ലോകത്തെ ഏറ്റവും വലിയ സസ്യവിത്തായ ഇതിന്റെ തേങ്ങക്ക് 20 കിലോഗ്രാം വരെ ഭാരമുണ്ടാകും

0
122

ബീന ആന്റണി.

കടൽത്തെങ്ങ് (sea coconut)

സേഷെൽസിലെ രണ്ടു ദ്വീപുകളിൽ മാത്രം കണ്ടുവരുന്ന ഒരു പനയാണ്‌ കടൽത്തെങ്ങ് (sea coconut) അഥവാ കൊക്കോ ഡി മെർ എന്നറിയപ്പെടുന്നത്. (മറ്റു പേരുകൾ: കൊക്കോദ് മെർ, കോക്കോ ഡി മെർ). ലോഡോയ്സീ മാൽദിവിക (Lodoicea maldivica) എന്നാണ് ഇതിന്റെ ശാസ്ത്രനാമം (ഇതിന്റെ ഉൽഭവം മാലദ്വീപുകളിലാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നാണ്‌ ഈ പേര്‌ വന്നത്).

ലോകത്തെ ഏറ്റവും വലിയ സസ്യവിത്തായ ഇതിന്റെ തേങ്ങക്ക് 20 കിലോഗ്രാം വരെ ഭാരമുണ്ടാകും. കുറഞ്ഞത് ഇരുന്നൂറു വർഷമെങ്കിലും ഈ വൃക്ഷത്തിന്‌ ആയുസ്സുണ്ട്. 800 വർഷം വരെ ഈ വൃക്ഷം നിലനിൽക്കുമെന്നും വാദങ്ങളുണ്ട്. 4000-ത്തോളം കടൽത്തെങ്ങുകൾ മാത്രമാണ്‌ ഇന്ന് ഭൂമിയിലുള്ളത്. ഇവയിൽ കൂടുതലും പ്രസ്ലിൻ ദ്വീപിലെ വല്ലീ ഡെ മയ് ദേശീയോദ്യാനത്തിലാണ്‌. ഇതിന്റെ തേങ്ങകളുടെ കയറ്റുമതി കർശനനിയന്ത്രണത്തിന്‌ വിധേയമാണ്‌. അക്രാരിത്തെങ്ങ് എന്നും പേരുണ്ട്.

ആഫ്രിക്കൻ തീരങ്ങളിലെ കടലിൽ നിന്ന് ഇതിന്റെ തേങ്ങ കണ്ട നാവികരാണ്‌ ഇതിന്റെ കടൽത്തേങ്ങ (കൊക്കോ ഡെ മെർ) എന്നു വിളിച്ചത്.1769ൽ ഫ്രഞ്ച് സാഹസികൻ ഡീൻ ഡ്യൂച്ചമിൻ പ്രസ്‌ലിൻ‌ ദ്വീപിലെത്തി കൊകോ ഡിമെർ മരങ്ങൾ കണ്ടെത്തുകയും തന്റെ കപ്പലിൽ ഒട്ടേറെ കായകൾ നിറച്ചു വിൽക്കുകയും ചെയ്തു.

**