അഡ്വ അഭിജിത് വിജയൻ
ഐഷ റാവുത്തർ എന്ന കഥാപാത്രം നമുക്കിടയിൽ ജീവിക്കുന്ന ആരൊക്കെയോ ആണ്, കണ്ണ് തുറന്ന് നോക്കിയാൽ കാണാവുന്നതേ ഉള്ളു. അതെ സൗദി വെള്ളക്ക :ഈ വർഷം അവസാനിക്കുന്നത് ഈ കൊച്ചു സിനിമയുടെ വിജയത്തോടെ ആകും. ഒരു സിനിമയുടെ വിജയം ഒരു പ്രേക്ഷകൻ ആ സിനിമയെ സമീപിക്കുന്ന രീതിയെക്കാൾ സിനിമ ആ പ്രേഷകനിൽ സമീപിച്ച ഒരു വികാരം ആ സിനിമയെ പൂർണതയിൽ എത്തിക്കും അതാണ് ഈ കൊച്ചു വലിയ സിനിമ. പ്രകടന മികവിൽ സ്ക്രീനിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളും ജീവനുള്ളവ .
ജീവിതത്തിൽ ഓരോ മരണപാച്ചിലിലും കൂടെ നിന്നിട്ട് ഒരു നന്ദി പോലും വാങ്ങാതെ തിരികെ പോയ ഓട്ടോറിക്ഷകരൻ അതെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ മനസിലേക്ക് സിനിമ വിരൽ ചൂണ്ടുന്നു . മനുഷ്യൻ കെട്ടിയാടുന്ന വേഷ പകർച്ചകൾക്ക് ഇതെല്ലാം എന്തിന് എന്ന് തോന്നിപ്പിക്കും രീതിയിൽ എടുത്തിരിക്കുന്ന ഓരോ സീനുകളും . ഡയറക്ടർ :അധികം പറയണ്ട പുള്ളിയുടെ ഓപ്പറേഷൻ ജാവ കണ്ടാൽ മതിയാകും എന്ത് മികവുറ്റ രീതിയിലാണ്അദ്ദേഹം കഥ പ്രേഷകനിൽ എത്തിക്കുന്നത്.
ടെക്നിക്കൽ സൈഡ്. സ്ക്രിപ്റ്റ് എടുത്തു പറയാൻ ആണേൽ എല്ലാമുണ്ട് ഒന്നും ഒരു ഭാഗം പോലും സിനിമയുടെ ആസ്വാധന നിലവരത്തെ പിന്നിലേക്ക് കൊണ്ടുപോകുന്നില്ല എന്നുള്ളതാണ് .കെട്ടികിടക്കുന്ന കേസുകൾ തീർപാകാൻ എടുക്കുന്ന ഓരോ സമയവും സാധാരണകാരന്റെ പകുതിയിലേറെ ജീവിതതിൽ നിന്ന് പിടിച്ചുപറിക്കുന്നതാണ് സിനിമയിലൂടെ നമ്മുടെ ചുറ്റുപാടിൽ നമ്മൾ കാണുന്ന ആ മുഖം നമുക്ക് കാണാൻ കഴിയും. ഒരുപാട് ഇഷ്ടമായ നല്ലൊരു കൊച്ചു സിനിമ. ഇന്നലെ കണ്ട സിനിമക്ക് ഇന്ന് രാവിലേ റിവ്യൂ പറയാൻ കാരണം. സിനിമ സമ്മാനിച്ച ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥയാണ്.അതെ വാക്കുകളിലും നിശബ്ദത.