അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
185 VIEWS

Nanda Kummar

ഈ വർഷത്തെ (2022) കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 33ാമത് അഖില കേരള പ്രഫഷണല്‍ നാടക മല്‍സരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് “സതീഷ് കെ കുന്നത്ത്” എന്ന നടനെയാണ്(Satheesh K. Kunnath )

സതീഷിനെ നമ്മൾ സിനിമാ പ്രേമികൾ അറിയും. അങ്കമാലി ഡയറീസ് എന്ന സിനിമയിൽ കുറച്ചു നേരം മാത്രം ഉള്ളു എങ്കിലും നരസിംഹത്തിന്റെ കഥ പറയുന്ന ആ ബാർബർ ഷോപ്പുകാരനെ, പിന്നീട് ടൊവീനോ തോമസ്സിന്റെ തരംഗം സിനിമയിലും നിവിൻ പോളിയുടെ മിഖായേൽ സിനിമയിലും പട എന്ന സിനിമയിലെ കളക്ട്രേറ്റിലെ സ്റ്റാഫ് ആയും ഈയടുത്ത് ഫഹദ് ഫാസിലിന്റെ “മലയൻ കുഞ്ഞ്” എന്ന സിനിമയിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടനാണ് സതീഷ് കെ കുന്നത്ത്.

കഴിഞ്ഞ 27 വര്ഷങ്ങളായി പ്രൊഫഷണൽ നാടക രംഗത്ത് ശ്രദ്ധേയനായ നടൻ ആണ് അദ്ദേഹം. 2012ലെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച രണ്ടാമത്തെ നടൻ എന്ന അവാർഡും കൂടാതെ ഒട്ടനവധി മേഖലയിൽ നിന്ന് നിരവധി അവാർഡുകളും കൈവരിച്ച അഭിനേതാവാണ്.

ലോഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ഒരു മെക്സിക്കൻ അപാരത, അങ്കമാലി ഡയറീസ് , മിഖായേൽ, ലോനപ്പന്റെമാമോദിസ, തരംഗം ,പ്രകാശന്റെ മെട്രോ, ഹിസ്റ്ററി ഓഫ് ജോയ്, വികൃതി, കാടകലം, പട, കനകം കാമിനി കലഹം , വരയൻ, അജഗജാന്തരം,ഹെവൻ, മലയൻ കുഞ്ഞു എന്നീ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. പല്ലൊട്ടി ദി 90 കിഡ്സ് , ദി നെയിം എന്നീ സിനിമകൾ പുറത്തിറങ്ങാൻ ഇരിക്കുന്നു. ഇതിനിടയിൽ ഫ്‌ളവേഴ്‌സ് ചാനലിൽ “അന്നാ കരീന” എന്ന സീരിയലിലും അഭിയിച്ചു. ഒപ്പം നിരവധി ഷോർട്ട് ഫിലിമുകളിലും തന്റെ മികച്ച അഭിനയ പാടവം വെളിവാക്കിയിരുന്നു.

ഇപ്പോൾ കാഞ്ഞിരപ്പള്ളി അമല തിയ്യേറ്റേർഴ്‌സിന്റെ “കടലാസിലെ ആന” എന്ന നാടകത്തിൽ അഭിനയിക്കുന്നു . സതീഷിന്റെ കഥാപാത്രത്തിനും പ്രകടനത്തിനും മികച്ച അഭിപ്രായങ്ങൾ വന്നു കൊണ്ടിരിക്കുന്നു. സതീഷിനു മലയാള സിനിമയിൽ മികച്ചൊരു സാന്നിധ്യം ഉണ്ടാവുമെന്ന് പ്രതീക്കുകയും ആശംസിക്കുകയും ചെയ്യുന്നു . (അദ്ദേഹത്തിന്റെ മകൻ “ഡാവിഞ്ചി”യും മലയാള സിനിമയിലെ ശ്രദ്ധേയനായ ഒരു ബാല താരമാണ് )

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ