ഞാൻ ഇന്ത്യൻ പ്രസിഡന്റ് ശ്രീ.ശങ്കർ ദയാൽ ശർമ്മയെ എയർ പോർട്ടിൽ പോയി സ്വീകരിചിട്ടില്ല, എന്റെ പ്രൊഫസർ ആയിരുന്ന ശ്രീ.ശങ്കർ ദയാൽ ശർമ്മയെയാണ് സ്വീകരിച്ചത്

1994… ഇന്ത്യൻ പ്രസിഡന്റ് ശ്രീ.ശങ്കർ ദയാൽ ശർമ muscut (oman) സന്ദർശിക്കുന്നു.. അദ്ദേഹത്തിന്റെ ഔദ്യോഗിക വിമാനം ഇറങ്ങിയപ്പോൾ അതുവരെ സംഭവിക്കാത്ത മൂന്നു കാര്യങ്ങൾ നടന്നു..!!

1.ഒമാൻ സുൽത്താൻ ഒരിയ്ക്കലും എയർ പോർട്ടിൽ വന്നു ആരെയും സ്വീകരിക്കറില്ല… പക്ഷെ അദ്ദേഹം അന്ന് ശങ്കർ ദയാൽ ശർമ്മയെ എയർ പോർട്ടിൽ വന്നു സ്വീകരിച്ചു..!

2.ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ തന്നെ രാജാവ് പടികൾ കയറി ‘ശർമ്മ’ യെ സ്വീകരിച്ചു കൊണ്ട് വന്നു..!!

3.അതിനു ശേഷം രാജാവ് അദ്ദേഹത്തിന്റെ സ്വന്തം ഔദ്യോഗിക വാഹനത്തിൽ ഡ്രൈവറെ മാറ്റി സ്വയം ഓടിച്ചു ശ്രീ. ശർമ്മയെ അദ്ദേഹത്തിന്റെ ബംഗ്ലാവിൽ എത്തിച്ചു..!!!

ഇതൊക്കെ കഴിഞ്ഞതിനു ശേഷം വിദേശ മാധ്യമ പ്രതിനിധികൾ ഉൾപ്പടെ സുൽത്താനോട് ചോദിച്ചു.. ഹിസ് ഹൈനസ്.. : അങ്ങു എല്ലാ പ്രോട്ടോക്കോളും മറന്നു എന്തിനാണ് ഇന്ത്യൻ പ്രസിഡന്റ് ശ്രീ.ശങ്കർ ദയാൽ ശർമ്മയെ എയർ പോർട്ടിൽ പോയി സ്വീകരിക്കയും മറ്റും ചെയ്തത്..??

രാജാവ് : “ഞാൻ ഇന്ത്യൻ പ്രസിഡന്റ് ശ്രീ.ശങ്കർ ദയാൽ ശർമ്മയെ എയർ പോർട്ടിൽ പോയി സ്വീകരിചിട്ടില്ല.. പക്ഷെ ഞാൻ ഇന്ത്യയിൽ പൂനയിൽ കോളേജിൽ പഠിച്ചിരുന്നു.. എന്റെ ജീവിതത്തിലെ പലതും പഠിച്ചത് അവിടെ നിന്നായിരുന്നു.. അവിടെ എന്റെ പ്രൊഫസർ ആയിരുന്ന ശ്രീ.ശങ്കർ ദയാൽ ശർമ്മ.. ഞാൻ സ്വീകരിച്ചത് എന്റെ ഗുരുനാഥനെയാണ്..!! അല്ലാതെ ഇന്ത്യൻ പ്രസിഡന്റ്. ശങ്കർ ദയാൽ ശർമ്മയെ അല്ല..!!!”

” ഓർക്കുക ഏതു രാഷ്ട്രതലവനിലും മുകളിൽ ആണ് വിജ്ഞാനം പകർന്നു നൽകിയ ഗുരുനാഥൻ”

(കടപ്പാട്)

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.