കൂട്ടത്തിലൊരുത്തന് മുറിവേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ പോലും സഹകരിക്കാതിരുന്ന പോലീസുകാരോട് അവിടെ വച്ച ബാരിക്കേഡിന് മുകളിൽ കേറി ഗോ ബാക്ക് വിളിക്കുന്ന പെൺകുട്ടിയെ കണ്ടോ?

128
രാജ്ഘട്ടിലേക്ക് നടന്ന ജാമിയ വിദ്യാർഥികളിലൊരുത്തനെ വെടിവച്ചു വീഴ്ത്തിയപ്പോൾ സംഘപരിവാറുകാർ കരുതിക്കാണും, ഇനിയിവരൊക്കെ പിന്തിരിഞ്ഞോടുമെന്ന്. ആ വെടിയുതിർത്ത തീവ്രവാദിക്ക് എല്ലാ പിന്തുണയും കൊടുത്ത് കാഴ്ചക്കാരായി നിന്ന പോലീസുകാർ ധരിച്ചുകാണും, ഇനിയൊരു ബാരിക്കേഡും ഉയർത്തേണ്ടിവരില്ലെന്ന്. എന്നാൽ ഒരിഞ്ച് പോലും പിന്നോട്ട് നീങ്ങാതെ ഇൻക്വിലാബ് വിളിച്ച് വീണ്ടും പ്രതിഷേധം തുടരുകയാണ് ആ വിദ്യാർഥികൾ ചെയ്തത്.
കൂട്ടത്തിലൊരുത്തന് മുറിവേറ്റപ്പോൾ, അക്രമിക്കപ്പെട്ടവനെ ആശുപത്രിയിലെത്തിക്കാൻ പോലും സഹകരിക്കാതിരുന്ന പോലീസുകാരോട് അവിടെ വച്ച ബാരിക്കേഡിന് മുകളിൽ കേറി ഗോ ബാക്ക് വിളിക്കുന്ന പെൺകുട്ടിയെ കണ്ടോ.? അവരുടെ പേരാണ് സഖാവ് അബ്രീദ ബാനു. എസ്‌.എഫ്.ഐക്കാരിയാണ്. സമരം തുടങ്ങിയ ഒന്നാം ദിനം മുതൽ ഇപ്പോഴും സമരമുഖത്തുതന്നെയുണ്ട് അഫ്രീദ. ഇതുപോലുള്ള അനേകം പേർ ഇപ്പോഴും അവിടെ സമരം നയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ സമരം വരും നാളുകളിലും ശക്തമായി തുടരുകതന്നെ ചെയ്യും. കാരണം പൗരത്വഭേദഗതി നിയമം പിൻവലിക്കപ്പെട്ടിട്ടില്ല.
**