Jisho Prasenan 

നമ്മുടെ കുട്ടികൾ, ആണ്കുട്ടി ആയാലും പെണ്കുട്ടി ആയാലും, അവർ ഇന്നത്തെ ലോകത്ത് ലൈംഗികമായി സുരക്ഷിതർ അല്ല എന്നുള്ള വസ്തുത ഓരോ മാതാപിതാക്കളും സ്വയം പറഞ്ഞു പഠിക്കുക.

●ഒരു paedophileനെ തിരിച്ചറിയുക.

അത് ആരുമാകാം. ഏതൊരു വ്യക്തിയും നിങ്ങളുടെ കുഞ്ഞുങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യാം. അതു നിങ്ങളുടെ സുഹൃത്താകാം, ബന്ധു ആകാം, സഹപ്രവർത്തകൻ ആകാം, ജോലിക്കാരൻ ആകാം, കുട്ടിയുടെ അധ്യാപകൻ ആകാം… അവർ എല്ലായിടത്തുമുണ്ട്.

●കൂടുതലും പരിചിതർ

30% കുട്ടികളും പീഡിപ്പിക്കപ്പെടുന്നത് അവരുടെ വീടുകളിൽ, അടുത്ത ബന്ധുക്കളാലാണ്. 60% കുട്ടികൾ, അവർക്ക് പരിചയമുള്ള, ഇടപഴകാറുള്ള വ്യക്തികളാൽ പീഡിപ്പിക്കപ്പെടുന്നു.
10% കുട്ടികൾ മാത്രമാണ് തീർത്തും അപരിചിതരായ വ്യക്തികളാൽ പീഡിപ്പിക്കപ്പെടുന്നത്.

●Common characteristics

ബഹുഭൂരിപക്ഷം ശിശുപീഡകരും പുരുഷന്മാരാണ്. അവരുടെ ഇര പെണ്കുട്ടിയോ ആണ്കുട്ടിയോ ആകാം. പെട്ടെന്ന് പുറമെ കാണാത്ത ചില മാനസിക രോഗങ്ങൾ ഇവർക്ക് സാധാരണയാണ്. ഉദാഹരണത്തിന്, mood swing, personality disorders etc
ഹോമോസെക്ഷ്വൽ ആയ പുരുഷന്മാർ ശിശു പീഡകർ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളിൽ അത്തരക്കാരാണ് കൂടുതൽ എങ്കിലും പെണ്കുട്ടികളെ പീഡിപ്പിച്ച കേസുകളിൽ straight ആയ പുരുഷന്മാർ ധാരാളമുണ്ട്.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിൽ സ്ത്രീകളുമുണ്ട്. സ്ത്രീ പീഡകർ പൊതുവെ ആണ്കുട്ടികളെയാണ് ഇരകളാക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ വളരെ വിരളം ആണെങ്കിലും പീഡനത്തിന്റെ അളവ് ചെറുതല്ല.

●Common behaviors

അവർ കൂടുതലും കുട്ടികളുമായി ഇടപഴകാൻ താൽപ്പര്യം കാണിക്കുന്നവർ ആയിരിക്കും.
പലർക്കും കുട്ടികളുമായി സഹകരിക്കുന്ന തരത്തിലുള്ള തൊഴിലുകൾ ഉണ്ടാകും
മാതാപിതാക്കളോട് ശാഠ്യവും നിർബന്ധവും കാണിക്കുന്ന കുട്ടികളെ ഇവർ സമയമെടുത്ത് വശത്താക്കും. അവർ കുട്ടികളുടെ നല്ല ശ്രോതാക്കൾ ആയി മാറും. കുട്ടികൾക്ക് ഇഷ്ടമുള്ളത് ചെയ്യുകയും വാങ്ങി കൊടുക്കുകയും ചെയ്യും. പതിയെ അവർ കുട്ടിയുടെ വിശ്വാസം ആർജ്ജിക്കും. കുട്ടികളെ ജീവനാണ് എന്നും മനസ്സിൽ താൻ ഇപ്പോഴും കുട്ടിയാണെന്നും ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കും. കുട്ടിയുടെ സംരക്ഷണവും സുരക്ഷയും തന്റെ കൂടി ഉത്തരവാദിത്തം ആണെന്ന് മാതാപിതാക്കളെ ധരിപ്പിക്കാൻ ശ്രമിക്കും

●ഇരകൾ

കൂടുതലും കുട്ടിയുടെ കാര്യങ്ങൾ ശ്രദിക്കാൻ സമയം ലഭിക്കാത്ത അച്ഛനും അമ്മയും ഉള്ള കുട്ടികൾ.

സിംഗിൾ പാരന്റ് ഉള്ള കുട്ടികൾ

വീടുകളിൽ വികൃതി കൂട്ടുന്നതിന് ധാരാളം ശിക്ഷ കിട്ടുന്ന കുട്ടികൾ, അച്ഛനെ/അമ്മയെ ഭയക്കുന്ന കുട്ടികൾ

സുഹൃത്തുക്കൾ ഇല്ലാതെ ഒറ്റപ്പെടുന്ന കുട്ടികൾ

പുനർ വിവാഹിതരുടെ കുട്ടികൾ

●പീഡനം

എത്ര സമയം എടുത്തിട്ടായാലും അവർ കുട്ടിയുടെയും മാതാപിതാക്കളുടെയും വിശ്വാസം നേടിയെടുക്കും. അതു കഴിഞ്ഞാൽ കുട്ടിയെ സ്‌കൂളിൽ കൊണ്ട് പോകുക, കുട്ടിക്ക് കൂട്ടിരിക്കുക, സിനിമയ്ക്ക് കൊണ്ടു പോകുക, ഐസ്‌ക്രീം വാങ്ങി കൊടുക്കുക തുടങ്ങിയ കാര്യങ്ങൾ ആരംഭിക്കും.
എപ്പോഴും കുട്ടിയുമായി ഒരു body contact ഇവർ സൂക്ഷിക്കും ഒരു വിരലിൽ പിടിച്ചിട്ടെങ്കിലും.
മടിയിൽ ഇരുത്തും, കെട്ടിപ്പിടിക്കും, ആവശ്യത്തിനും അനാവശ്യത്തിനും മുത്തം കൊടുക്കും. (ഇങ്ങനെ ഒരാളെ നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങളുടെ കുട്ടി അയാളോടൊപ്പം ഇരിക്കുമ്പോൾ നിങ്ങൾ കുട്ടിയെ എടുക്കുക. ആ ഞൊടിയിടയിൽ നിങ്ങൾക്ക് അയാളുടെ ഭാവ വ്യത്യാസം കാണാൻ സാധിക്കും. അയാളുടെ മുഖത്ത് ആദ്യം വരുന്നത് കോപം ആയിരിക്കും)

കുട്ടിയെ വശത്താക്കി കഴിഞ്ഞാൽ ഇവർ ലൈംഗിക പീഡനം തുടങ്ങും. കുട്ടി എതിർത്താൽ, ഭീഷണിപ്പെടുത്തും, ഉപദ്രവിക്കും. കുട്ടികൾക്ക് വേദന ഭയമാണ്. 70% കുട്ടികളെയും പീഡിപ്പിക്കുന്നത് അവരെ നുള്ളിയും അടിച്ചും വേദനിപ്പിച്ചോ അല്ലെങ്കിൽ മാതാപിതാക്കളെ കൊല്ലും എന്നു ഭീഷണിപ്പെടുത്തിയോ ആണ്. താൻ സഹകരിച്ചില്ലെങ്കിൽ തന്റെ അച്ഛനും അമ്മയും കൊല്ലപ്പെടും എന്ന് കുട്ടി ആത്മാർഥമായി വിശ്വസിക്കും. ഭയക്കും.

● നിങ്ങളുടെ കുട്ടി പീഡിപ്പിക്കപ്പെടുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം

കുട്ടിയുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങൾ. അകാരണമായ ഭയം, ഉറക്കമില്ലായ്മ, സ്ഥിരമാകുന്ന പേടിസ്വപ്നങ്ങൾ.

യൂറിനറി ഇൻഫെക്ഷൻ, സ്കിൻ ഡിസീസ് പോലുള്ള അസുഖങ്ങൾ ഇടയ്ക്കിടെ വരുന്നത്.

സ്‌കൂളിൽ/ട്യൂഷൻ ക്ലാസ്സിൽ പോകാൻ സമയം ആകുമ്പോൾ കാണിക്കുന്ന ഭയം കലർന്ന അസ്വസ്ഥത (നിങ്ങളുടെ ഭാഷയിൽ മടി/അലസത)

കുട്ടി നിങ്ങളോട് എന്തോ പറയാൻ വരുന്നു, പക്ഷെ പറയുന്നില്ല, പകരം കണ്ണു നിറയുന്നു. ഇത് ലൈംഗിക ചൂഷണത്തിന് ഇരയായ കുട്ടിയുടെ ഒരു പ്രകടമായ ലക്ഷണമാണ്. കാര്യം പറയാത്തതിന് നിങ്ങൾ അപ്പോൾ വഴക്ക് പറഞ്ഞാൽ, പിന്നെ ഒരിക്കലും നിങ്ങൾ അറിയില്ല, നിങ്ങളുടെ ഓമന അനുഭവിക്കുന്ന ദുരിതം.

തിരിച്ചറിയുക നിങ്ങളുടെ കുഞ്ഞിന്റെ ചുറ്റുമുള്ള മൃഗങ്ങളെ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.