Yahya K

Parenting is not a silly thing.
“Better not be a parent than be a bad parent”
നദീൻ ലബാക്കി യുടെ Capernaum എന്ന സിനിമയിൽ കൊലക്കുറ്റത്തിന് വിചാരണ നേരിടുന്ന സമയം 12 വയസുകാരൻ ആയ Zain പറയുന്ന ഒരു വാചകം ഉണ്ട്, “ഈ കുറ്റത്തിന് എനിക്ക് എന്റെ മാതാപിതാക്കളെ ശിക്ഷിക്കണം”. കാരണം എന്താണെന്ന് ചോദിച്ചപ്പോൾ അവൻ പറയുന്നത് – “എന്നെ ജനിപ്പിച്ചതിനു, അല്ലെങ്കിൽ എന്നെ നല്ല രീതിയിൽ വളർത്താത്തതിന് അവരാണ് ഉത്തരവാദികൾ. അത് കൊണ്ട് ഞാൻ ചെയ്ത തെറ്റിന് പൂർണ ഉത്തരവാദികൾ അവരാണ്. 8 കുട്ടികൾ അടങ്ങുന്ന കുടുംബത്തിലെ ആദ്യ പുത്രൻ ആണ് ഞാൻ. എന്റെ താഴെ ഉള്ള 7 കുഞ്ഞുങ്ങളെയും എന്നെയും വളർത്താനുള്ള സാഹചര്യം ഇല്ലാഞ്ഞിട്ടു കൂടി അവർ എന്തിനു ഞങ്ങളെ ജനിപ്പിച്ചു?” ഒമ്പതാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്ന അമ്മയുടെ മുഖത്തു നോക്കിയാണ് അവൻ ഇത് പറയുന്നത്.

May be an image of 2 people and people standingസത്യത്തിൽ തെറ്റുകാർ അവർ തന്നെയാണ്. ഇത്രയധികം മോശം കുടുംബാസൂത്രണം നടത്തുന്നതു ലെബനനിലെ ബേയ്റൂട്ടിൽ നടക്കുന്ന കാര്യം മാത്രം അല്ല. നമ്മുടെ ചുറ്റുവട്ടത്തിലും നമുക്കിതു കാണാം. അതിൽ ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കുന്നത് കുഞ്ഞുങ്ങളും അവരെ പെറ്റിടുന്ന സ്ത്രീകളും ആണ്. അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ചിലവേറിയ ജീവിത സാഹചര്യത്തിലേക്ക് മൂന്നും നാലും കുട്ടികളെ പെറ്റിടാൻ നിർബന്ധിതരാവുന്ന അമ്മമാർ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. ജീവിതത്തിൽ അവരെ വളർത്താനും നല്ല ഭക്ഷണം കൊടുക്കാനും വിദ്യാഭ്യാസം കൊടുക്കാനും നിങ്ങൾക് പറ്റുമോ?
പറ്റില്ലെങ്കിൽ കുട്ടികളെ ഒരു നിലയിൽ എത്തിക്കാതെ, എവിടെയും എത്താതെ പോകുന്ന പട്ടിണിക്കിടയിൽ, ചെറിയ വയസിൽ തന്നെ, കളവിനും, കുറ്റ കൃത്യങ്ങൾക്കും പോകുന്ന ഒരു കുഞ്ഞു സമൂഹം നമുക്കുണ്ടെന്ന് ഓർക്കാതെ പോകരുത്.

May be an image of 1 person, child and footwearസ്വന്തം അനിയത്തിയെ ജീവനായി കണ്ട Zain എന്ന 12 വയസുകാരൻ, Zahar എന്ന സഹോദരിയോട് കാണിക്കുന്ന സ്നേഹബന്ധവും, അതിലുപരി ഒരു അച്ഛനായും അമ്മയായും അവൾക്ക് താങ്ങായി തന്റെ താഴെ ഉള്ള കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പരിചരണങ്ങൾ പോലും പല മാതാപിതാക്കളും തിരക്കേറിയ ജീവിതത്തിനിടയിൽ കുഞ്ഞുങ്ങളോട് ചെയ്യാറില്ല എന്നതാണ് സത്യം.

May be an image of 2 people and indoorഭക്ഷണം ഉണ്ടാക്കാനും, പാൽ കൊടുക്കാനും, വളർത്താനും, അവരെ കുളിപ്പിക്കാനും, എല്ലാത്തിനും ആളെ നിർത്തുന്ന കാലഘട്ടത്തിൽ, Zain എന്ന കഥാപാത്രത്തിലൂടെ നദീൻ ലബാക്കി പറയുന്ന ഒരു കാര്യമുണ്ട്. സിനിമയിൽ അത് കാണിക്കുന്നത് കുഞ്ഞുങ്ങൾ ഒരുമിച്ചുറങ്ങി രാവിലെ തന്റെ കൂടെ കിടന്ന പെങ്ങളുടെ പീരിയഡ്‌സ് രക്തം കാണുന്നിടത് നിന്നാണ്.

കിടക്ക വിരിയിൽ രക്തത്തുള്ളികളുടെ സാന്നിധ്യം കണ്ടെത്തിയത് മുതൽ സെയ്‌നിന്റെ കുഞ്ഞു മനസ്സ് കടലുപോലെ കലുഷമായിരുന്നു. പലരുടെയും ദയനീയമായ നിസ്സഹായാവസ്ഥകൾക്ക് സാക്ഷ്യം വഹിച്ചിരിക്കണം ആ കുഞ്ഞു മനസും. സഹറിന് വയസ്സറിയിച്ചെന്ന് വീട്ടുകാരറിഞ്ഞാൽ തന്റെ കുഞ്ഞു പെങ്ങളെ ആസാദിനൊപ്പം പറഞ്ഞു വിടുമെന്ന് സെയ്ൻ നേരത്തെ മനസിലാക്കി വെച്ചിരിക്കണം.
യാന്ത്രികമായ അവന്റെ പിന്നീടുള്ള ചെയ്തികൾ അത് തന്നെയാണ് സൂചിപ്പിക്കുന്നതും. രക്ത തുള്ളികൾക് പിന്നിലെ യാഥാർഥ്യത്തെ ഉമ്മയിൽ നിന്നും മറച്ചു വെക്കാൻ സഹറിന്റെ ഉടുപ്പുകളെല്ലാം അതിരാവിലെ തന്നെ എടുത്ത് മാറ്റിവെക്കുന്നുണ്ട് ആ സഹോദരി സ്നേഹം തുളുമ്പുന്ന കുഞ്ഞുഹൃദയം. സൂപ്പർ മാർക്കറ്റിൽ നിന്നും ആരും കാണാതെ പാഡും എടുത്ത് അരയിൽ തിരുകി സഹറിനടുത്തേക്ക് ഓടിയെത്തുത്തുന്ന സെയ്നിൽ ദിവ്യമായ സഹോദര സ്നേഹത്തിന്റെ അവർണ്ണനീയമായ വജ്രശോഭ ദൃശ്യമായിരുന്നു. തന്റെ പെങ്ങൾ തന്റെയരികിൽ നിന്നും മാഞ്ഞു പോവുന്നത് അംഗീകരിക്കാൻ കഴിയാത്ത സെയ്‌നിന്റെ പിന്നീടുള്ള പ്രവർത്തികളിൽ മാതൃത്വം തുളുമ്പുന്ന ഒരുമ്മയുടെ സ്നേഹവും വാത്സല്യവും കരുതലും ഒരുപോലെ നിഴലിക്കുന്നുണ്ടായിരുന്നു.

May be an image of 2 people, child, people sitting, people standing and indoorCapernaum സിനിമയും മലയാളത്തിൽ ഇപ്പോൾ ഇറങ്ങിയ Sara’s ഉം യോജിപ്പിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഉത്തരം ഒന്നാണ്.കുട്ടികൾ വേണ്ട, അവരെ നോക്കി വലുതാക്കൽ നമുക്ക് പറ്റുന്ന പണിയല്ല എന്ന് തോന്നുന്നുണ്ട് എങ്കിൽ അവരെ ജനിപ്പിക്കാതിരിക്കൽ തന്നെ ആണ് ഏറ്റവും ഉചിതമായ തീരുമാനം. അങ്ങനെ തീരുമാനം എടുക്കാനുള്ള ഒരു സ്പേസ് നമുക്കുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.
എന്നാണോ തങ്ങൾ അതിനു പ്രാപ്തരാവുന്നതെന്നു മനസിലാക്കിയതിനു ശേഷം മാത്രമേ കുട്ടികളെന്ന ചിന്തയിലേക്ക് പോകേണ്ടതുള്ളു. സാഹചര്യങ്ങൾ കൊണ്ടും വീട്ടുകാരുടെ, കുടുംബക്കാരുടെ,നാട്ടുകാരുടെ,സമൂഹത്തിന്റെ, ചോദ്യങ്ങളും, വിചാരണകളും, തുറിച്ചുനോട്ടങ്ങളും ഒഴിവാക്കാൻ വേണ്ടി അവരെ ബോധിപ്പിക്കാൻ ഗർഭധാരണം നടത്തുകയും അച്ഛനും അമ്മയും ആകാൻ നിർബന്ധിതരാവുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. എല്ലാം കഴിഞ്ഞാൽ അവർ അവരുടെ വഴിക്ക് പോകും. ബാക്കി നിങ്ങളാണ് ജീവിക്കേണ്ടത് അതുകൊണ്ട് വ്യക്തതയോടെയും കൃത്യതയോടെയും തീരുമാനങ്ങൾ എടുക്കുക.

May be an image of 7 people and people standingകുടുംബത്തിൽ കല്യാണം കഴിഞ്ഞതിനു ശേഷം എത്ര കുട്ടികൾ വേണം എന്ന് തീരുമാനം എടുക്കുന്നത് ഭാവിയെ മുൻകൂട്ടിയാവണം. കൂടാതെ ശരീരികമായും മാനസികമായും ഭാര്യ ഇതിനു വേണ്ടി തയ്യാറാണോ എന്ന് നോക്കണം. കാരണം കൂടുതൽ ഉത്തരവാദിത്തം അവർക്ക് തന്നെയാണ്. അവർക്കാണ് തീരുമാനം എടുക്കാനുള്ള അവകാശവും. അത് കൊണ്ട് നിർബന്ധിച്ചു കുട്ടികളെ പെറ്റു ഇടാൻ അവരോട് പറയരുത്. Sara’s അബോർഷൻ പ്രൊമോട്ട് ചെയ്യുന്ന സിനിമയാണെന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത്,
Energy of the streets gives 'Capernaum' authenticity - CSMonitor.comSara’s പറഞ്ഞു നിർത്തിയിടത്തു നിങ്ങൾ Capernaum കണ്ടു തുടങ്ങുക. അതിൽ ഇടയിലെപ്പൊഴോ സൈയ്നിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന യോനാസും മറ്റൊരു രാജ്യം സ്വപ്നം കണ്ട് നടക്കുന്ന മൈസൂനും പോലെ നിരവധി ബാല്യങ്ങളുണ്ട്. സ്വപ്നം കാണാൻ പോലും അവകാശമില്ലാത്തവർക്ക്‌ വാഗ്ദാനങ്ങൾ നൽകി ചതിയിലകപ്പെടുത്തുന്ന അസ്പ്രോകളുണ്ട്. വിവാഹം ചെയ്തയക്കുമോയെന്ന പേടി കാരണം ആദ്യ ആർത്തവം വീട്ടുകാരറിയാതെ മറയ്ക്കാൻ കഷ്ടപ്പെടുന്ന സഹർമാരുണ്ട്. ജനിച്ചതിന് തെളിവായി ഒരു ജനന സർട്ടിഫിക്കറ്റോ ഐഡിന്റിറ്റി കാർഡോ ഇല്ലാത്ത കൃത്യമായ വയസ്സറിയാത്ത എത്രയോ കുട്ടികൾക്ക് വേണ്ടിയാണ് സെയ്‌ൻ അവസാനമായി തിരിച്ചറിയൽ രേഖ എന്ന ആവശ്യം മുന്നോട്ട് വെയ്ക്കുന്നത്. സിനിമയിലുടനീളം ചിരിക്കാതെ സദാ ഗൗരവക്കാരനായ സെയ്‌ൻ സ്വന്തം ഐഡി കാർഡിനായി ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുന്നിടത്ത് സിനിമ അവസാനിക്കുമ്പോൾ ആ ചിരി ഒരു പ്രതീക്ഷയാകുന്നുണ്ട്. ഇനിയൊരു സഹറോ സൈനോ ഉണ്ടാകില്ലെന്ന പ്രതീക്ഷ.സാറയെ പോലെ ജീവിതത്തിന്റെ തിരക്കഥ മാറ്റി എഴുതാൻ താല്പര്യമില്ലാത്തവരുടെ പ്രതീക്ഷ….

 

You May Also Like

കെജിഎഫും റോക്കി ഭായിയും കുറച്ചു ഫിസിക്‌സും

കെജിഎഫും റോക്കി ഭായിയും കുറച്ചു ഫിസിക്‌സും BINUKUMAR GOPALAKRISHNAN കഥയിൽ ചോദ്യമില്ല ! എന്നിരുന്നാലും പടം…

ഖനനം.. ഷാജഹാന്‍ നന്മണ്ടന്‍

സൈമണ്‍ നടന്നു തീര്‍ത്ത വ്യത്യസ്ത വഴികളെക്കുറിച്ചാണ് ഞാന്‍ ആശ്ച്ചര്യപ്പെടാറുള്ളത്.പ്രവൃത്തിയിലും മനസ്സിലും കൂടാതെ സംസാരത്തിലും എന്തിനേറെ ജീവിതത്തില്‍ പോലും ഒരു നിഗൂഡത അവന്‍ സൂക്ഷിച്ചു. ചരിത്രം ഗവേഷക വിഷയമാക്കി ചരിത്രാവശിഷ്ടങ്ങള്‍ ഖനനം ചെയ്തെടുക്കുന്ന യുറോപ്യന്‍ കമ്പനിയുടെ തൊഴിലാളികളില്‍ ഒരാളായിരുന്നു സൈമണ്‍ .അതേ കമ്പനിയിലെ മറ്റൊരു ജീവനക്കാരനായിരുന്നു ഞാനും. ഇത്തവണ കാറ്റിനെ പ്രതിരോധിക്കാന്‍ പിരമിഡുകളില്ലാത്ത മരുഭൂമിയിലെ ഒരു പ്രാന്തപ്രദേശമായിരുന്നു ഖനനം ചെയ്യാന്‍ തിരഞ്ഞെടുത്തത്.

പാത്തുവും ഞാനും ബിരിയാണിയും

‘ഇങ്ങളെവിടെയിരുന്നു? പള്ളി കഴിഞാ നേര ബീട്ടിലേക്ക് പോരാണ്ട് ആ വറീത് മാപ്ലെടെ കടേല് കേരീന്നു ചെക്കന്‍ പറഞ്ഞു. അവിടെന്താ ങ്ങക്ക് ചുറ്റികളി? എത്ര നേരമായി ഞാന്‍ കാത്തിരിക്കന്ന്!”’, വീട്ടില് കേറിയപാടെ പാത്തു തുടങ്ങി. അതൊരു വെള്ളിയാഴ്ച ശീലമാണ്. ഉച്ചക്ക് പള്ളി കഴിഞ്ഞു വീടിലേക്ക് വരാന്‍ താമസിച്ചാല്‍ അവള്‍ക്കു പിണക്കം വരും. ഓള്‍ ഇത് പറയണതു കേള്‍ക്കാന്‍ തന്നേ ഞാന്‍ വറീതിന്റെ കടയില്‍ കുതിരിക്കണത്! കൈ കഴുകി കസേര വലിച്ചിട്ടിരുന്നു. ബിരിയാണിയുടെ മണം വരുന്നുണ്ട്. ഇതും ഒരു ശീലമാണ്, വെള്ളിയാഴ്ച മാത്രമല്ലെ. പക്ഷെ വെള്ളിയാഴ്ച്ച ബിരിയാണി പാത്തുവിന്റെ അവകാശമാണ്.

രാജ്യത്ത് ആദ്യമായി ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്‌ഐആര്‍-നിസ്റ്റ് കോണ്‍ക്ലേവ്

രാജ്യത്ത് ആദ്യമായി ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്‌ഐആര്‍-നിസ്റ്റ് കോണ്‍ക്ലേവ് രോഗകാരികളായ ബയോമെഡിക്കല്‍…