Sarath Sarathlal Lal

പ്രശസ്‌ത നടി ശരണ്യ ശശി രണ്ടാം ചരമ വാർഷികം

നിരവധി തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു. സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇതിനിടയിൽ, കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി തീർത്തും വഷളായി.

രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോള്‍ ചികിത്സ ലഭ്യമാക്കാന്‍ ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തയായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ സൂരജ് പാലാക്കാരനും നടി സീമ ജി നായരും ശരണ്യയുടെ അവസ്ഥ വ്യക്തമാക്കി സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.

കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. കൂട്ടുകാരി (സൂര്യ), അവകാശികൾ (സൂര്യ) ഹരിചന്ദനം (ഏഷ്യാനെറ്റ്), ഭാമിനി തോൽക്കാറില്ല (ഏഷ്യാനെറ്റ്), മാലാഖമാർ (മഴവിൽ മനോരമ), കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. കണ്ണൂരിലെ ജവഹർലാൽ നവോദയ വിദ്യാലയത്തിലായിരുന്നു ശരണ്യയുടെ സ്കൂള്‍ പഠനം. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും ലിറ്ററേച്ചറിൽ ബിരുദവും നേടിയിട്ടുണ്ട്.

Leave a Reply
You May Also Like

പിഷാരടിയുടെ ഈ വാക്കുകൾക്ക് നൽകാം നല്ലൊരു കയ്യടി

ചാനലുകളിലും വേദികളിലും കോമഡി പരിപാടികൾ അവതരിപ്പിക്കുമ്പോൾ ഏറ്റവുമധികം ഉണ്ടാകുന്ന ഒന്നാണ് ബോഡി ഷെയ്മിങ്. ഒരു താരം…

കെവിൻ ഫ്രങ്കിൻ്റെ മരണം ഒരു സാധാരണ കാർ അപകടമാണോ അതോ ഒരു കൊലപാതകമാണോ?

Basic Instinct 2 (1992)???????????????? പോൾ വേറോവെന്റെ സംവിധാനത്തിൽ, ഷാരോൺ സ്റ്റോൺ, മൈക്കിൽ ഡഗ്ലസ് എന്നിവർ…

അവൾ ഇന്നുണ്ടായിരുന്നെങ്കിൽ 30 വയസ്സ് ആയേനെ. ഇന്നും അതൊരു വേദനയാണ്. ലാലു അലക്സ്.

വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായ ലാലുഅലക്സ് മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഒട്ടനവധി നിരവധി ചിത്രങ്ങളിലാണ് നായകനായും അല്ലാതെയും താരം വേഷം ചെയ്തിട്ടുള്ളത്.

ജോഷി എന്ന സംവിധായകന്റെ 45 വർഷങ്ങൾ, ഇന്ന് ജോഷിയുടെ ആദ്യ ചിത്രമായ ടൈഗർ സലിം റിലീസ് ആയ ദിവസം

Bineesh K Achuthan ജോഷി @ 45. ഇന്ന് ജോഷിയുടെ ആദ്യ ചിത്രമായ ടൈഗർ സലിം…