ലൈംഗിക സംതൃപ്തിയിൽ നിർണായക പങ്ക് വഹിക്കുന്ന കാര്യങ്ങൾ എന്തെന്നെറിയാമോ ?

167

ശരീര സൗന്ദര്യവും ആകാരവും ലൈംഗിക സംതൃപ്തിയിൽ നിർണായക പങ്ക് വഹിക്കുന്നുവെന്ന് പഠനം. തങ്ങളുടെ ആകാരത്തെയും സൌന്ദര്യത്തെയും കുറിച്ച് തികഞ്ഞ ആത്മ വിശ്വാസമുള്ളവർ തങ്ങളുടെ ഇണകളുമായുള്ള ലൈംഗിക ജീവിതത്തിലും തികഞ്ഞ സംതൃപ്തി ഉള്ളവരായിരിക്കുമെന്നാണ് പ്രമുഖ അമേരിക്കൻ യൂണിവേർസിട്ടിയിലെ ഒരു സംഘം ഗവേഷകരുടെ പുറത്ത് വിട്ട പഠന റിപ്പോർട്ട്‌ പറയുന്നത്

ശരീര സൗന്ദര്യവും അതിന്റെ ബാഹ്യ പ്രകടനവും ആളുകൾ തങ്ങളെ എങ്ങനെ നോക്കി കാണുന്നു എന്നതൊക്കെ ഒരാളുടെ മൊത്തം ജീവിത സംതൃപ്തി നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു .ഒരാളുടെ ലൈംഗിക ജീവിതത്തിലെ സം തൃപ്തിയിലും ശരീര സൗന്ദര്യവും അതിന്റെ ബാഹ്യ പ്രകടനത്തിലും പങ്കുണ്ട് .18 നും 65 നും ഇടയിലുള്ള 12000 ആളുകളെ ഉൾപ്പെടുത്തിയ സർവ്വേക്ക് ശേഷമാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത് .ഓരോരുത്തരോടും അവരവരെ പറ്റിയുള്ള അഭിപ്രായം ,ടി .വി കാണുന്ന ശീലങ്ങൾ ,വ്യക്തിപരമായ സ്വഭാവ സവിശേഷതകൾ ,ലൈംഗിക ബന്ധങ്ങൾ എന്നിവയെ പറ്റിയെല്ലാം ചോദിച്ചറിഞ്ഞു .അവരുടെ ഉത്തരങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുള്ളത്.

ഈ വിശകലന പ്രകാരം സർവെയിൽ പങ്കെടുത്ത 24 % പുരുഷന്മാരും 20 % വനിതകളും തങ്ങളുടെ ശരീര ഭാരത്തിൽ സംതൃപ്തരാണ് .അവരില തന്നെ പകുതി പേരാണ് സമ്പൂർണ സംതൃപ്തരായവർ .തങ്ങളുടെ ശരീര ഭാരത്തെ സംബന്ധിച്ച് അസംതൃപ്തരായവരുടെ ലൈംഗിക ജീവിതവും മറ്റുള്ളവരുമായി ഒത്ത് നോക്കുമ്പോൾ സന്തോഷകരമല്ലെന്ന് മാത്രമല്ല അവർക്ക് സ്വന്തത്തെ പറ്റി ആത്മ വിശ്വാസം വളരെ കുറവാണ് .അമേരിക്കയിലെ ചാപ്മാൻ യൂനിവേർസിറ്റിയിലെ ഡേവിഡ് ഫ്രെഡറിക്ക് ആണ് പഠനത്തിന്നേതൃത്വം നൽകിയത്