്ക് അവർ ഒരു വലിയ ആശ്രമവും പണിഞ്ഞു കൊടുത്തേക്കാം.

പ്രവചനം കേൾക്കൂ…