ഇത് ഹെഡ് കോൺസ്റ്റബിൾ രേവതി ! തമിഴ്നാടിനെ പിടിച്ചുകുലുക്കിയ സാത്താൻകുളം കസ്റ്റഡി മരണത്തിൽ മജിസ്ട്രേട്ടിന് മുന്നിൽ മൊഴി നൽകി ഇരകൾക്ക് നീതി ഉറപ്പാക്കിയ ധീര വനിത

0
196

മനസാക്ഷിയുടെ ശബ്ദം

ഇത് ഹെഡ് കോൺസ്റ്റബിൾ രേവതി ! തമിഴ്നാടിനെ പിടിച്ചുകുലുക്കിയ സാത്താൻകുളം കസ്റ്റടി മരണത്തിൽ മജിസ്ട്രേട്ടിന് മുന്നിൽ മൊഴി നൽകി ഇരകൾക്ക് നീതി ഉറപ്പാക്കിയ ധീര വനിത. ജീവൻ നഷ്ടപ്പെട്ട ജയരാജും മകനും പോലീസിന്റെ ക്രൂര മർദ്ദനത്തിന് വിധേയമായത് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രേവതിയുടെ കൺ മുന്നിലായിരുന്നു. ആരുമറിയാതെ സ്വാഭാവിക മരണമായി മണ്ണടിയുമായിരുന്ന ആ ചൈശാചിക കൃത്യം ലോകമറിഞ്ഞത് രേവതി എന്ന അതേ സ്റ്റേഷനിലെ ഹെഡ് കോൻസ്റ്റബിളിലൂടെയായിരുന്നു.

Sathankulam woman head constable Revathi given police protection ...വിഷയം തമിഴ്നാട്ടിൽ കൊടുങ്കാറ്റായി ആഞ്ഞുവീശി. കമലഹാസനും രജനീകാന്തും DMK , കോൺഗ്രസ് നേതാക്കളും വിഷയത്തിൽ സജീവമായി ഇടപെട്ടു. മദ്രാസ് ഹൈക്കോടതി നേരിട്ട് കേസെടുത്തു. ഡോക്ടറും മജിസ്ട്രേട്ടും ജയിൽ അധികൃതരും ജീവഭയം കൊണ്ട് പോലീസ് ഭാഷ്യം അനുസരിച്ച് നടപടികളുമായി മുന്നോട്ട് പോയെങ്കിലും രേവതി എന്ന ധീര പോരാളിയെ കീഴടക്കാൻ പോലീസിനെ സംരക്ഷിക്കാനിറങ്ങിയ ഭരണകക്ഷിയ്ക്കും കഴിഞ്ഞില്ല. സാത്താൻകുളം മജിസ്ട്രേട്ടിന് മുന്നിൽ പ്രതികൾക്കെതിരെ മൊഴി നൽകി തന്നിലെ മനുഷ്യത്വവും മന:സാക്ഷിയും രേവതി സാക്ഷ്യപ്പെടുത്തുമ്പോൾ മദ്രാസ് ഹൈക്കോടതി എല്ലാ സുരക്ഷയും ഉറപ്പാക്കി അവർക്കൊപ്പം നിന്നു ! വധഭീഷണിയെ തുടർന്ന് രേവതിയുടെ വീടിന് പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവായി. ഒരു മാസം ശമ്പളത്തോടെ ലീവ് ഉറപ്പാക്കി.2 ഹൈക്കോടതി ജഡ്ജിമാർ രേവതിയെ നേരിട്ട് വിളിച്ച് നിയമ സഹായങ്ങൾ നൽകി. ഭർത്താവ് സന്തോഷും രണ്ട് പെൺമക്കളും രേവതിക്ക് കരുത്തായി ഒപ്പം നിന്നു.

ഇന്ത്യയുടെ പോലീസ് ചരിത്രത്തിലെ ഒരു അപൂർവ്വതയാണ് രേവതി എന്ന ധീരവനിത. സർവ്വരും ഭയന്ന് പിൻമാറിയപ്പോൾ, രേവതി നീതി വ്യവസ്ഥയുടെ ചരിത്രത്തിൽ ഒരു ജ്വലിക്കുന്ന ഏടായി മാറി. പ്രിയ സഹോദരീ… നീ ഉയർത്തിയ മന:സാക്ഷിയുടെ ശബ്ദം ഏവർക്കും ഒരു മാതൃകയാകട്ടെ !
” മോശം മനുഷ്യരിൽ നിന്ന് വരുന്ന ക്രൂരതകളേക്കാൾ അപകടം നല്ല മനുഷ്യരുടെ നിശബ്തയാണ് “- മാർട്ടിൻ ലൂഥർ കിംഗ്