ഒടുവിൽ ഈ ശീലം ഇവരെ കൊണ്ടുചെന്നെത്തിക്കുന്നത് ഷണ്ഡത്വത്തിലേക്കായിരിക്കും

273

ഭൂരിഭാഗം പുരുഷന്മാരും സ്ത്രീകളും ദിവസേന എന്ന കണക്കിൽ അശ്ലീല വീഡിയോകൾ കാണുന്നവരാണെന്ന വസ്തുത ഇന്നത്തെ കാലത്ത് രഹസ്യമൊന്നുമല്ല. ലൈംഗിക നിർവൃതി വരുത്താൻ പെട്ടെന്ന് ഒരു ഇണയെ ലഭിക്കാത്തതും, കൈയിലുള്ള സ്മാർട്ട്ഫോൺ വഴി വളരെ അനായാസമായി ഇത്തരം വീഡിയോകൾ ലഭിക്കും എന്നുള്ളതുമാണ് അശ്ലീല വീഡിയോകൾ കാണുന്നവരുടെ എണ്ണം ക്രമാതീതമായി കൂടാൻ കാരണമായത്. ഇത് കണ്ട് സ്വയംഭോഗം ചെയ്ത് ലൈംഗിക സംതൃപ്തി നേടുകയാണ് പലരും ചെയ്യുന്നത്.എന്നാൽ ഇതിലൂടെ കിട്ടുന്ന താത്കാലിക ലൈംഗിക സംതൃപ്തി കൊണ്ട് ഗുണമൊന്നും ഇല്ലെന്ന് മാത്രമല്ല, ദോഷം മാത്രമാണ് ഉണ്ടാകുക.

അനുഭവത്തിലൂടെ അല്ലാതെ കാഴ്ചയിലൂടെ മാത്രം ലഭിക്കുന്ന ലൈംഗിക സുഖം ക്രമേണ ലൈംഗിക താത്പര്യം കുറയ്ക്കും. അത് സ്ത്രീയിലായാലും പുരുഷനിലായാലും. പുരുഷനിൽ ഇത് ഉദ്ധാരണ ശേഷി കുറവാണ് ഉണ്ടാകുക എങ്കിൽ സ്ത്രീയിൽ യോനിയിലെ സ്‌നിഗ്‌ധത(ലൂബ്രിക്കേഷൻ) ലൈംഗിക താത്പര്യക്കുറവ് കാരണം ഇലാതാക്കുകയും, ലൈംഗിക ബന്ധം അസാധ്യമാകുകയും ചെയ്യും. കൃത്രിമമായി സൃഷ്ടിച്ചെടുത്തതായ, യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത അശ്ളീല വീഡിയോ നിരന്തരം കാണുന്നവർ മടുപ്പ് കൊണ്ട് മറ്റ് പല വീഡിയോകളും അന്വേഷിച്ച് പോകുന്നത് സാധാരണമാണ്.

റേപ്പ് വീഡിയോകളും, അതിക്രൂരമായി സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നതായി കാണിക്കുന്ന വീഡിയോകളും ആയിരിക്കുമിത്. ലൈംഗിക താത്പര്യം നശിച്ച ശേഷം അത് വീണ്ടുകിട്ടാൻ ഇവർ നടത്തുന്ന വെപ്രാളമായി വേണം ഇതിനെ കാണാൻ. ഒടുവിൽ ഈ ശീലം ഇവരെ കൊണ്ടുചെന്നെത്തിക്കുന്നത് ഷണ്ഡത്വത്തിലേക്കായിരിക്കും. അതുകൊണ്ട്, വിവാഹത്തിന് മുമ്പ് അമിതമായി അശ്ലീല വീഡിയോകൾ കാണുന്നവർ അത് കാണുന്നത് കുറയ്ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. മനസ് കൊണ്ട് സ്നേഹിക്കുന്ന പങ്കാളിയെ തന്നെയാണ് ശരീരം കൊണ്ടും സ്‌നേഹിക്കേണ്ടത്. അത് തന്നെയാണ് ഏറ്റവും ഉത്തമം. പങ്കാളിക്കൊപ്പം blue film കാണുന്നത് സെക്സിൽ നവോന്മേഷം ലഭിക്കാൻ കാരണമാകുകയും ചെയ്യും.