പരസ്പര സമ്മതത്തോടെയുള്ള പീഡനവും സെക്ഷൻ 375- ഉം
ബി എൻ ഷജീർ ഷാ
അജയ് ബാൽ സംവിധാനം ചെയ്തു അക്ഷയ് ഖന്ന മുഖ്യവേഷത്തിൽ എത്തി 2019 ൽ റിലീസ് ആയ ബോളിവുഡ് സിനിമയാണ് സെക്ഷൻ 375. കോർട്ട് റൂം ഡ്രാമ ശ്രേണിയിൽ ഉള്ള സിനിമ ഒരു ബോളിവുഡ് നടന്റെ ജീവിതത്തിൽ നിന്നും ഇൻസ്പയർ ആയി എടുത്തതാണ് എന്നും പറയപ്പെടുന്നു. കൈ പൊള്ളുന്ന ഒരു വിഷയത്തിന്റെ ധൈര്യമുള്ളതും സത്യസന്ധവുമായ അവതരണമാണ് ഈ സിനിമ. തന്റെ സിനിമയിൽ വസ്ത്രലങ്കാരത്തിനു സഹായിയായി എത്തുന്ന ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്യുന്ന ഒരു സിനിമാ സംവിധായകന്റെ കഥയാണ് സിനിമ പറയുന്നത്. ക്രൂരമായ പീഡനത്തിനു ഇരയായ പെൺകുട്ടി ഇയാൾക്ക് എതിരെ കേസ് നൽകുന്നതും നീതിക്ക് വേണ്ടിയുള്ള പെൺകുട്ടിയുടെ പോരാട്ടവുമാണ് സിനിമ. അതിനു വേണ്ടി അവളെ സോഷ്യൽ മീഡിയയും മാധ്യമങ്ങളും സഹായിക്കുന്നതും പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുന്ന സംവിധായകനെ കോടതി ശിക്ഷിക്കുന്നതും എല്ലാമാണ് സിനിമ. അവസാനം പെൺകുട്ടിക്ക് നീതി ലഭിക്കുന്നു.
നിങ്ങൾ ഈ സിനിമ കണ്ടിട്ടില്ല എങ്കിൽ ഇത്രയും കേട്ടപ്പോൾ തന്നെ രോമാഞ്ചം വന്നു എങ്കിൽ മുന്നോട്ടു വായിക്കരുത്. കാരണം ഇത് സിനിമയുടെ ഒരു ഭാഗം മാത്രമാണ്. സിനിമ മുന്നോട്ടു വെക്കുന്ന ചോദ്യങ്ങൾ ഇനിയാണ്. അക്ഷയ് ഖന്ന അവതരിപ്പിച്ച വക്കീൽ കേസ് ഏറ്റെടുത്തു രംഗത് വരുന്നതോടെ ഇപ്പോൾ വ്യാപകമായി ഉയർന്നു വരുന്ന മീ ടൂ ആരോപണങ്ങളുടെ മറ്റൊരു വശം നിങ്ങൾക്ക് മനസിലാകും. സിനിമയിലും ഇപ്പോൾ നമ്മുടെ സമൂഹത്തിലും ഇടയ്ക്കിടയ്ക്ക് ഉയർന്നു വരുന്ന ചില കേസുകൾ എങ്ങനെ ഉണ്ടാകുന്നു എന്ന് സിനിമ പറയുന്നു. പരസ്പ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധങ്ങൾ കാലം കഴിയുമ്പോൾ എങ്ങനെ പീഡനം ആകുന്നു എന്ന് സിനിമ കാട്ടി തരുന്നു. ബലാൽസംഗം എന്ന വാക്ക് തനിക്ക് ഇഷ്ടമില്ലാത്തവരുടെ ജീവിതം തന്നെ എങ്ങനെ നശിപ്പിക്കുന്നു എന്ന് സിനിമ തുറന്നു കാട്ടുന്നു. നിയമത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന മുൻഗണന പ്രതികാരത്തിന് ഉപയോഗിക്കുമ്പോൾ അവർ നശിപ്പിക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ല ഒരു കുടുംബത്തിനെ തന്നെയാണ്. അതിലെ സംവിധായകൻ തെറ്റ് ചെയ്തിട്ടില്ല എന്ന് വ്യക്തമാകുന്ന കോടതി വരെ ജനരോഷം ഭയന്ന് അയാളെ ശിക്ഷിക്കുയാണ് സിനിമയുടെ ക്ളൈമാക്സിൽ.
ഒരു പുരുഷനെ സമൂഹത്തിന്റെ മുന്നിൽ ക്രൂരനാക്കുവാൻ ഏറ്റവും എളുപ്പമുള്ള ആരോപണമാണ് ഈ പീഡനം. ഇപ്പോൾ ഇങ്ങനെ ചെയ്യാൻ വളരെ എളുപ്പമാണ്. ഇതിനു വേണ്ടി മാത്രം ചില ഫേസ്ബുക്ക് പേജുകൾ ഉണ്ട്. ഓരോ ദിവസം ഓരോ പീഡന ആരോപണം ആണ് ആ പേജുകളുടെ ലക്ഷ്യം. ഇര ആരാണ് എന്ന് ദൈവത്തിനു പോലും അറിയാത്ത അവസ്ഥ. പക്ഷെ ആരോപണ വിധേയന്റെ ചിത്രം സഹിതം അവർ പോസ്റ്റ് ഇട്ടു ഷെയർ ചെയ്തു വൈറൽ ആക്കും. അതിനായി അവരുടെ രക്ഷകർ എന്ന് പറയുന്ന ഒരു പുരുഷ സമൂഹം തന്നെ കൂടെ ഉണ്ട് താനും. ലൈംഗികത എന്നത് പുരുഷനും സ്ത്രീക്കും ഒരു പോലെ സുഖം ലഭിക്കുന്ന ഒന്നാണ്. പ്രായപൂർത്തിയായ ഒരാൾക്ക് ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നമ്മുടെ നിയമം അനുവദിക്കുന്നു. അത് ആണിനും പെണ്ണിനും ഒരു പോലെ ബാധകവുമാണ്. പരസ്പ്പരം ഇഷ്ടം തോന്നിയാൽ സ്വാഭാവികമായും അതിൽ സെക്സ് കടന്നു വരും. അതിനു കല്യാണം കഴിക്കണം എന്നൊന്നും നിയമത്തിൽ ഇല്ല.
എന്നാൽ പണത്തിനു വേണ്ടി ഇതൊരു തൊഴിലാക്കി മുന്നോട്ടു പോകുന്നവരും ഏറെയാണ്. അവർക്ക് എതിരെ പോലും കേസ് എടുക്കാൻ നിയമം ഇല്ല എന്നാണ് എന്റെ മിതമായ അറിവ്. പ്രേമം , ബന്ധം , പണം എന്നിവ അല്ലാതെ ആവശ്യങ്ങൾ നേടാനും അവസരങ്ങൾക്കും വേണ്ടി ചിലർ എങ്കിലും എന്തിനും തയ്യാറാകുന്നുണ്ട്. കാസ്റ്റിങ് കൗച്ഛ് എന്നൊക്കെ ആണ് അതിനെ പറയുന്നത്. ഇപ്പോൾ ആരോപണം ഉന്നയിച്ചു രംഗത്ത് വരുന്ന പലരും ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി ഓക്കേ പറഞ്ഞിട്ടുള്ളവർ ആണ് എന്ന് അവർ തന്നെ വ്യക്തമാക്കുന്നുണ്ട്. പിന്നെ ഒരു കാലത്തു ഈ ആവശ്യങ്ങൾ നടക്കാതെ വരുമ്പളോ അവസരങ്ങൾ ഇല്ലാതെ വരുമ്പഴോ ആണ് ഇവർക്ക് അന്ന് ചെയ്തത് എല്ലാം പീഡനമായിരുന്നു എന്ന ബോധം വരുന്നത്. അതിനു ഇവരെ വകുപ്പുകൾ പറഞ്ഞു സഹായിക്കാൻ നാട്ടിൽ നല്ല വക്കീലന്മാരും ഉണ്ട്. അവർ എഴുതി തയ്യാറാക്കി വെച്ചിരിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. ഇപ്പോൾ പുറത്തു വരുന്ന മിക്ക ആരോപണങ്ങളിലും പ്രതി സ്ഥാനത്ത് നിൽക്കുന്ന പുരുഷൻ ഒരു സൈക്കോ ആണ് എന്ന് ലോകത്തിനെ അറിയിക്കാൻ വെമ്പി നിൽക്കുന്ന ആരോപണങ്ങളാണ് ഏറെയും.
ഇപ്പോൾ പിന്നെ ഭർത്താവിനെ അഴി എണ്ണിക്കാനും ബലാൽസംഗ ആരോപണങ്ങൾ ഉപയോഗിച്ച് തുടങ്ങി. ഏറ്റവും വലിയ ഒരു കോമഡി “ഭാര്യയെ സെക്സ് ചെയ്യാൻ നിർബന്ധിച്ചാൽ ഭർത്താവിന്റെ പേരിൽ കേസ് എടുക്കാൻ നിയമം ഉണ്ട്. അതുപോലെ ഭാര്യ സെക്സിന് തയ്യാറയി നിൽക്കുമ്പോൾ ഭർത്താവ് നോ പറഞ്ഞാലും അയാൾക്ക് എതിരെ കേസ് എടുക്കാൻ നിയമം ഉണ്ട്.” ഇത്തരം കേസുകളിൽ വരുന്ന വിധികൾ വായിച്ചു കിളിപോയി ഇരിക്കുന്ന വിഭാഗമായി മാറിയിരിക്കുകയാണ് ആണുങ്ങൾ. ഈ പോസ്റ്റ് വായിക്കുന്നവരിൽ ആര് വേണമെങ്കിലും ഒരു തെറ്റും ചെയ്യാതെ വരും നാളുകളിൽ പീഡന കേസിൽ പ്രതി ആകാൻ ഉള്ള സാദ്യത വളരെ ഏറെയാണ്. നിങ്ങളുടെ ഭാര്യ , കാമുകി , സുഹൃത്ത് , ചാറ്റിങ് ഫ്രണ്ട് എന്നിങ്ങനെ ഇവരിൽ ആര്ക്ക് വേണമെങ്കിലും നിങ്ങൾക്ക് എതിരെ ആരോപണം ഉന്നയിക്കാം.കേട്ട പാതി കേൾക്കാത്ത പാതി നിങ്ങളെ തൂക്കി എടുത്ത് അകത്തിടാൻ പോലീസ് റെഡി ആണ്. നിങ്ങളുടെ ഫോട്ടോ സഹിതം അടിച്ചിറക്കാൻ പത്രക്കാർ റെഡിയാണ്. നിങ്ങളെ വലിച്ചു കീറി ഒട്ടിക്കാൻ കുറെ സംഘടനകൾ ഉറക്കം കളഞ്ഞു കാത്തിരിക്കുകയാണ്. അവരെ പിന്താങ്ങാൻ സേട്ടൻമാർ ക്യു ആണ്. നിങ്ങൾ നിരപരാധി ആണ് എന്ന് തെളിയിക്കേണ്ട കടമ നിങ്ങൾക്ക് മാത്രമാണ്.
ഇത് ഒരു വശത്തു നടക്കുമ്പോൾ തന്നെ മറ്റൊരു വശത്തു വാളയാർ പോലുള്ള കേസുകളിൽ പിഞ്ചു കുഞ്ഞുങ്ങൾ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സർക്കാരും പോലീസും സംഘടനകളും കണ്ണടച്ച് കിടക്കുന്നതും നമുക്ക് കാണുവാൻ കഴിയും. അപ്പോഴാണ് ഈ ആരോപണങ്ങൾ എല്ലാം നീതിക്ക് വേണ്ടിയല്ല ചിലരെ നശിപ്പിക്കാൻ വേണ്ടി ആരക്കയോ പ്ലാൻ ചെയ്തു നടപ്പാക്കുന്നത് എന്ന് മനസിലാകുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്ക് എടുത്താൽ പത്തിലേറെ ആരോപണങ്ങൾ ആണ് നേരത്തെ പറഞ്ഞ പേജുകളിലൂടെ നമ്മൾ അരിഞ്ഞത്. അതിൽ എത്ര കേസുകൾ മുന്നോട്ട് പോകുന്നു. പേജ് വഴി ആരോപണം ഉന്നയിച്ചിട്ട് പോലീസ് സ്റ്റേഷനിൽ പോയ് കേസ് ഇല്ല എന്ന് എഴുതി കൊടുക്കുന്ന പെൺകുട്ടികളുടെ ലക്ഷ്യം എന്താണ്. നീതി അല്ല പ്രതികാരം മാത്രം എന്ന് വ്യക്തം. ഇത്തരം വ്യാജ കേസുകൾ കാരണം ധാരാളം യഥാർത്ഥ കേസുകൾക്ക് തീർപ്പ് കൽപ്പിക്കാൻ കോടതി പോലും സമയം ഇല്ലാത്ത അവസ്ഥയാണ്.
മലയാളി യുവാക്കൾ സെക്സ് എന്ന് കേട്ടാൽ തന്നെ ഭയക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്താൻ അധികം താമസം ഇല്ല.ലൈംഗിക സ്വാതത്ര്യം എന്നത് പെണ്ണിന് മാത്രമായി ഒതുങ്ങുകയാണ്. ഒരു ആണ് അവന്റെ ലൈംഗിക ജീവിതത്തിനെ പറ്റി പറഞ്ഞാൽ അത് സ്ത്രീ വിരുദ്ധത ആകുന്നത് വിനായകന്റെ കാര്യത്തിൽ നമ്മൾ കണ്ടതാണ്. അതേസമയം ചില ചേച്ചിമാർ യു ട്യൂബ് ചാനലിന് റീച്ഛ് കയറ്റാൻ കാരറ്റ് ആണോ കുമ്പളങ്ങ ആണോ നല്ലത് എന്ന് തുറന്നു പറയുന്നതും എത്ര ആണുങ്ങളുമായി ഇതുവരെ ചെയ്തു എങ്ങനെ ഒക്കെ ചെയ്തു എന്ന് പറഞ്ഞു നടക്കുന്നതും പെണ്ണിന്റെ ആണത്തവും ധൈര്യവും ആയിട്ടാണ് ഇപ്പോൾ മീഡിയ വരെ സമ്മതിച്ചു തരുന്നത്…