സെക്‌സ് ടോയ്‌സിനു പിന്നിലെ രഹസ്യവഴികള്‍

162

മീനാക്ഷി സുദേവൻ

സെക്‌സിന് ജീവിതത്തിലെ സ്ഥാനം അത്ര കുറവൊന്നുമല്ല. സെക്‌സ് താല്‍പര്യങ്ങള്‍ക്കു വേണ്ടി വഴിവിട്ട കാര്യങ്ങള്‍ വരെ ചെയ്യുന്നവരും കുറവല്ല.സെക്‌സിന് പല വഴികളുണ്ട്, ഇതിലൊന്നാണ് സെക്‌സ് ടോയ്‌സ്. സെക്‌സ് ടോയ്‌സിന്റെ വില്‍പന വര്‍ദ്ധിച്ചു വരുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെയാണ.്സെക്‌സ് ടോയ്‌സ് ഉപയോഗിയ്ക്കുന്നതു തെറ്റാണെന്നല്ല, പറഞ്ഞു വരുന്നത്. എന്നാല്‍ ഇത് വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

സെക്‌സ് ടോയ്‌സ് നിലവാരമുള്ളവയല്ലെങ്കില്‍ അണുബാധയും സ്വകാര്യഭാഗങ്ങളിലെ മുറിവുമടക്കം പല പ്രശ്‌നങ്ങളുണ്ടാകാം. ഇവ ഉണ്ടാക്കുന്നവരുടെ വൈദഗ്ധ്യം പോലെയിരിയ്ക്കും, കാര്യങ്ങള്‍.ഇവ വൃത്തിയായി കഴുകിയുപയോഗിച്ചില്ലെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യതകളേറെയാണ്. സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും.സെക്‌സ് ടോയ്‌സുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന ചില വസ്തുക്കള്‍, പ്രത്യേകിച്ചു പിവിസി പോലുള്ളവ ചിലര്‍ക്കെങ്കിലും അലര്‍ജിയുണ്ടാക്കാം. ഇത് വേണ്ടവിധത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരവുമാകാം.ചില സെക്‌സ് ടോയ്‌സില്‍ കാര്‍സിനോജനുകള്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇവ ക്യാന്‍സറിനു തന്നെ കാരണമായേക്കാം. വൈബ്രേറ്റേഴ്‌സ് പോലുള്ള സെക്‌സ് ടോയ്‌സ് ഉപയോഗിയ്ക്കുന്നത് ഈ ഭാഗത്ത് സെന്‍സിറ്റീവിറ്റി നഷ്ടപ്പെടുത്താന്‍ ഇടയാക്കും. പ്രത്യേകിച്ചു സ്ത്രീകളുടെ ക്ലിറ്റോറിസില്‍. ഇത് സെക്‌സ് സുഖം എന്നന്നേയ്ക്കുമായി നഷ്ടപ്പെടുത്താനും ഇടയാകും.സെക്‌സ് ടോയ്‌സ് ലൈംഗികാവയവങ്ങളില്‍ പെട്ടുപോയി പിന്നീട് സര്‍ജറി വഴി പുറത്തെടുക്കേണ്ടി വന്നിട്ടുള്ള പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.