ഷെയിൻ വോണിന്റെ ഏറ്റവും മികച്ച മാന്ത്രിക ബോളുകൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
138 SHARES
1650 VIEWS

ഷെയിൻ വോണിന്റെ ഏറ്റവും മികച്ച മാന്ത്രിക ബോളുകൾ
(വീഡിയോ കാണുക )

മൈക്ക് ഗാറ്റിങ്‌ -1993

1993 ജൂൺ നാലാം തീയതി ഇംഗ്ളണ്ടിലെ ഓൾഡ് ട്രാഫോർഡിൽ മൈക്ക് ഗാറ്റിങ്ങിനെ ക്ളീൻ ബൗൾ ചെയ്ത ‘നൂറ്റാണ്ടിന്റെ ബോൾ’. ഗാറ്റിങ്ങിനു എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല. അമ്പയർ ഡിക്കി ബേർഡിനാകട്ടെ തന്റെ കണ്ണുകളെ വിശ്വസിക്കാനും ആയില്ല. മിഡിൽ സ്റ്റമ്പ് ലൈനിൽ വന്ന പന്ത് ഡ്രിഫ്റ്റ്‌ ചെയ്തു ഗതിമാറി ലെഗ് സ്റ്റമ്പിന് പുറത്തു കുത്തി തിരിഞ്ഞു ഓഫ് സ്റ്റമ്പിന്റെ ബയിൽ തെറിപ്പിച്ചു.

ഹെർഷൽ ഗിബ്സ് -1999

ലോക കപ്പു സെമി ഫൈനലിൽ സൗത്ത് ആഫ്രിക്കയുടെ ഹെർഷൽ ഗിബ്ബ്സ് ഔട്ട് ആയ ബോൾ. ഏതാണ്ട് നൂറ്റാണ്ടിന്റെ ബോൾ പോലെ തന്നെ, ഫ്ലൈറ്റ് ചെയ്തു വന്ന പന്ത് ബാറ്സ്മാൻറെ കണക്കു കൂട്ടൽ തെറ്റിച്ചു കാലിനു കുറെ മുൻപിലായി ഡിപ്പു ചെയ്തു പിച്ച് ചെയ്തു തിരിഞ്ഞു ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു.

ശിവനരെയ്ൻ ചന്ദർപോൾ -1996

ഇടം കയ്യൻ ചന്ദർപോളിന് അല്പം ഷോർട് ആയി ഓഫ് സ്റ്റമ്പിന് വെളിയിൽ എറിഞ്ഞ പന്ത് കട്ട് ചെയ്യാൻ പോയ ബാറ്റ്‌സ്മാന് അതിനു അവസരം
കൊടുക്കാതെ കുത്തി തിരിഞ്ഞു ലെഗ് സ്റ്റമ്പ് തെറിപ്പിച്ചു.

ആൻഡ്രൂ സ്‌ട്രോസ് -2005

ഇടങ്കയ്യൻ സ്‌ട്രോസിനെ നാണം കെടുത്തിയ പന്ത്. വോൺ റൌണ്ട് ദി വിക്കറ്റ് വന്ന് ഓഫ് സ്റ്റമ്പിന് വെളിയിൽ എറിഞ്ഞ പന്ത് കളിക്കാതെ വിട്ട സ്‌ട്രോസിനെ കബളിപ്പിച്ചു അകത്തേക്ക് തിരിഞ്ഞ പന്ത് കാലിനേയും കടന്നു ലെഗ് സ്റ്റമ്പ് തെറിപ്പിച്ചു.

ബാസിത് അലി -1996
ബാസിത് അലിയുടെ ശ്രദ്ധ തെറ്റിക്കുവാൻ വിക്കറ്റ് കീപ്പറുമായി കുറെ നേരം സംസാരിച്ചു നിന്ന വോൺ അത് കഴിഞ്ഞു പന്ത് ബാറ്റ്‌സ്മാന്റെ കാലിനെച്ചുറ്റി എറിഞ്ഞു കയറ്റി വിക്കറ്റ് തെറിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ, ആദ്യമായാണ് യുകെയിൽ ഒരു തമിഴ് സിനിമയുടെ ബുക്കിങ് ആരംഭിക്കുന്നത്

വരിസു ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ച യുകെയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നടൻ വിജയെ

ബാബയും ശിവാജിയും നേർക്കുനേർ, രജനിക്കെതിരെ രജനി തന്നെ മത്സരിക്കുന്നു, തമിഴകം ആഘോഷ ലഹരിയിൽ

ശിവാജിയുടെ പെട്ടെന്നുള്ള അപ്‌ഡേറ്റ് ബാബയെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ ഒരു സർപ്രൈസ് സമ്മാനിച്ചു.സൂപ്പർസ്റ്റാർ

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി