“യാത്രിയാം കൃപായാ ധ്യാൻ ദീജിയേ.യുവർ അറ്റൻഷൻ പ്ലീസ്”, എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ?

105

ഈ വനിതയെ അറിയുമോ? അറിയില്ല അതല്ലേ സത്യം ! കുറേ നാളായി ഈ ശബ്ദത്തിന്റെ അസ്തിത്വം തപ്പി കുറെ അലഞ്ഞു .അവസാനം കണ്ടെത്തി : ഇതാണ്: സരളാ ചൗധരി. എന്നിട്ടും പിടികിട്ടാൻ ഒരു സാധ്യതയും ഇല്ല: എന്നാ പറയാം: യാത്രിയാം കൃപായാ ധ്യാൻ ദീജിയേ.യുവർ അറ്റൻഷൻ പ്ലീസ്.യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.ഇപ്പം മനസ്സിലായോ: കക്ഷിയേ അതേ ഇന്ത്യയിലെ ആതായത് ഇന്ത്യയിലെ ഏത് റെയിൽവേ സ്റ്റേഷനിൽ ചെന്നാലും ഈ ശബ്ദം നമ്മൾ കേൾക്കും അത് എത്ര ആശ്വാസം പകരുന്നതാണ് .എത്രയോ റെയിൽവേ യാത്രക്കാരുടെ പ്രതീക്ഷയാണ്…’ പ്രത്യാശയാണ് ഇന്ത്യൻ റെയിൽവേ ഹൈടെക്ക് ആയെങ്കിലും: നിലവിൽ ഡിപ്പാർട്ട്മെൻറ് മാറി മാറി മുബൈയിൽ OHE യിൽ ഒരു സുപ്രണ്ടായി അവസാനം വിരമിച്ചെങ്കിലും ആ ശബ്ദം ഇന്ത്യയിലെ എല്ലാ റെയിൽവേ സ്റ്റേഷനിലും ഇന്നും ഉണരുന്നു: മാറ്റമില്ലാത്ത ശബ്ദം കാലാതീതമായ ശബ്ദം ”’ ഇന്നും തുടരുന്ന .. 1982 കയറിയ റെയിൽവേയിലെ ഈ കരാർ ജോലിക്കാരിയുടെ ആ ശബ്ദം ഇന്ത്യൻ ജനത നെഞ്ചിലേറ്റി. ഇരിക്കുന്നത് എത്ര ഉന്നതാനായ പുരുഷനായാലും എഴുന്നേറ്റ് നിൽക്കാൻ ജാഗരൂഢനാക്കിയ ആ മാസ്മരിക ശബ്ദം ”… ആ സ്ത്രീ ശാസ്തികരണത്തിലും മികച്ചത് നാമെങ്ങും കണ്ടിട്ടില്ല.

(കടപ്പാട് ജോജി ഉള്ളന്നൂർ)