ഡിപ്പാർട്മെന്റിന് വേണ്ടി ബലിയാട് ആകേണ്ടി വന്ന എത്രയോ കാക്കിയിട്ടവരെ ഷാഹി സാർ നേരിട്ടറിഞ്ഞു കാണും

0
249

എസ് ഐ മണിയൻ, പോലീസ് ഓഫിസർ പ്രവീണിനോട് പറയുന്ന “പത്തിരുപത് വര്ഷം ആയെടാ ഞാൻ ഈ ചെരക്കാൻ തുടങ്ങിയിട്ട് , ഇനി എന്താ ഉണ്ടാവാൻ പോകുന്നെ എന്ന്‌ ഞാൻ പറഞ്ഞു തരാം “വനിതാ പോലീസിന്റെ പരാതിയിൽ പ്രതിയെ സ്റ്റേഷനിൽ കൊണ്ട്‌ വന്നു പീഡിപ്പിച്ചു , അത് വീഡിയോ എടുത്ത ആളെ വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്തി , എന്നിട്ടു അപകടമരണം ആക്കാൻ ആയി ആശുപത്രിയിൽ എത്തിച്ചു ” നമ്മുടെ പേരിൽ നരഹത്യക്ക് കേസ് എടുക്കും.” “ഗുണ്ടകൾക്ക് വരെ കൊട്ടേഷൻ എടുക്കാനും എടുക്കാതിരിക്കാനും ഉള്ള ചോയ്സ് ഉണ്ട് പൊലീസിന് അത് ഇല്ല , മുകളിൽ നിന്നു പറഞ്ഞാൽ കൊട്ടേഷൻ എടുത്തിരിക്കണം ”

ചങ്കിൽ തറഞ്ഞു കയറുന്ന ഈ ഡയലോഗുകൾ കേട്ടിരിക്കുമ്പോൾ മനസ്സിൽ ഒരു കലാകാരന്റെ മുഖം ആയിരുന്നു..കാക്കിക്കുള്ളിലെ കലാകാരന്റെ മുഖം.ഷാഹി കബീർ..ഡിപ്പാർട്മെന്റിന് വേണ്ടി ആത്മാർഥമായി ജോലി ചെയ്തിട്ടും അതെ ഡിപ്പാർട്മെന്റിന് വേണ്ടി ബലിയാട് ആകേണ്ടി വന്ന എത്രയോ കാക്കിയിട്ടവരെ അയാൾ നേരിട്ടറിഞ്ഞു കാണും..ഷാഹി സാർ നിങ്ങളുടെ ഈ തുറന്നെഴുത്തുകൾ ചതിയിൽ പെട്ടു പോയവർക്കുള്ള മെഡലുകൾ ആവട്ടെ..

ചെറുത്തു നിൽക്കുമ്പോൾ എല്ലാവർക്കും അയ്യപ്പൻ നായർ ആവാൻ സാധിക്കില്ല – എല്ലാവർക്കും മണിയൻ പോലീസിനെ പോലെ ചിന്തിക്കാനും സാധിക്കില്ല…’ നേരിടേണ്ടി വരുന്ന ഏറ്റവും Extreme സിറ്റുവേഷനിൽ നിന്നും താഴോട്ട് ചിന്തിച്ചാൽ എല്ലാത്തിനും ഒരു കൂൾ മൂഡാ. അപമാനവും – അപഹാസങ്ങളും –

നിയമത്തിന്റെ ദുർ വ്യാഖ്യാനങ്ങളും എല്ലാം കൂടി സഹിക്കാൻ എല്ലായിപ്പോഴും എല്ലാ കാക്കി കുപ്പായക്കാർക്കും സാധിച്ചു എന്ന് വരില്ല..ഈ അടുത്തും – അല്പം പിറകിലോട്ടും ഒന്ന് വെറുതെ നോക്കിയാൽ നമ്മൾക്ക് കാണാൻ സാധിക്കും ” മേലുദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ മനംനൊന്ത് പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി.അധികാരതിന്റ ഹുങ്ക് – നിയമത്തിന് പോലും വേർതിരിവ് നൽകുന്ന കാലം,ജാതി ശക്തികളും – പിടിപാടുള്ളവനും എല്ലാം തന്നെ നിയമം കയ്യാളുമ്പോൾ.പോലീസും – ജനവും വെറും കോലങ്ങൾ ആയി മാറുന്നു ‼️

മനസ്സ് കീഴടക്കിയ അയ്യപ്പൻ നായരും മനസ്സിൽ ഒരു നൊമ്പരമായി മാറിയ മണിയൻ പോലീസും.നല്ലവരായ പോലീസ് ഉദ്യോഗസ്ഥർക്ക് സ്വയം ജീവൻ നഷ്ടപെടുത്താനൊ – അപഹാസിതനാവാനൊ – രാഷ്ട്രീയ ജെല്പനങ്ങൾക്ക് മുൻപിൽ തളരാതെ മുന്നേറാനും സാധിക്കട്ടെ Kerala Police നിങ്ങൾക്ക് ഉണ്ടാക്കുന്ന ബലക്ഷയം ഇത്രയും ആണെങ്കിൽ ഒരു സാധാരണക്കാരനിലേക്ക് എത്ര വേഗം അത് പാഞ്ഞെത്തിയേക്കാം ❗️Shahi Kabir നന്ദി ഈ രചനയ്ക്ക് 👏👏നായാട്ടിന്റെ കഥ പറച്ചിലിന്.