സീട്ടിമാറിന് മുടിഞ്ഞ കളക്ഷൻ, തെലുങ്ക് സിനിമാ വ്യവസായം സടകുടഞ്ഞെഴുന്നേൽക്കുന്നു

0
204

ഗോപി ചന്ദിനെയും തമന്നയെയും പ്രധാന കഥാപാത്രങ്ങളാക്കി സമ്പത്ത് നന്ദി സംവിധാനം ചെയ്‍ത സീട്ടിമാര്‍ എന്ന സ്പോര്‍ട് ആക്ഷന്‍ ഡ്രാമ മികച്ച പ്രതികരണമാണ് തെലുങ്കു ബോക്സ് ഓഫീസില്‍ നേടിക്കൊണ്ടിരിക്കുന്നതു. വളരെ വേഗം ഉണർന്നെഴുന്നേറ്റ സിനിമാ വ്യവസായമായി തെലുങ്കു സിനിമാ വ്യവസായം മാറുന്ന കാഴ്ചയാണ് കാണുന്നത്. Seetimaarr Movie Review: Same ol' commercial entertainer backed by a heavy  dose of mass വിനായക ചതുര്‍ഥി ദിനത്തിൽ റിലീസ് ചെയ്ത ഈ ചിത്രം ആദ്യദിനത്തില്‍ ചിത്രം 3.5 കോടി ഷെയര്‍ ആണ് നേടിയത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട വ്യത്യസ്‍ത ഭാഷാ റിലീസുകളില്‍ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ ആണിതെന്ന പ്രത്യേകതയും ഉണ്ട്.

Seetimaarr' movie review: Sampath Nandi and Gopichand's film lives up to  its title - The Hinduസീട്ടിമാർ എന്ന ഗോപിചന്ദിന്റെ തെലുങ്കു ചിത്രത്തിൽ ദിഗംഗന സൂര്യവന്‍ശി, ഭൂമിക ചൗള, റഹ്മാന്‍, തരുണ്‍ അറോറ, റാവു രമേശ്, പൊസാനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, പ്രീതി അസ്രാനി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ റിലീസ്‍ദിന കളക്ഷനില്‍ ബോളിവുഡ്, ഹോളിവുഡ് സിനിമകളെപ്പോലും മറികടന്നാണ് ഈ ചിത്രം കുതിക്കുന്നത്‌. അക്ഷയ് കുമാര്‍ നായകനായ ബെല്‍ബോട്ടമാണ് കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം ബോളിവുഡില്‍ റിലീസ് ചെയ്ത വലിയ ചിത്രം. പക്ഷെ മികച്ച അഭിപ്രായം ലഭിച്ചിട്ട് പോലും ബോക്സ് ഓഫീസിൽ നേട്ടം ഉണ്ടാക്കാൻ ഈ ചിത്രത്തിന് സാധിച്ചില്ല. Seetimaarr | Watch Movie of Zee Cinemalu Full Videos, News, Gallery online  at http://www.zeecinemalu.com - Englishഈ ചിത്രം നേടിയ ആദ്യദിന കളക്ഷന്‍ 2.75 കോടിയാണ്. മാര്‍വെലിന്‍റെ സൂപ്പര്‍ഹീറോ ചിത്രമായ ഷാങ്-ചി ആന്‍ഡ് ദ് ലെജെന്‍ഡ് ഓഫ് ദ് ടെന്‍ റിംഗ്‍സ് ഇന്ത്യയിലെ റിലീസ് ദിന കളക്ഷനില്‍ ബെല്‍ബോട്ടത്തെ മറികടന്നിരുന്നു എങ്കിലും, ആദ്യ ദിനം നേടിയത് 3.25 കോടിയാണ്.