അറിവ് തേടുന്ന പാവം പ്രവാസി

നമ്മുടെ പ്രാദേശിക സസ്യങ്ങൾ അഥവാ വിളവിനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പോഷകവസ്തുക്കൾ , ജലാംശം , സൂര്യപ്ര കാശം തുടങ്ങിയവ അപഹരിച്ചുകൊണ്ട് വളർച്ചാനിരക്കിൽ കടുത്ത മത്സരവുമായി അതിവേഗം വളർന്നു പിടിക്കുന്നതും പുറം നാടുകളിൽനിന്നും നമ്മുടെ നാട്ടിലെത്തിച്ചേർന്നതുമായ വിദേശ സസ്യങ്ങളെയാണ് അധിനിവേശ സസ്യങ്ങൾ എന്ന് വിളിയ്ക്കുന്നത് .

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്ക് ഭീഷണിയായ വളരുന്ന അധിനിവേശ സസ്യമാണ് രാക്ഷസക്കൊന്ന(സെന്ന സ്‌പെക്ടാബിലിസ് :Senna spectabilis). മഞ്ഞക്കൊന്ന, സ്വര്‍ണക്കൊന്ന എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇവയ്ക്കിടയില്‍ മറ്റൊരു ചെടിയും വളരില്ല. കുറ്റിച്ചെടികള്‍ ഇല്ലാതാക്കിയ ഭൂമി പോലെയാവും ഇത് നില്‍ക്കുന്ന പ്രദേശം. ഇതുമൂലം ഭക്ഷണം ഇല്ലാതാവുമ്പോള്‍ പക്ഷികളും മൃഗങ്ങളും ഈ പ്രദേശം വിടും.

സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി 1986ല്‍ കര്‍ണാടകത്തില്‍ നിന്നെത്തിച്ച് നട്ട ചെടികളുടെ തുടര്‍ച്ചയാണ് ഇപ്പോൾ ഭീഷണിയായി കാണുന്നത്.നറും മഞ്ഞ നിറത്തിലുള്ള ഇതിന്റെ പൂക്കളുടെ ആകർഷണീയതയിൽ ആകൃഷ്ടരായിക്കൊണ്ടാവാം ഒരുപക്ഷെ ഈ ചെടിയെ ഓമനിച്ച് വളർത്താൻ പരിസ്ഥിതി സ്നേഹികളായ ബന്ധപ്പെട്ട അധികൃതർ ആ കാലത്ത് മുതിർന്നതെ ന്നുവേണം കരുതാൻ .ഓരോ വർഷവും ശരാശരി അഞ്ച് ചതുരശ്രകിലോമീറ്റർ വനമേഖ രാക്ഷസകൊന്ന കൈയ്യടക്കുന്നുണ്ടത്രെ . 6000 മുതൽ 9000 കായ്കൾ വരെ ഒരു മരത്തിൽ നിന്ന്​ വീഴുന്നു. മഞ്ഞക്കൊന്നയിൽ വിഷാംശം നിറഞ്ഞതിനാൽ ഒരു ജീവികളും ഉപയോഗി ക്കില്ല. മനുഷ്യ ശരീരത്തിൽ അലർജി ഉണ്ടാക്കുന്നതാണ്. ​ലെൻറ്റാന, ജൂപിറ്റേറിയം തുടങ്ങിയ സസ്യങ്ങൾ വനമേഖല കൈയടക്കി വന്യമൃഗങ്ങളുടെ സഞ്ചാരം തടയുന്നുണ്ട്​.മറ്റു സസ്യങ്ങൾ വളരാനും കഴിയില്ല. ഇതു​ വന്യ ജീവികൾക്ക്​ ഭീഷണിയാണ്​.

ഇത്തരം അധിനിവേശസസ്യങ്ങളുടെ നീണ്ടനിരതന്നെ നമ്മുടെ ചുറ്റുപാടിലുണ്ട് . കാലാകാലങ്ങളായി കേരളത്തിലെത്തി നമ്മുടെ മണ്ണിൽ ആധിപത്യം സ്ഥാപിച്ച ചില അധിനി വേശ സസ്യങ്ങളുടെ ചില പേരുകളാവട്ടെ ഏറെ വിചിത്രവും അതിലേറെ ഹാസ്യാത്മക വുമാണ്.അത്തരത്തിൽ ചിലപേരുകളാണ് രാക്ഷസ കൊന്ന , കമ്യുണിസ്റ്റ് പച്ച , കോൺഗ്രസ്സ്‌ പച്ച ,ധൃതരാഷ്ട്രപ്പച്ച തുടങ്ങിയവ .

You May Also Like

ടി ദാമോദരൻ മാഷിന്റെ രചനയിൽ വന്ന,അധികമാരും പറഞ്ഞു കേൾക്കാതെ പോയതുമായ ചിത്രമാണ് മൃത്യുഞ്ജയം

Rahul Madhavan ടി ദാമോദരൻ മാഷിന്റെ രചനയിൽ വന്നതും എന്നാൽ അധികമാരും പറഞ്ഞു കേൾക്കാതെ പോയതുമായ…

ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം

മോഹൻലാലും മധുവും സിനിമയിലെന്നപോലെ ജീവിതത്തിലും ചങ്ങാതിമാരാണ്. തങ്ങളുടെ ബന്ധത്തിന്റെ ഇഴയടുപ്പത്തെ കുറിച്ച് അവർ പല അവസരങ്ങളിലും…

നെൽസൺ അണ്ണാ താങ്ക്സ്…ലാസ്റ്റ് രണ്ടു പടത്തിന്റെ ക്ഷീണം മാറ്റി ഞങ്ങളുടെ അണ്ണനെ തിരിച്ചു കൊണ്ട് വന്നതിന്

Rajini show again.. Craftsman Nelson dilipkumar ന്റെ ആതിരടി തിരെയ് പടം Vino കുടുംബത്തിനൊപ്പം…

ചതിക്കപ്പെട്ട ബി ഗ്രേഡ് നടിയായിരുന്നു ഹേമ

AlfiyaNiyas ArshaNiyas കർണാടകക്കാരിയായ ഹേമ ക്യാപ്റ്റൻ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയിൽ തുടക്കമിട്ടു. കിന്നാരത്തുമ്പികളിലൂടെയാണ് മലയാള…