Space
ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ കണ്ടുപിടിത്തമാണ് ഷണ്മുഖ സുബ്രമണ്യന്‍ നടത്തിയിരിക്കുന്നത്
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ. 2019 ജൂലൈ 22നാണ് ജിഎസ്എൽവി എംകെ 3–എം1 റോക്കറ്റിലേറി ശ്രീഹരിക്കോട്ടയിൽ
130 total views, 1 views today



എല്‍ആര്‍ഒ സെപ്റ്റംബർ മുതൽ പല പ്രാവശ്യം വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ മേഖലയ്ക്കു മുകളിലൂടെ സഞ്ചരിച്ചു ചിത്രങ്ങൾ പകർത്തിയിരുന്നെങ്കിലും അവയുടെ പ്രാഥമിക വിശകലനത്തിൽ വിശദമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിഴലുകൾക്കിടയിൽ വീണതിനാലാണ് ലാൻഡറിന്റെ ദൃശ്യങ്ങൾ വ്യക്തമല്ലാത്തതെന്ന് നാസ വിലയിരുത്തിയിരുന്നു. ലാൻഡർ പതിച്ച സെപ്റ്റംബർ 7 നു മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ വിശകലനം ചെയ്താണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഈ ചിത്രങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും മറ്റും പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.ചെന്നൈ സ്വദേശി ഷണ്മുഖ സുബ്രഹ്മണ്യന് ചിത്രങ്ങള്‍ വിശകലനം ചെയ്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് വഴിയൊരുക്കിയത്. ഷാന്‍ എന്നറിയപ്പെടുന്ന ഷണ്മുഖ സുബ്രഹ്മണ്യന് മെക്കാനിക്കല്‍ എഞ്ചിനിയറും കംപ്യൂട്ടര്‍ പ്രോഗ്രാമറുമാണ് ഷണ്മുഖ സുബ്രമണ്യന്‍. ലിന്നോക്സ് ഇന്ത്യ കമ്പനിയില്‍ ടെക്നിക്കല്‍ ആര്‍ക്കിടെക്ട് ആണ്. ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ കണ്ടുപിടിത്തമാണ് ഷണ്മുഖ സുബ്രമണ്യന്‍ നടത്തിയിരിക്കുന്നത്. കോഗ്നിസന്റ് കമ്പനിയില്‍ പ്രോഗ്രാം അനലിസ്റ്റ് ആയിരുന്നു നേരത്തെ ഷണ്മുഖം.

സോഫ്റ്റ് ലാൻഡിങ് നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തു നിന്ന് 700 മീറ്റർ കിഴക്കുപടിഞ്ഞാറ് മാറിയാണ് ലാൻഡറിന്റെ അവശിഷ്ടങ്ങൾ നാസ കണ്ടെത്തിയത്.നാസയുടെ ലൂണാര്‍ ഉപഗ്രഹത്തിന്റെ ശക്തിയേറിയ ക്യാമറാക്കണ്ണുകളാണ് വിക്രംലാന്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്
ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ പ്രത്യേക തരം തരികളും അവകിടന്ന സ്ഥാനവും ഐഎസ്ആര്‍ഒ നല്കിയ വിവരങ്ങളും വച്ചാണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത് തന്നെ എന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ അളവുകളും ഉപഗ്രഹം മനസ്സിലാക്കി. അതുപ്രകാരം നവംബര്‍ മാസത്തില്‍ ലൂണാറെടുത്ത ചിത്രങ്ങളാണ് നിലവില്‍ ലഭിച്ചിരിക്കുന്നതില്‍ ഏറ്റവും വ്യക്തമെന്നും നാസ വ്യക്തമാക്കി.
ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ഭാഗവും അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ ഇടവും ചിത്രത്തില്‍ കാണാം. പച്ച നിറത്തിലാണ് ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെ ചിത്രത്തില്‍ നാസ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇരുപത്തിയൊന്ന് കഷ്ണങ്ങളായി ലാന്‍ഡര്‍ തകര്‍ന്നു വീണുവെന്നാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. കണ്ടെത്തലിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നാസ പുറത്തുവിടും. ഷണ്മുഖ കണ്ടുപിടിച്ചത് എന്ന് സൂചിപ്പിച്ച് എസ് എന്ന് അവശിഷ്ടങ്ങള്‍ക്ക് മേല്‍ ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്.
ചന്ദ്രോപരിതലത്തില്‍ വളരെ സമര്‍ത്ഥമായി ഉപഗ്രഹം ഇത്രയടുത്ത് എത്തിക്കാന്‍ ഐഎസ്ആര്‍ഒ നടത്തിയ പരിശ്രമത്തെ നാസ ഒരിക്കല്‍ കൂടി അഭിനന്ദിച്ചു.ഇസ്രോയുടെ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഭൂമിയുമായുള്ള ബന്ധം അറ്റത്.
നിര്‍ഭാഗ്യവശാല്‍ ചന്ദ്രന് തൊട്ടുമുകളില്‍ 2.1 കിലോമീറ്റര്‍ അകലമുള്ളപ്പോള്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി. നിര്‍ഭാഗ്യകരമായ എന്തോ ഒരു കാരണം കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നാണ് നാസയുടെ വിശകലനം.എല്‍ആര്‍ഒ മിഷന് ഡെപ്യൂട്ടി പ്രോജക്ട് സയന്റിസ്റ്റ് ജോണ്‍ കെല്ലര്‍ നന്ദി പറഞ്ഞുകൊണ്ട് ഷണ്മുഖയ്ക്ക് മറുപടി മെയില്‍ അയച്ചു. ലാന്‍ഡറിന്റെ ഹാര്‍ഡ് ലാന്‍ഡിംഗിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് ഇത്. ഷണ്മുഖ ചെയ്ത കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കുന്നതായി പറഞ്ഞ നാസ, മറുപടി നല്കാന് താമസിച്ചതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു.
131 total views, 2 views today
Continue Reading