ആ 93 കൊലപാതകങ്ങളും എന്‍റെയാണ്

0
131

അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരിയായ സീരിയല്‍ കില്ലര്‍. സാമുവല്‍ ലിറ്റില്‍ എന്തുകൊണ്ടാണ് താനീ കൊലകള്‍ നടത്തിയതെന്ന് പൊലീസിനോട് തുറന്ന് സംസാരിക്കുന്നു.

സാമുവല്‍ ഇതുവരെ കൊന്നത് 93 സ്ത്രീകളെ. ഈ കൊലപാതക പരമ്പരകള്‍ തുടങ്ങിയിട്ട് 40 വര്‍ഷങ്ങള്‍. 78 വയസ്സായി സാമുവലിന്. പൊലീസ് ചോദ്യം ചെയ്യലില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഒരു സംഭാഷണം ഇങ്ങിനെയാണ്‌. ‘ഒരു സ്ത്രീയുടെ കഴുത്തിനോട് എനിക്ക് ഇഷ്ടം തോന്നിയാല്‍ ഞാനവരെ പിന്തുടരും. അതില്‍ മിക്ക സ്ത്രീകളും മരിക്കണം എന്ന് ചെറിയൊരാഗ്രഹം ഉള്ളിലുണ്ടായവരായിരുന്നു. ഞാനവരെയെല്ലാം സ്നേഹിച്ചിരുന്നു…’ ചിരിച്ചുകൊണ്ടാണ് സാമുവല്‍ പറഞ്ഞ് പൂര്‍ത്തിയാക്കിയത്.

samuel-little-എങ്ങനെയാണ് ഇത്രയധികം കൊലപാതകങ്ങള്‍ അതും പിടിക്കപ്പെടാതെ ചെയ്തത് എന്ന ചോദ്യത്തിനും സാമുവലിന് ഉത്തരമുണ്ട്. ഒരുപാട് പേരെ കണ്ടെത്തുക, കൊല്ലുക അതായിരുന്നു എന്‍റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ആരേയും കൂട്ടാതെ, തനിച്ച്, പാളിച്ചകളില്ലാതെ ഞാനത് ചെയ്ത് കൊണ്ടിരുന്നു.

ഒറ്റപ്പെട്ടവരെ കണ്ടെത്തുക.

പലപ്പോഴും സമൂഹത്തിനോട് വലിയ അടുപ്പമില്ലാത്തവരും, വഴങ്ങാനെളുപ്പമുള്ളവരുമായ സ്ത്രീകളെയാണ് വധിക്കാനായി സാമുവല്‍ കണ്ടെത്തിയത്. അതില്‍ തന്നെ പലരും ലൈംഗിക തൊഴിലാളികളായിരുന്നു.പല മരണവും അന്വേഷിക്കപ്പെട്ടതു പോലുമില്ല. പലരും മയക്കുമരുന്നിന് അടിമകളോ, വീടോ, സുഹൃത്തുക്കളോ ആയി അടുപ്പമില്ലാത്തവരോ ഒക്കെയായിരുന്നു. ചുവന്ന ചുണ്ടുകളും, ഓവല്‍ ആകൃതിയിലുള്ള കണ്ണുകളോടും കൂടിയവരായിരുന്നു പലരും.

samuel-little-പലരേയും പീഡിപ്പിച്ചിരുന്നു. പല മൃതദേഹങ്ങളും അര്‍ദ്ധ നഗ്നമായിരുന്നു. ഓരോ കൊലപാതകത്തിന് ശേഷവും മൃതദേഹം വലിച്ചെറിഞ്ഞ് അയാള്‍ അടുത്ത നഗരത്തിലേക്ക് പോയി. ഒന്നുകില്‍ വിശ്രമിച്ചു. അല്ലെങ്കില്‍ അടുത്ത കൊലപാതകത്തിനുള്ള ശ്രമം തുടങ്ങി. സാമുവല്‍ പലതവണ പല കേസുകളിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പലതും മോഷണശ്രമങ്ങളോ, പീഡനങ്ങളോ ആയിരുന്നു. എന്നിട്ടുപോലും വേണ്ട വിധത്തില്‍ ചോദ്യം ചെയ്യപ്പെടുകയോ ആ കൊലപാതക വിവരങ്ങളറിയാനോ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒരു മയക്കുമരുന്ന് കേസില്‍ അകത്തായപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.

കേസുമായി ബന്ധപ്പെട്ട് സാമുവലിനെ കാലിഫോര്‍ണിയയിലെ പൊലീസിന് കൈമാറിയിരിക്കുകയായിരുന്നു. ലോസ് ഏഞ്ചല്‍സില്‍ കസ്റ്റഡിയിലിരിക്കേയാണ് സാമുവലിന്‍റെ ഡി എന്‍ എ പരിശോധന 1987 -ലും 1989 -ലും നടന്ന തെളിയിക്കപ്പെടാത്ത മൂന്ന് കൊലപാതകങ്ങളുടെ അന്വേഷണത്തിലേക്കെത്തിക്കുന്നത്.അന്ന് ജീവപര്യന്തമാണ് സാമുവലിന് ശിക്ഷ വിധിച്ചത്. ജയിലില്‍ വെച്ചാണ് താന്‍ കൊല ചെയ്ത മറ്റു സ്ത്രീകളെ കുറിച്ച് സാമുവല്‍ വെളിപ്പെടുത്തുന്നത്. താന്‍ കൊലപ്പെടുത്തിയ സ്ത്രീകളെ കുറിച്ചുള്ള ഓര്‍മ്മ സാമുവലിന് വളരെ കൃത്യമായിട്ടുണ്ടായിരുന്നു. എങ്ങനെയായിരുന്നു അവര്‍ കാണാന്‍, കൊല്ലപ്പെടുന്ന സമയത്ത് അവരെന്താണ് ധരിച്ചിരുന്നത് എന്നുവരെ.

samuel-little-കൊല്ലപ്പെടുന്നതിന് മുമ്പ് ഈ സ്ത്രീകളെല്ലാം മര്‍ദ്ദിക്കപ്പെട്ടിരുന്നു, മിക്കവരേയും ശ്വാസം മുട്ടിച്ചാണ് കൊന്നത്. കൊലപ്പെടുത്തുന്നതിന് മുമ്പ് സാമുവല്‍ ആ സ്ത്രീകളുമായി ഓരോ സ്റ്റേറ്റിലും സഞ്ചരിക്കുകയും, കാറില്‍ അവര്‍ക്ക് കുടിക്കാനുള്ളവ കരുതുകയും, അവരെ ഷോപ്പിങ്ങിന് കൊണ്ടുപോവുകയും ഒക്കെ ചെയ്തിരുന്നു.പിന്നീടാണ് കഴുത്തില്‍ വിരലമര്‍ത്തി ശ്വാസം മുട്ടിച്ച് അവരെ കൊന്നിരുന്നത്. ”താന്‍ കൊന്നവരില്‍ ഏറ്റവും പ്രിയപ്പെട്ട സ്ത്രീ ഏതാണ് എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. കാരണം, മരണത്തോടു കൂടി അവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരായി. അവരെയെല്ലാം ഞാന്‍ നരകത്തില്‍ വെച്ച് കണ്ടുമുട്ടും” എന്നും സാമുവല്‍ പറഞ്ഞു.

സാമുവലിന്‍റെ സഹോദരിയുമായി സൗഹൃദമുണ്ടായിരുന്ന ബെന്‍ ഡേവിസിന് 20 വര്‍ഷമായി സാമുവലിനെ അറിയാം. ബെന്‍ സാമുവലിനെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്, സാമുവലിന് ഒരു ചലിക്കുന്ന വീട് തന്നെയുണ്ടായിരുന്നു. അതില്‍ നിറയെ വിവിധ സാധനങ്ങളുണ്ടായിരുന്നു. മയക്കുമരുന്ന്, വസ്ത്രങ്ങള്‍, ഇറച്ചി ഒക്കെ അതിനകത്തുണ്ടായിരുന്നു.

ആ കൊലപാതകങ്ങളെല്ലാം എന്‍റെയാണ്

ജനിക്കുമ്പോള്‍ മുതല്‍ സാമുവലിന് അമ്മ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അവരും സാമുവലിനെ ഉപേക്ഷിച്ചു. ആംബുലന്‍സ് അറ്റന്‍ഡന്‍റായും ദിവസക്കൂലിക്കും അയാള്‍ ജോലി ചെയ്തു. കുറേയേറെ വര്‍ഷങ്ങളായി സാമുവലിന്‍റെ കൂടെയുണ്ടായിരുന്ന ഗേള്‍ഫ്രണ്ടായിരുന്നു ജീന്‍.

Samuel Little, who confessed to 93 murders, the 'most prolific serial  killer' in US history, FBI says - ABC Newsഭക്ഷണവും വെള്ളവുമെല്ലാം സാമുവലിന് മോഷ്ടിച്ചെത്തിക്കുമായിരുന്നു ജീന്‍. അതായിരിക്കണം അവരുടെ ബന്ധം അത്രയും കാലം നീണ്ടുനില്‍ക്കാന്‍ കാരണം. ജീനിനും സാമുവലിന്‍റെ സ്വഭാവത്തെ കുറിച്ച് അറിയില്ലായിരുന്നു. ഈ ഫെബ്രുവരിയില്‍ എഫ് ബി ഐ, സാമുവല്‍ കൊന്ന സ്ത്രീകളുടെ രേഖാചിത്രം പുറത്തിറക്കിയിരുന്നു. ബന്ധുക്കള്‍ക്ക് അവരെ തിരിച്ചറിയാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. കൊല്ലപ്പെട്ട ഓരോരുത്തരുടേയും ചിത്രങ്ങളില്‍ സാമുവല്‍ ‘ഷീ ഈസ് മൈന്‍’ എന്ന് എഴുതിയിരുന്നു. ഡിറ്റക്ടീവ് ഡറണ്‍ വെര്‍സിഗയാണ് സാമുവലിനെ രണ്ട് തവണ ചോദ്യം ചെയ്തത്. അദ്ദേഹത്തിന് ഇപ്പോള്‍ സാമുവലില്‍ നിന്ന് കത്തുകള്‍ കിട്ടുന്നു.

അതില്‍ നിന്നും സാമുവല്‍ പറഞ്ഞ സ്ത്രീകളെയെല്ലാം അയാള്‍ തന്നെ കൊന്നതാണ് എന്നതിന് ആവശ്യത്തിന് തെളിവ് കിട്ടിയിരുന്നു. ‘അതേ, അതെല്ലാം എന്‍റെയാണ്. അതെല്ലാം എന്നില്‍ തന്നെ വച്ചുതന്നേക്കൂ…’ എന്ന് തന്നെയാണ് സാമുവല്‍ പറയുന്നത്.