സിനിമയിലെ പ്രാധാന്യമില്ലാത്ത ഒരു കഥാപാത്രത്തെ വെച്ച് മറ്റൊരു സിനിമയെടുക്കാൻ ആരാധകർ സംവിധായകനോട് ആവശ്യപ്പെടുന്നു

0
338

ഡാൻസിങ് റോസ് – പടം ഇറങ്ങി 24 മണിക്കൂർ പോലും ആകുന്നതിനു മുൻപേ അതിലെ അത്ര പ്രാധാന്യമില്ലാത്ത ഒരു കഥാപാത്രത്തെ വെച്ച് ഒരു മുഴുനീള ചിത്രം ചെയ്യാൻ ആരാധകർ സംവിധായകനോട് ആവശ്യപെടുമ്പോൾ തന്നെ അയാളുടെ റെയിഞ്ച് മനസിലാകാവുന്നതേ ഉള്ളു. ഡാൻസിങ് റോസ് എന്ന പേരിനോട് ബോക്സിങ് റിങ്ങിലും അതിന്റെ ഹാങ്ങോവർ എന്നോണം ഓഫ്‌ ദി റിങ്ങിലും 100% നീതി പുലർത്തുന്ന ഡയലോഗ് ഡെലിവറിയും ബോഡി ലാംഗ്വേജുമായി വിസ്മയിപ്പിക്കുന്ന ഒഴുക്കൻ പ്രകടനം തന്നെയാണ് പ്രേക്ഷകരെ എളുപ്പത്തിൽ കയ്യിലെടുക്കാൻ ഷബീർ കല്ലറക്കൽ എന്ന നടന് സാധിച്ചതെന്ന് പറയാം.പ്രേക്ഷകരുടെ ആവശ്യം പാ രഞ്ജിത്ത് സ്വീകരിച്ചു. മികച്ച ഒരു സ്ക്രിപ്റ്റുമായി വന്നാൽ ഡാൻസിങ് റോസിനെ നെഞ്ചേറ്റിയ എന്നെപ്പോലുള്ള കുറേ പ്രേക്ഷകർക്ക് ഒരു സിനിമാ വിരുന്നും ഷബീർ എന്ന നടന് കരിയറിലെ വലിയ ഒരു വഴിതിരിവും ആകാനുള്ള സാധ്യതയുണ്ട്