fbpx
Connect with us

history

20-30 കൊല്ലം മുമ്പുവരെ ഈ വാച്ച് കൈയ്യിൽ കെട്ടുക എന്നു പറഞ്ഞാൽ അതിന്റെ അന്തസ്സൊന്ന് വേറെയായിരുന്നു

കഴിഞ്ഞ 100 വർഷമായി ഈ ലോകത്തിലാണ് നിങ്ങൾ ജീവിച്ചതെങ്കിൽ തീർച്ചയായും സീക്കോയെക്കുറിച്ച് കേട്ടിരിക്കും. ഇരുപതോ മുപ്പതോ കൊല്ലം മുമ്പുവരെ ഈ വാച്ച് കൈയ്യിൽ കെട്ടുക എന്നു പറഞ്ഞാൽ അതിന്റെ അന്തസ്സൊന്ന്

 181 total views

Published

on

സീക്കോ വാച്ചിന്റെ ചരിത്രം..

കഴിഞ്ഞ 100 വർഷമായി ഈ ലോകത്തിലാണ് നിങ്ങൾ ജീവിച്ചതെങ്കിൽ തീർച്ചയായും സീക്കോയെക്കുറിച്ച് കേട്ടിരിക്കും. ഇരുപതോ മുപ്പതോ കൊല്ലം മുമ്പുവരെ ഈ വാച്ച് കൈയ്യിൽ കെട്ടുക എന്നു പറഞ്ഞാൽ അതിന്റെ അന്തസ്സൊന്ന് വേറെയായിരുന്നു. ഗൾഫിൽ നിന്നു വരുന്നവർ പ്രവ്ഡിയുടേക്കും ആഡംബരത്തിന്റെയും സമ്പത്തിന്റെയും അടയാളമായി ഇവ ധരിച്ചിരുന്നു. സാധാരണക്കാരുടെ പലരുടെയും “ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നമായിരുന്നു” ഒരു സീക്കോ 5.
5000 രൂപ മുതൽ ഒന്നര കോടി വരെ വിലയുള്ള വാച്ചുകൾ–അതേ ഒന്നര കോടി തന്നെ–സീക്കോ നിർമ്മിക്കുന്നു.

May be an image of wrist watchGRAND SEIKO SPGD 205 Spring Dive watch ന് ഏകദേശം ഒന്നര കോടി രൂപയാണ് വില.
സൗന്ദര്യത്തിൻെറയും ഗുണമേന്മയുടേയും അതുല്യ സമ്മേളനമാണ് ഓരോ വാച്ചുകളും. ലോകത്തിലെ ആദ്യത്തെ ക്വാർട്ടസ് വാച്ച്, ആദ്യത്തെ ക്വാർട്ടസ് ക്രോനോഗ്രാഫ്, ആദ്യത്തെ കൈനെറ്റിക് വാച്ച് എന്നിങ്ങനെ അനേകം പുതിയ ഉൽപ്പന്നങ്ങൾ സീക്കോ ഏറ്റവും ആദ്യം ജനങ്ങളിലേക്കെത്തിച്ചു.
നിരവധി ഫിഫ ലോകകപ്പുകളും ഒളിമ്പിക് ഗെയിമുകളും ഉൾപ്പെടെ നിരവധി കായിക ഇനങ്ങളുടെ ഔദ്യോഗിക സമയപപാലകരായി അവർ തിരഞ്ഞെടുക്കപ്പെട്ടു എന്നത് അവരുടെ കൃത്യതയ്ക്കും വിശ്വസ്‌തക്കും കിട്ടിയ അംഗീകാരമാണ്. സാധരണക്കാരന് താങ്ങാവുന്ന വിലയുള്ള വാച്ചുകൾ മുതൽ റോളക്സ്, ഒമേഗ, റാഡോ റേഞ്ചിലുള്ള ലക്ഷ്വറി വാച്ചുകൾ വരെ ഇവർ ഉണ്ടാക്കുന്നു.
എല്ലാ തുടക്കക്കാരേയും പോലെതന്നെ സീക്കോയുടെ തുടക്കവും എളിയ രീതിയിൽ ആയിരുന്നു. കഠിനാദ്ധ്വാനത്താൽ സീക്കോ ലോകപ്രശസ്ത ബ്രാൻഡായി വളർന്നു.

May be an image of wrist watch and text

സീക്കോയുടെ വിനീതമായ തുടക്കത്തിന്റെ ചരിത്രം

സീക്കോയുടെ ചരിത്രം തുടങ്ങുന്നത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. സീകോയുടെ സ്ഥാപകനായ കിന്റാരെ ഹട്ടോറി പതിനൊന്നാമത്തെ വയസ്സിൽ അല്ലറ ചില്ലറ സാധനങ്ങൾ വിൽക്കുന്ന ഒരു മൊത്തക്കച്ചവടക്കാരന്റെ കടയിൽ അപ്രന്റീസ് ആയിരുന്നു. . 13 വയസ്സുള്ളപ്പോൾ തൊട്ടടുത്തുള്ള ഒരു ക്ലോക്ക് ഷോപ്പ് കണ്ട കുട്ടിക്ക് തലയിൽ ഒരു പുതിയ ആശയം ഉദിച്ചു. ക്ലോക്കുകൾ വിൽക്കുന്നതിനൊപ്പം തന്നെ അവ നന്നാക്കികൊടുക്കക്കൂടി ചെയ്താൽ നല്ല രീതിയിൽ പണം സമ്പാദിക്കാൻ കഴിയുമെന്ന് കുട്ടി കണക്കുകൂട്ടി. ആ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാര്യങ്ങൾ പഠിക്കാനായി ഒരു ക്ലോക്ക് ഷോപ്പിൽ ജോലിക്ക് പോയ അദ്ദേഹം, 1881 ൽ 21 ആം വയസ്സിൽ “കെ. ഹാട്ടോരി ” എന്ന ക്ലോക്ക് ഷോപ്പ് ടോക്യോയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഇതാണ് പിന്നീട് പ്രശസ്തമായ സീക്കോ ആയി മാറിയത്.
തന്റെ കടയിലെ വിൽപ്പനക്കായി യോക്കോഹാമയിലെ ഒരു വിദേശ വ്യാപാരശാലയിൽ നിന്ന് ക്ലോക്കുകൾ ഹാട്ടോരി ഇറക്കുമതി ചെയ്തു. തന്റെ ഇൻവോയ്സുകളെല്ലാം കൃത്യ സമയത്ത് കൊടുത്തു തീർത്ത് ട്രേഡിംഗ് ഹൗസുമായി അദ്ദേഹം സുദൃഡമായ ഒരു ബന്ധം വളർത്തിയെടുത്തു, അത് അക്കാലത്ത് പതിവില്ലാത്തതായിരുന്നു ഈ മികച്ച ബന്ധംമൂലം കിന്റാരെക്ക് വലിയ ഓർഡറുകൾ വാങ്ങാനും, തന്റെ എതിരാളികളേക്കാൾ മുമ്പേ പുതിയതും, മികച്ചതുമായ ഉൽപ്പന്നങ്ങൾ തന്റെ കടയിൽ എത്തിക്കാനും സാധിച്ചു. അതിനാൽ തന്നെ കട അവിശ്വസനീയമാംവിധം ജനപ്രിയമാവുകയും അദ്ദേഹത്തിന്റെ ബിസിനസ്സ് വളരെ വേഗത്തിൽ‌ വളരുകയും ചെയ്‌തു.

No photo description available.സീകോഷ വാൾ ക്ലോക്കുകൾ

കിന്റാരെയുടെ അടുത്ത ലക്ഷ്യം ഒരു നിർമ്മാതാവാകുക എന്നതായിരുന്നു, ഈ ലക്ഷ്യം നേടുന്നതിനായി അദ്ദേഹം വളരെ പ്രഗത്ഭനായ ഒരു എഞ്ചിനീയർ സുരുഹിക്കോ യോഷിക്കാവയെ നിയമിച്ചു. ഉയർന്ന നിലവാരമുള്ളതും വിലയേറിയതുമായ ക്ലോക്കുകൾ ഉത്പാദിപ്പിക്കാൻ 1892-ൽ അദ്ദേഹം സീകോഷ എന്ന പേരിൽ (ഏകദേശ വിവർത്തനം “അതിവിശിഷ്ടമായ കരവിരുതിന്റെ ഇടം ”) ഒരു ഫാക്ടറി സ്ഥാപിച്ചു. ഫാക്ടറി തുറന്ന് 8 ആഴ്ചയ്ക്കുള്ളിൽതന്നെ ആദ്യത്തെ സീകോഷ ബ്രാൻഡ് ക്ലോക്കുകൾ നിർമ്മിച്ചു.
ഈ സമയത്ത് കെ. ഹത്തോറി ഷോപ്പ് ജനപ്രീതിയിൽ വൻ വർധന നേടി. ടോക്കിയയിലെ ഗിൻസയിൽ മറ്റൊരു ഷോപ്പുകൂടി 1894 ൽ പ്രവർത്തനം ആരംഭിച്ചു.

AdvertisementMay be an image of wrist watch and textസീക്കോയുടെ ആദ്യകാല വാച്ചുകൾ

സീകോഷ കമ്പനി തങ്ങളുടെ ആദ്യത്തെ പോക്കറ്റ് വാച്ച് 1895 ൽ നിർമ്മാണം ആരംഭിച്ചു. എന്നാൽ ആദ്യത്തെ പതിനഞ്ചു വർഷം നഷ്ടത്തിലാണ് ഓടിയത്. . 1910 ൽ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളുടെ വരവോടെ ഉത്പാദനം വർദ്ധിപ്പിക്കാനും പോക്കറ്റ് വാച്ച് ബിസിനസിൽ ആദ്യമായി ലാഭം കൊയ്യാനും ആരംഭിച്ചു.

ജാപ്പനീസ് ടൈംപീസുകളുടെ രാജാവ്

1910 ഓടെ സീകോഷ ചൈനയിലേക്ക് ക്ലോക്കുകൾ കയറ്റുമതി ചെയ്യാൻ തുടങ്ങി. ഇത് ബിസിനസ്സ് കൂടുതൽ വളരാൻ സഹായിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ജർമ്മനിയിൽ നിന്നുള്ള ഇറക്കുമതി നിലച്ചതിനാൽ ചൈനയിൽ നിന്നുള്ള ആവശ്യം വർദ്ധിച്ചു. ചൈനയിലെ വിജയം അദ്ദേഹത്തിന് “ടൈംപീസുകളുടെ ജപ്പാനീസ് രാജാവ്” എന്ന പദവി നേടിക്കൊടുത്തു
എങ്ങനെ ബിസിനസ്‌ വളർത്താം എന്നായിരുന്നു കിന്റാരെ എപ്പോഴും ചിന്തിച്ചിരുന്നത്. വരും വർഷങ്ങളിൽ പോക്കറ്റ് വാച്ചുകളിൽ നിന്ന് റിസ്റ്റ് വാച്ചുകളിലേക്ക് ഒരു മാറ്റം ഉണ്ടാകുമെന്ന് അദ്ദേഹം പ്രവചിച്ചു. 1913 ൽ സീകോഷ ജപ്പാന്റെ ആദ്യത്തെ റിസ്റ്റ് വാച്ച് വികസിപ്പിച്ചെടുത്തു – The Laurel എന്ന പേരിൽ അവ വിപണിയിലേക്ക് ചുവടുവച്ചു.

സീക്കോ ബ്രാൻഡിന്റെ ജനനം

Advertisementഅപ്പോഴാണ് അവിചാരിതമായ ഒരു ദുരന്തം ജപ്പാനെ പിടിച്ചുലച്ചത്. . 1923 ൽ ഗ്രേറ്റ് കാന്റോ ഭൂകമ്പം ജപ്പാനെ വിറപ്പിക്കുകയും സീകോഷ ഫാക്ടറി കത്തി നശിപ്പിക്കുകയും ചെയ്തു. ശേഷം വന്ന ഒരു ഭാഗ്യാതിരേകമില്ലായിരുന്നെങ്കിൽ സീകോ ബ്രാൻഡ് റിസ്റ്റ് വാച്ചുകളുടെ ജനനം സംഭവിക്കുമായിരുന്നില്ല
ഭൂകമ്പത്തിൽ ദിവസങ്ങൾക്കു മുമ്പ് പൂർത്തിയാക്കിയ പുതിയ തലമുറയിൽപ്പെട്ട റിസ്റ്റ് വാച്ചുകളുടെ ഒരു സുപ്രധാന പ്രോട്ടോടൈപ്പും അതിലുണ്ടായിരുന്നു. . ഭാഗ്യവശാൽ, അത് ഫാക്ടറിയിൽ നിന്ന് വീണ്ടെടുക്കാൻ കഴിഞ്ഞു.

ദുരന്തമുണ്ടായിട്ടും, ഇതിൽ തളരാതെ കിന്റാരെ കമ്പനി ആദ്യം മുതൽ പുനർനിർമ്മിക്കാൻ തുടങ്ങി. അടുത്ത മാർച്ചിൽ വാൾ ക്ലോക്ക് കയറ്റുമതി വീണ്ടും പുനരാരംഭിച്ചു, ഇത് ഭൂകമ്പത്തിൽ കമ്പനി മുഴുവൻ നശിച്ചുവെന്ന് കണക്കിലെടുക്കുമ്പോൾ തികച്ചും അവിശ്വസനീയമായിരുന്നു.
ദുരന്തത്തെത്തുടർന്ന് പുതിയ റിസ്റ്റ് വാച്ച് പ്രോട്ടോടൈപ്പുകളുടെ പണി തുടർന്നു, “സീക്കോ ” ബ്രാൻഡിന് കീഴിലുള്ള ആദ്യ വാച്ചിന്റെ ഉത്പാദനം ഡിസംബറിൽ ആരംഭിച്ചു. ഈ സമയത്ത് ചില ഉൽപ്പന്നങ്ങൾ “സീക്കോ ” യിലും ചിലത് “സീകോഷ” യിലും വിറ്റു – 1929 ൽ ജപ്പാൻ നാഷണൽ റെയിൽ‌വേയുടെ “റെയിൽ‌വേ വാച്ച്” ആയി ഒരു സീകോഷ പോക്കറ്റ് വാച്ച് തിരഞ്ഞെടുക്കപ്പെട്ടു.

പുനർനിർമ്മാണം തുടരുന്നു

നിർഭാഗ്യവശാൽ 1934-ൽ കിന്റാരെ രോഗബാധിതനായി അന്തരിച്ചു, മൂത്തമകൻ ജെൻസോ ഹട്ടോറിയെ പ്രസിഡന്റായി ചുമതലയേറ്റു. മറ്റ് സ്വകാര്യ കമ്പനികൾവഴികൂടി തങ്ങളുടെ ഉൽപ്പന്നങ്ങൾ അദ്ദേഹം നിർമ്മിക്കുകയും സീക്കോയുടെ ബ്രാൻഡ് നെയിമിൽ വിൽക്കുകയും ചെയ്തു. ഭൂകമ്പത്തിനു മുമ്പുള്ള ഉൽ‌പാദനത്തിലേക്ക് കമ്പനി അതിവേഗം വളർന്നു.

Advertisementകുറച്ച് വർഷങ്ങൾക്ക് ശേഷം, ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പ്രവേശിച്ചു – ഇത് സീകോ ഗ്രൂപ്പിൽ പലതരം പ്രശ്‌നങ്ങൾ ഉണ്ടാക്കി . 1936 ൽ കമ്പനി രണ്ടു ദശലക്ഷത്തിലധികം ക്ലോക്കുകളും വാച്ചുകളും നിർമ്മിച്ചിരുന്നു. , പക്ഷേ 1945 ൽ ഇത് 20,000 ക്ലോക്കുകളും വാച്ചുകളുമായി ചുരുങ്ങി. ഇതിനുള്ള പ്രധാന കാരണം, ജപ്പാനീസ് സർക്കാർ സീക്കോ ഉൾപ്പെടെയുള്ള നിരവധി ജാപ്പനീസ് കമ്പനികളോട് സൈനികാവശ്യത്തിനായി വസ്തുക്കൾ നിർമ്മിക്കാൻ ഉത്തരവിട്ടതാണ്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1953 ൽ സീക്കോ അവരുടെ യുദ്ധത്തിനു മുമ്പുള്ള ഉൽപ്പാദനത്തിലേക്കുയർന്നു.

അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു

1950 കളുടെ അവസാനത്തോടെ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും സീക്കോ വാച്ചുകൾ മാർക്കറ്റ് ചെയ്യാൻ തുടങ്ങി. പുതിയ കൺവെയർ-ബെൽറ്റ് സാങ്കേതികവിദ്യ പ്രതിവർഷം 3 ദശലക്ഷം വാച്ചുകൾ ഉത്പാദിപ്പിക്കാൻ അനുവദിച്ചതിനാൽ, കൃത്യസമയത്ത് തന്നെ വാച്ചുകൾ മറ്റ് രാജ്യങ്ങളിൽ എത്തിക്കാൻ പറ്റുകയും ജനപ്രിയമാകാൻ തുടങ്ങുകയും ചെയ്തു.

സീകോ മാർവൽ (1956)

Advertisementസീക്കോ മാർവൽ വാച്ചുകൾ കമ്പനിയുടെ ചരിത്രത്തിലെ ഒരു നാഴികല്ലാണ്. ഒരു ഘടകവും സ്വിറ്റ്സർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യാതെ എല്ലാം തദ്ദേശിയമായി നിർമ്മിച്ച ആദ്യത്തെ വാച്ചാണിത്. കൂടാതെ കമ്പനിയുടെ ആദ്യത്തെ ഓട്ടോമാറ്റിക്‌ വാച്ചും ഇതായിരുന്നു.
1959 ൽ സീക്കോ ആദ്യത്തെ വാട്ടർപ്രൂഫ് വാച്ചായ സീക്കോ ക്രോണോസ് സീ ഹോർസ് പുറത്തിറക്കി.
(Seiko Cronos Sea horse)
1960 ൽ ആണ് സീക്കോയുടെ എക്കാലത്തെയും ഏറ്റവും മികച്ച വാച്ചായ ഗ്രാൻഡ് സീക്കോ പുറത്തിറക്കിയത്. ഇത് കൃത്യതയിൽ പുതിയൊരു ചരിത്രം എഴുതി. നമ്മൾ “ജ്വവലുകളുടെ ” എണ്ണം നോക്കി വച്ചിന്റെ മേന്മ വിലയിരുത്തുന്ന കാലം ഉണ്ടായിരുന്നു. ഈ വാച്ചിന് 25 ജ്വവലുകൾ ഉണ്ടായിരുന്നു. കൃത്യതയുടെ കവലാളായി ഈ വാച്ചുകൾ.

സീക്കോ 5…..

ഇതിന്റെ വിശേഷങ്ങൾ ഇത്തിരി നീണ്ടതാണ്.
ഒരു കാലത്ത് ഏതു മലയാളിയും ഇത്രമേൽ അണിയാൻ ആഗ്രഹിച്ച ഒരു വാച്ചും ഉണ്ടാകില്ല. ഈ വാച്ചുകൾ കൈയ്യിൽ അണിയുന്നവരെ അസൂയയോടെ ആളുകൾ നോക്കിയിരുന്നു. അന്നുവരെ ഓട്ടോമാറ്റിക്‌ വാച്ചുകൾ പലർക്കും കേട്ടുകേഴ്വി മാത്രമായിരുന്ന കാലത്ത്, താരതമ്യേന കയ്യിലൊതുങ്ങുന്ന വിലയിൽ കിട്ടുന്ന, വെറുതെ കയ്യിൽ കെട്ടിയാൽമാത്രം ഓടുന്ന ഈ വാച്ചുകൾ ജനങ്ങൾ നെഞ്ചിലേറ്റി. പോരാഞ്ഞു തിയ്യതിയും, ദിവസവും വരെ സ്വന്തം കൈത്തണ്ടയിൽ. ഈടുറ്റ നിർമ്മാണം. മഴക്കാർ കാണുമ്പോൾ വാച്ചിന്റെ ചില്ലിനടിയിൽ കണ്ടിരുന്ന മഴനീർക്കണങ്ങൾ പഴങ്കഥയായി.വെള്ളം കയറാത്ത, കൈയ്യൊന്ന് ഇടിച്ചാലോ, താഴെ ചെറുതായൊന്നു വീണാലോ ഒരു കുഴപ്പവും സംഭവിക്കാത്ത ഈട്. കൊല്ലങ്ങൾ ഉപയോഗിച്ചാലും കാര്യമായ ഒരു തകരാറും സംഭവിക്കാത്ത നിർമ്മാണം. പിന്നെന്തു വേണം…

1963 ൽ ആണ് മലയാളികളുടെ എക്കാലത്തെയും പ്രീയപ്പെട്ട വാച്ചായ സീക്കോ 5 , Seiko Sportsmatic 5 എന്ന പേരിൽ പുറത്തിറങ്ങിയത്. അന്നുമുതൽ ഇന്നുവരെ ഈ വാച്ചുകളോടുള്ള പ്രണയം മലയാളികൾക്ക് ഒട്ടും കുറഞ്ഞിട്ടില്ല. മറ്റു വാച്ചുകളെ അപേക്ഷിച്ച് പൊട്ടാത്ത മെയിൻ സ്പ്രിങ്, ഷോക്ക് അബ്സോർബർ, വാട്ടർ റെസിസ്റ്റൻസ്, ഓട്ടോമാറ്റിക് വൈൻഡിംഗ്, ദിവസവും, തിയ്യതിയും എന്നീ പ്രത്യേകതകൾ സമന്വയിപ്പിച്ച് ആരേയും കൊതിപ്പിക്കുന്ന ഒന്നാക്കി ഇതിനെ മാറ്റി.

Advertisementഈ വാച്ചുകൾ ഒരിക്കലും ഒരേ രൂപത്തിലും ഭാവത്തിലും ആയിരുന്നില്ല നിർമ്മിച്ചിരുന്നത്. ഏതവസരത്തിലും, ഉദാഹരണത്തിന് ഒരു കല്യാണത്തിന് മോടിയിൽ അണിയാൻ മുതൽ, മുങ്ങൽ വിദഗ്ദന്മാർക്ക് ധരിക്കാൻ തക്കവണ്ണം ഉള്ളവ വരെ വിവിധ വിലയിലും സ്റ്റൈലിലും അവതരിക്കപ്പെട്ടു.
ഇങ്ങനെ പല വിഭാഗം ജനങ്ങൾക്കുവേണ്ടി പല ശ്രേണിയിൽ സീക്കോ 5 പുറത്തിറങ്ങി .
Seiko 5, Seiko 5 Sports, Seiko Sportsmatic 5, Seiko 5 Actus എന്നീ പേരുകളിൽ പ്രധാനമായി അവ അറിയപ്പെട്ടു. അറ്റകുറ്റപ്പണികൾ തീരെ ഉണ്ടായിരുന്നില്ല എന്നത് ഇവയെ വളരെ ജനപ്രീയകരമാക്കി.
ഇത്രയും സവിശേഷതകൾ ഉള്ള മറ്റു നിർമ്മാതാക്കളുടെ വച്ചുകളേക്കാൾ ഈ വാച്ചുകൾക്ക് വിലയും കുറവായിരുന്നു. കാരണം വൻതോതിൽ മെഷീൻ ഉപയോഗിച്ചായിരുന്നു നിർമ്മാണം. . ഇന്നും ഈ വാച്ചുകൾക്ക് പൊതുവെ വില കുറവാണ്.

ഏറ്റവും മുകളിൽ ഉണ്ടായിരുന്ന 5 എന്ന എബ്ലം ഈ ശ്രേണിയിലുള്ള വാച്ചുകളുടെ മുഖമുദ്രയായിരുന്നു.
ഈ 5 എന്ന അക്കത്തിന് എന്തെങ്കിലും ഗൂഡാർത്ഥമുണ്ടോ? പലരും പല ഊഹാപോഹങ്ങളും ഇതേപ്പറ്റി പ്രചരിപ്പിച്ചിട്ടുണ്ട്.

എന്നാൽ ഓരോ വാച്ചിലും മേന്മയേറിയ അഞ്ചു ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്ന നിഷ്ക്കർഷതയുടെ മുദ്രയാണിത് . കമ്പനി വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന വിശേഷണങ്ങൾ ഇവയാണ്.

  1. സ്വയം ചലനാത്മകത (automatic)
  2. ഒറ്റ ജാലകത്തിലുള്ള ദിവസവും തിയ്യതിയും ( Day/date displayed in a single window)
  3. ജല പ്രതിരോധശേഷി (water resistance )
  4. നാലുമണി സ്ഥാനത്തുള്ള സംരക്ഷിത കീ ബട്ടൺ (Recessed crown at the 4 o’clock position)
  5. ഈടു നിൽക്കുന്ന കേയ്സും, ചെയിനും (Durable case and bracelet)
    സീക്കോ 5 ന്റെ കീ ബട്ടൺ മറ്റു സാധാരണ വാച്ചുകളിൽ നിന്ന് വ്യത്യസ്തമായി മൂന്നു മണി സ്ഥാനത്ത് കൊടുക്കാതെ 4 മണി സ്ഥാനത്ത് കൊടുക്കാനുള്ള ഒരു പ്രധാന കാരണം കൈ പിറകോട്ടു മടങ്ങിയാൽ തറക്കാതിരിക്കാനാണ്. അതിനാൽ തന്നെ ഈ സ്ഥാനത്ത് ബട്ടൺ കൊടുക്കുന്നതാവും ഇവ അണിയുന്നവർക്ക് കൂടുതൽ സുഖപ്രദം. ഈ ശ്രേണിയിലുള്ള വളരെ വിരളമായ വാച്ചുകൾക്ക് മൂന്നുമണി സ്ഥാനത്ത് കീ ബട്ടൺ ഉണ്ട്.

ഇന്നും മാറിവരുന്ന സാങ്കേതിക വിദ്യയിൽ മനം മയക്കുന്ന മോഡലുകളിൽ ഒട്ടും പ്രവ്ഡി നഷ്ടപ്പെടാതെ വിപണിയിൽ സജീവമാണ് ഈ വാച്ചുകൾ.
ഏഷ്യയിലും, ലാറ്റിൻ അമേരിക്കയുടെ ചില ഭാഗങ്ങളിലുമാണ് സീക്കോ 5 ന്റെ കൂടുതൽ ആരാധകർ.
1964 ൽ ഗെൻസോ ഹത്തോറി അന്തരിച്ചു, കമ്പനിയുടെ പ്രസിഡൻറ് ഷോജി ഹത്തോരി കമ്പനിയുടെ വിപണന മേഖല കൂടുതൽ വിപുലീകരിക്കാൻ ആഗ്രഹിച്ചു. അതിന്റെ മുന്നോടിയായി 1962 ൽ യൂറോപ്പിലേക്കുള്ള ഒരു യാത്രയിൽ “ജപ്പാനിൽ ഒരു വാച്ച് വ്യവസായം ഉണ്ടോ ” എന്ന് അവർ ചോദിച്ചപ്പോൾ വ്യവസായം വിപുലീകരിക്കുന്നതിന്റെ ആവശ്യകത അദ്ദേഹം പ്രത്യേകം തിരിച്ചറിഞ്ഞു.
ക്വാർട്സ് ക്ലോക്ക് എന്ന പുതിയ ആശയത്തിലെ അവരുടെ ആദ്യകാല വിജയം സീക്കോയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. 1964 ൽ ടോക്കിയോയിൽ നടന്ന ഒളിമ്പിക്സിന്റെ ഔദ്യോഗിക സമയപരിപാലകരായി അവരെ തിരഞ്ഞെടുത്തു. ഈ ഗയിമിലേക്കായി 1,278 സ്റ്റോപ്പ് വാച്ചുകളും ലോകത്തെ ആദ്യത്തെ പോർട്ടബിൾ ക്വാർട്സ് ക്രോണോമീറ്ററുകളും കമ്പനി നൽകി. ഈ ഒളിമ്പിക് ഗെയിംസ് സീകോയ്ക്ക് വലിയ അന്താരാഷ്ട്ര അംഗീകാരം നൽകി ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ബ്രാൻഡാക്കി മാറ്റി.

1965 ൽ പുറത്തിറക്കിയ സീക്കോ ഡൈവേഴ്‌സ് ( Seiko Diver’s 150M) വാച്ചുകൾ കമ്പനിക്ക് പുതിയ മാനം നൽകി.
150 മീറ്റർ വരെ വാട്ടർ പ്രൂഫ് ആയിരുന്ന വാച്ചുകൾ ഡൈവേഴ്സിനെന്നപോലെ സാധാരക്കാർക്കും പ്രീയപ്പെട്ടതായി. ഇന്ന് 1000 മീറ്റർ വരെ വാട്ടർപ്രൂഫ് ആയ വെച്ചുകൾ സീക്കോ നിർമ്മിക്കുമെന്നുണ്ട്.
ക്വാർട്സ് ക്ലോക്കിലെ ആദ്യകാല വിജയങ്ങൾക്ക് ശേഷം, ജനങ്ങൾക്ക് കയ്യിൽ ധരിക്കാൻ കഴിയുന്ന ആദ്യത്തെ ക്വാർട്സ് വാച്ച് 1969 ൽ സീക്കോ “ആസ്ട്രോൺ 35 എസ്ക്യു “ എന്ന പേരിൽ പുറത്തിറക്കി. എന്നെങ്കിലും എല്ലാ വാച്ചുകളും ഈ രീതിയിൽ നിർമ്മിക്കപ്പെടും” എന്ന് സീക്കോ അഭിമാനത്തോടെ അന്ന് പ്രഖ്യാപിച്ചു – അവസാനം അതുതന്നെ സംഭവിച്ചു –

Advertisementഅതേ വർഷം തന്നെ ആദ്യത്തെ ലേഡീസ് ക്വാർട്സ് വാച്ച് പുറത്തിറക്കി. തുടർന്ന് ആദ്യത്തെ എൽ സി ഡി ക്വാർട്സ് വാച്ചും വിപണിയിൽ എത്തിച്ചു. സീക്കോ ക്വാർട്സ് വാച്ചുകൾക്ക് ലോകമെമ്പാടും വമ്പിച്ച ജനപ്രീതി ലഭിച്ചു.

മറ്റ് സീക്കോ ബ്രാൻഡുകൾ

1974 ൽ ഷോജി ഹട്ടോറിയുടെ മരണശേഷം കെന്റാരോ ഹട്ടോറി ചുക്കാൻ പിടിച്ചു. ഈ സമയത്താണ് സീക്കോ മറ്റ് ബ്രാൻഡ് ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ തുടങ്ങിയത്.ലോറസ്, ആൽബ. പൾസർ. എന്നീ ബ്രാൻഡുകൾ വിപണിയിൽ എത്തി. 1977 ൽ സീക്കോ സോളാർ വാച്ചുമായി രംഗത്തെത്തി. ഈ വച്ചുകൾക്ക് പ്രതീക്ഷിച്ച് വിജയം കണ്ടെത്താൻ ആയില്ല. ഇന്നും ഈ വാച്ചുകൾ വിപണിയിലുണ്ട്. 80 കൾ
എന്നാൽ 1980 കളുടെ തുടക്കത്തിൽ സീക്കോയുടെ ഓഹരികൾ കൂപ്പുകുത്തി. ഇത് തരണം ചെയ്യാൻ ഉയർന്ന ലാഭം നേടിത്തരുന്ന ആഡംബര വാച്ചുകളുടെ നിർമ്മാണത്തിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു.

എന്നാൽ വിപണിയിലെ മത്സരം കടുത്തതോടെ സീക്കോ പിടിച്ചുനിൽക്കാൻ വീണ്ടും പാടുപെട്ടു. വ്യത്യസ്തമായ എന്തെങ്കിലും വികസിപ്പിച്ച് വിപണിയിൽ എത്തിച്ചാലേ പിടിച്ചുനിൽക്കാൻ പറ്റൂ എന്നായി.
1982-ൽ സീകോ ടിവി വാച്ച് അവർ വികസിപ്പിച്ച് പുറത്തിറക്കി. ബ്ലാക് ആൻഡ് വൈറ്റിലുള്ള എൽസിഡി ഡിസ്പ്ലേ സ്ക്രീനോട് കൂടിയ വാച്ചിനെ സീക്കോ “ലോകത്തിലെ ഏറ്റവും ചെറിയ ടിവി സെറ്റ്” എന്ന് വിളിച്ചു.
സീക്കോ ടിവി വാച്ചിന്റെ വിജയം പുതിയ വഴികൾ തേടാൻ സീക്കോയെ വീണ്ടും പ്രോത്സാഹിപ്പിച്ചു. സമയം കാണിക്കുന്ന ഒരു ഉപകരണം എന്നതിലുപരി മറ്റു പരിവേഷങ്ങൾ നൽകാൻ കമ്പനി തീരുമാനിച്ചു. സീക്കോ ടിവി വാച്ചിനെ തുടർന്ന് സീക്കോ കമ്പ്യൂട്ടർ വാച്ചും, എൽസിഡി പോക്കറ്റ് കളർ ടെലിവിഷനും പുറത്തിറങ്ങി. 1990 ൽ കമ്പനിയുടെ പേര് സീക്കോ കോർപ്പറേഷൻ എന്ന് മാറ്റി.

Advertisement90 കളിൽ പുതുമ കണ്ടെത്തുന്നത് തുടരുന്നു

അതിശയകരമായ ചില പുതുമകളോടെയാണ് സീക്കോ പുതിയ ദശകം ആരംഭിച്ചത്, 1990 ൽ സീക്കോ സ്കൂബാമാസ്റ്റർ വിപണിയിലെത്തിച്ചു.-. 1,100 വർഷത്തെ ഓട്ടോമാറ്റിക് കലണ്ടറുള്ള ലോകത്തിലെ ആദ്യത്തെ ക്വാർട്സ് വാച്ചായി സീക്കോ. അടുത്തായി സീക്കോ വിപണിയിൽ എത്തിച്ചത് കൈനറ്റിക് വാച്ചുകൾ ആയിരുന്നു. അത് ഇന്നും സീക്കോയുടെ ഏറ്റവും ജനപ്രിയ വാച്ച് സീരീസുകളിൽ ഇത് പെടുന്നു . ഇത് ധരിക്കുന്നയാളുടെ കൈയുടെ ചലനം ചലനം ഉപയോഗിച്ച് പ്രവർത്തിക്കുന്നതാ ണ് . “ ലോകത്തിലെ ഏറ്റവും ചെറുതും ശക്തവുമായ മൈക്രോജനറേറ്ററാണ് ഇതിൽ ഉപയോഗിക്കുന്നത്.

കൊല്ലങ്ങൾക്കു മുമ്പ് ഫുള്ളി ഓട്ടോമാറ്റിക്ക് വാച്ചുകൾ ഇറങ്ങിയിരുന്നെങ്കിലും കൈനെറ്റിക് വാച്ചുകളുടെ പ്രവർത്തനം സാങ്കേതിക മേന്മകൊണ്ട് വ്യത്യസ്തമായിരുന്നു. ഫുള്ളി ഓട്ടോമാറ്റിക്ക്
വാച്ചിന്റെ സ്പ്രിംഗിൽ ഏറ്റവും കൂടിയാൽ രണ്ടു ദിവസത്തേക്ക് മാത്രം പ്രവർത്തിക്കാനാവശ്യമായ ഊർജ്ജം സംഭരിച്ചുവെക്കാനേ ആകുമായിരുന്നുള്ളൂവെങ്കിൽ കൈനെറ്റിക് വാച്ചുകളിൽ കണ്ടെൻസറുകളിൽ ശേഖരിച്ചു വക്കുന്ന ഊർജ്ജം ഉപയോഗിച്ച് ആറുമാസം വരെ പ്രവർത്തിപ്പിക്കാൻ സാധിച്ചു. അതിനുശേഷം സ്ലീപ്‌ മോഡിൽ നാലുകൊല്ലം വരെ പല മോഡലുകളും സമയം തെറ്റാതെ സൂക്ഷിച്ചുകൊള്ളുകയും ചെയ്യും
ഇന്നത്തെ സ്മാർട്ട് വാച്ചുകളുടെ മുന്നോടിയാണെന്ന് തോന്നിപ്പിക്കുന്ന ഒന്നാണ് അടുത്ത നവീകരണം. 1994 ൽ സീകോ മെസേജ് വാച്ച് പുറത്തിറങ്ങി, നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാനും അലേർട്ടുകൾ, കാലാവസ്ഥാ റിപ്പോർട്ടുകൾ, ലോട്ടറി നമ്പറുകൾ, സ്‌പോർട്‌സ് ഫലങ്ങൾ എന്നിവയും അതിലേറെയും ഇതിൽ ഉണ്ടായിരുന്നു. നിർ‌ഭാഗ്യവശാൽ‌ പരിഹരിക്കാൻ പ്രയാസമായ പല പ്രശ്നങ്ങളും ഈ വാച്ച് നൽകിയതുമൂലം ഈ വാച്ച് 1999 ൽ ഉല്പാദനം നിർ‌ത്തി.

1990 കളിൽ, 1990 ലോകകപ്പ്, 1992 സമ്മർ ഒളിമ്പിക്സ്, 1994, 1998 വിന്റർ ഒളിമ്പിക്സ് എന്നിവയുടെ ഔദ്യോഗിക സമയപപാലകരായിരുന്നതുമൂലം സീക്കോ കൂടുതൽ പ്രസിദ്ധരായി. എന്നാൽ, ഈ പോസിറ്റീവുകളുണ്ടായിട്ടും, ജപ്പാനിലെ കടുത്ത സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് കമ്പനിക്ക് വീണ്ടും നീണ്ട 5 വർഷം നഷ്ടം നേരിടേണ്ടിവന്നു. ഇത് മറികടക്കാൻ പുനഃസംഘടി പ്പിക്കപ്പെട്ട സീക്കോ 2003ൽ വീണ്ടും ലാഭത്തിലായി.

Advertisementസീകോ ശ്രേണിയിലെ ഏറ്റവും പുതിയ സംഭവം ജി‌പി‌എസ് സോളാർ വാച്ചുകളാണ്. ലോകത്തിലെ വ്യത്യസ്ത സമയ മേഖലകളുമായി സമയം സ്വയം പ്രേരിതമായി മാറാൻ ഇതുമൂലം വാച്ചിന് കഴിയുന്നു.
ചരിത്രം വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നുവെന്ന് പറയാറുണ്ട്. സീകോയുടെ ചരിത്രം എന്നും പുതുമ തേടുന്നതാണ്. ഒരു കാര്യം ഉറപ്പാണ്. ഇന്നത്തെ സീക്കോയും പഴയകാലത്തെ സീക്കോയെപ്പോലെ എന്തുതന്നെ സംഭവിച്ചാലും നൂതനമായ ഒന്നിനെ തേടിക്കൊണ്ടിരിക്കും. അതിനാൽ സീകോയുടെ ഇന്നത്തെയും ഭാവിയെയും കുറിച്ച് ഒരു കാര്യം ഉറപ്പാണ്

 182 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment45 mins ago

ബാംഗ്ലൂർ ഡെയ്സും കുമ്പളങ്ങി നൈറ്റ്‌സും വൈരുദ്ധ്യാത്മക ഭൗതികവാദവും !

Entertainment1 hour ago

അതുവരെ മനുഷ്യനായി പോലും പരിഗണിക്കാതിരുന്ന വ്യക്തി ആ വോട്ടിൻ്റെ പേരിൽ നാട്ടിലെ താരമാകുന്നു

Entertainment2 hours ago

നയൻ‌താര വിഘ്നേഷ് ശിവൻ വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നു

Travel2 hours ago

വേശ്യാവൃത്തിയുടെ സ്ഥാപനവല്‍ക്കരണം മാത്രമായിരുന്നു ദേവദാസി സമ്പ്രദായം

condolence3 hours ago

ഗാനമേളകളെ ജനകീയമാക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച ഗായകനായിരുന്നു ഇടവ ബഷീർ

Humour3 hours ago

ഈ വിവാഹ കാർഡ് കണ്ടോ ചിരിച്ചു മരിക്കും

Entertainment3 hours ago

വീട്ടിലെ ഷെൽഫിൽ എന്നൊരു മികച്ച നടനുള്ള ശിൽപം കൊണ്ടുപോയി വയ്ക്കും ജയറാം ?

controversy4 hours ago

‘2013 ലെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ആർക്കായിരുന്നു ?’ അവാർഡ് കോലാഹലത്തെ കുറിച്ച് വൈശാഖൻ തമ്പിയുടെ കുറിപ്പ്

Entertainment4 hours ago

എന്തുകൊണ്ടാണ് ഈ ചിത്രത്തിൽ ഇരകളോട് ഒരിറ്റ് സഹതാപം പോലും പ്രേക്ഷകർക്ക് തോന്നാത്തത്‌ ?

Entertainment4 hours ago

‘ഹോമും’ ‘മിന്നൽ മുരളി’യും അവഗണിച്ചു ‘ഹൃദയ’ത്തിന് ഈ അവാർഡ് കൊടുത്തതിന്റെ കാരണം ഇതാണ്

Nature6 hours ago

വാവ പിടിച്ചു തുറന്നു വിട്ട പാമ്പുകൾ മിക്കതും ജീവിച്ചിരിപ്പുണ്ടോ എന്ന് തന്നെ സംശയമാണ്

Entertainment17 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 weeks ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment17 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment1 day ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment4 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story5 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement