ശകുന്തള റെയിൽവേ

അറിവ് തേടുന്ന പാവം പ്രവാസി

ഇന്ത്യൻ റെയിൽവെ ദേശസാൽക്കരിക്കുന്നതിന് മുൻപ് ബ്രിട്ടീഷ് അധീനതയിൽ നിലക്കൊണ്ടൊരു കമ്പനിയായിരുന്നു ശകുന്തള റെയിൽവെസ്. 1951ൽ ഇന്ത്യൻ റെയിൽവെ ദേശീയവൽക്കരിക്കുമ്പോൾ ഇന്ത്യയുടെ ഭാഗമാകാതെ സ്വതന്ത്രമായി നിലക്കൊണ്ടൊരു സർവീസായിരുന്നു ഇത്. എന്തുകൊണ്ട് ഇന്ത്യയുടെ ഭാഗമാക്കിയില്ലെന്നുള്ളത് ഇന്നും അജ്‍ഞാതമായി അവശേഷിക്കുന്നു. 1910ലായിരുന്നു സെൻട്രൽ പ്രോവിൻസ് റെയിൽവെ കമ്പനി(സിപിആർസി) എന്നറിയപ്പെടുന്ന ശകുന്തള റെയിൽവെസ് നിലവിൽ വന്നത്. ക്ലിക്ക് നിക്സൺ എന്നൊരു ബ്രിട്ടീഷ് കമ്പനിയാണ് ഈ റെയിൽവേയ്ക്ക് രൂപം നൽകിയത്.ബ്രിട്ടീഷ് ഭരണക്കാലത്ത് വിദർഭയിലേക്ക് പരുത്തി കൊണ്ടു പോകുന്നതിന് വേണ്ടിയായിരുന്നു സ്വകാര്യ കമ്പനിയുടെ കീഴിലുള്ള ശകുന്തള എക്സ്പ്രെസ് ഉപയോഗിച്ചിരുന്നത്. പരുത്തി പിന്നീട് ഇംഗ്ലണ്ടിലേക്കും കയറ്റി അയച്ചിരുന്നു.

അക്കാലത്ത് സിപിആർസിയും മറ്റൊരു കമ്പനിയായ ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവെ (ജിഐപിആർ) തമ്മിലൊരു കച്ചവട ഇടപാടുണ്ടായിരുന്നു. ജിഐപിആർ പിന്നിട് സെൻട്രൽ റെയിൽവെയുടെ ഭാഗമായപ്പോഴും ഈ ഇടപാടുകൾ തുടർന്നു.പരുത്തി കൊണ്ടുപോകുന്നതിന് മാത്രമല്ല പിന്നീട് യാത്രക്കാരെ കയറ്റിയും ശകുന്തള റെയിൽവെ സർവീസ് ആരംഭിച്ചു.സിപിആർസിയുടെ ട്രാക്കുകളായിരുന്നു ജിഐപിആർ ഉപയോഗിച്ചിരുന്നത്. അതിന് കമ്പനിക്ക് കുടിശ്ശികയും നൽകിയിരുന്നു.ജിഐപിആർ പിന്നെ സെൻട്രൽ റെയിൽവെ ആയി പരിണമിച്ചപ്പോഴും കുടിശിക നൽകൽ തുടർന്നിരുന്നു.

അടുത്തക്കാലത്ത് വരെ അവരുടെ ട്രാക്കുകൾ ഉപയോഗിക്കുന്നതിന് സെൻട്രൽ റെയിൽവെ ബ്രിട്ടീഷ് കമ്പനിക്ക് കരം നൽകുന്നത് തുടർന്നിരുന്നു.എന്നാൽ പിന്നീട് ട്രാക്കുകൾക്കുള്ള കുടിശ്ശിക നൽകുന്നതിന് പകരം അവയുടെ റിപ്പെറും മെയിന്റനൻസും നടത്തി പോരുന്നു.ഇന്ത്യയിലെ മറ്റ് റെയിൽ ലൈനുകൾ പോലെയല്ല ശകുന്തള റെയിൽ ലൈനുകൾ ഇന്നും വളരെ ഇടുങ്ങിയതാണ്.ശകുന്തള എക്സ്പ്രെസ് എന്ന പേരിൽ ആ ട്രാക്കുകളിൽ ട്രെയിൻ ഓടിക്കുന്നതിന് ഇന്ത്യൻ റെയിൽവെയിൽ നിന്ന് ഒരു കോടിയിലധികം രൂപയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്.

മഹാരാഷ്ട്രയിലെ യവാത്മലിൽ നിന്നും മുർത്തിജാപൂറിലേക്കാണിപ്പോൾ ഈ ശകുന്തള എക്സ്പ്രെസ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്.അമരാവതി ഡിവിഷന് കീഴിലുള്ള പരുത്തി വിളയുന്ന മനോഹരമായ അജാൽപർ എന്ന സ്ഥലത്ത്കൂടിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.ഇന്ന് നൂറ് കണക്കിന് പാവപ്പെട്ട ജനങ്ങളുടെ നിത്യഗതാഗത മാർഗമാണ് ശകുന്തള. ഈ ട്രെയിൻ ഫെയറിനേക്കാളും അഞ്ച്-ആറ് മടങ്ങ് അധികമാണ് ഇന്നത്തെ ബസ് ചാർജ്ജ്.ഒരു കളിതീവണ്ടി എന്നപ്പോലെ ഇടുങ്ങിയ പാതയിലൂടെ (നാരോ ഗേജ്) വളരെ കുറഞ്ഞനിരക്കിൽ 190കിലോമീറ്റർ ദൂരത്തോളം ഇന്നും ശകുന്തള എക്സ്പ്രെസ് സർവീസ് തുടരുന്നു.
നമ്മുടെ ആധുനിക ട്രെയിനുകൾ ഇലക്ട്രിക് എൻജിനിൽ വരെ ഓടിതുടങ്ങിയപ്പോൾ ഇന്നും ശകുന്തള എക്സ്പ്രെസ് ചിരകാല സ്മരണയുയർത്തി ആവിഎൻജിനിലായിരുന്നു യാത്ര .മെയ്ഡ് ഇൻ ലിവർപൂൾ എന്ന് ആലേഖനം ചെയ്തിട്ടുള്ള ബ്രിട്ടീഷ് യുഗത്തിലെ റെയിൽ സിഗ്നലുകളാണ് ഉപയോഗിച്ച് വരുന്നതെന്നുള്ള പ്രത്യേകത കൂടിയുണ്ട്.ഈ വണ്ടി 140 കി.മീ ദൂരം 4 മണിക്കൂർകൊണ്ട് പിന്നിടുന്നു.

ദിവസത്തിൽ ഒരു തവണ മാത്രമാണ് സർവ്വീസ് നടത്തുന്നത്.ഏകദേശം 150 രൂപയാണ് ഈ യാത്രയ്ക്കായി ചെലവാകുന്നത്. 1921ൽ മാഞ്ചസ്റ്ററിൽ നിർമ്മിച്ച ഇസഡ്ഡി എഞ്ചിനാണ് ഈ ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നത്. 1923 മുതൽ ഏകദേശം 70 വർഷക്കാലം ഈ എഞ്ചിനാണ് ശകുന്തള റെയിൽവേസിനായി ഉപയോഗിച്ചത്. പിന്നീട് 1994 ഏപ്രിൽ 15ന് ഡീസൽ മോട്ടോർ ട്രെയിനിൽ സ്ഥാപിച്ചു. ഇന്ത്യൻ റെയിവെ ശകുന്തള റെയിൽവെ ബ്രോഡ്ഗേജ് ആക്കുമെന്ന് പ്രഖ്യാപിച്ചുണ്ട്.

Leave a Reply
You May Also Like

നേരം വെളുക്കുമ്പോള്‍ പൂവൻ കോഴി കൂവുന്നത് എന്തുകൊണ്ട് ?

നേരം വെളുക്കുമ്പോള്‍ പൂവൻ കോഴി കൂവുന്നത് എന്തുകൊണ്ട് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി…

നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഭൂമി സംബന്ധമായ അറിവുകൾ

ഭൂമി സംബന്ധമായ അറിവുകൾ 📌 കടപ്പാട്: റവന്യൂ വകുപ്പ് വെബ്ബ്സൈറ്റ് ✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…

നിങ്ങൾ ഇതുവരെ ഇതൊന്നും വാങ്ങി വച്ചിട്ടില്ലെങ്കിൽ അതിന്റെ കാരണം എന്താണ് ?

പലയിടത്തും അഗ്നി സംബന്ധമായ അപകടങ്ങൾ ആണ് . മനുഷ്യന് അശ്രദ്ധ എന്നൊരു സംഗതി ഉള്ളിടത്തോളം കാലം…

ഒരു നക്ഷത്രം എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? അവർ എങ്ങനെയാണ് തിളങ്ങുന്നത്?

ഒരു നക്ഷത്രം എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? അവർ എങ്ങനെയാണ് തിളങ്ങുന്നത്? എല്ലാ ശോഭയുള്ള നക്ഷത്രങ്ങളും നമ്മുടെ സ്വന്തം…