ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ കണ്ടുപിടിത്തമാണ് ഷണ്‍മുഖ സുബ്രമണ്യന്‍ നടത്തിയിരിക്കുന്നത്

154
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ. 2019 ജൂലൈ 22നാണ് ജിഎസ്എൽവി എംകെ 3–എം1 റോക്കറ്റിലേറി ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ 2 പേടകം പറന്നുയർന്നത്. ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചു. സെപ്റ്റംബർ 2ന് ഓര്‍ബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടു. സെപ്റ്റംബർ 7നു പുലർച്ചെ 1.55 നായിരുന്നു സോഫ്റ്റ് ലാൻഡിങ് പ്രതീക്ഷിച്ചിരുന്നത്. സോഫ്റ്റ്‌ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് വിക്രം ലാൻഡറുമായുള്ള ബന്ധം ചന്ദ്രയാൻ 2 -ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടത്.
Image result for chandrayanചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുൻപ് വേഗ നിയന്ത്രണത്തിലുണ്ടായ തകരാറാണ് തിരിച്ചടിയായതെന്ന് ഐഎസ്ആർഒ പറഞ്ഞിരുന്നു. ലാൻഡിങ് സമയത്തു പേടകത്തിന്റെ വേഗത പ്രതീക്ഷിച്ചതിലും കുറഞ്ഞതാണു തിരിച്ചടിയായത്. തുടർന്ന് സോഫ്റ്റ്‌ ലാൻഡിങ് സാധിക്കാതെ പേടകം ഇടിച്ചിറങ്ങുകയായിരുന്നു. ഈ ആഘാതത്തിൽ യന്ത്രസംവിധാനമത്രയും തകർന്നു. ഇതോടെ ഓർബിറ്ററുമായി ബന്ധം പൂർണമായും അറ്റുപോകുകയും ചെയ്തു.
എല്‍ആ‍ര്‍ഒ സെപ്റ്റംബർ‌ മുതൽ പല പ്രാവശ്യം വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ മേഖലയ്ക്കു മുകളിലൂടെ സ‍ഞ്ചരിച്ചു ചിത്രങ്ങൾ പകർത്തിയിരുന്നെങ്കിലും അവയുടെ പ്രാഥമിക വിശകലനത്തിൽ വിശദമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിഴലുകൾക്കിടയിൽ വീണതിനാലാണ് ലാൻഡറിന്റെ ദൃശ്യങ്ങൾ വ്യക്തമല്ലാത്തതെന്ന് നാസ വിലയിരുത്തിയിരുന്നു. ലാൻ‌ഡർ പതിച്ച സെപ്റ്റംബർ 7 നു മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ വിശകലനം ചെയ്താണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഈ ചിത്രങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും മറ്റും പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.ചെന്നൈ സ്വദേശി ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ചിത്രങ്ങള്‍ വിശകലനം ചെയ്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് വഴിയൊരുക്കിയത്. ഷാന്‍ എന്നറിയപ്പെടുന്ന ഷണ്‍മുഖ സുബ്രഹ്മണ്യന്‍ മെക്കാനിക്കല്‍ എഞ്ചിനിയറും കംപ്യൂട്ടര്‍ പ്രോഗ്രാമറുമാണ് ഷണ്‍മുഖ സുബ്രമണ്യന്‍. ലിന്നോക്‌സ് ഇന്ത്യ കമ്പനിയില്‍ ടെക്‌നിക്കല്‍ ആര്‍ക്കിടെക്ട് ആണ്. ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ കണ്ടുപിടിത്തമാണ് ഷണ്‍മുഖ സുബ്രമണ്യന്‍ നടത്തിയിരിക്കുന്നത്. കോഗ്നിസന്റ് കമ്പനിയില്‍ പ്രോഗ്രാം അനലിസ്റ്റ് ആയിരുന്നു നേരത്തെ ഷണ്‍മുഖം.
Image result for chandrayanസെപ്റ്റംബര്‍ 17, ഒക്ടോബര്‍ 14, 15, നവംബര്‍ 11 തീയതികളിലായി ലഭിച്ച ഇമേജുകള്‍ ഉപയോഗിച്ചാണ് ഷണ്‍മുഖ ഇക്കാര്യം അറിയിച്ചത്.നാസയുടെ ലൂണാര്‍ ഉപഗ്രഹത്തിന്‍റെ ശക്തിയേറിയ ക്യാമറാക്കണ്ണുകളാണ് വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉപഗ്രഹ ചിത്രങ്ങളെ വിശകലനം ചെയ്യുന്ന ഷണ്‍മുഖം കണ്ടെത്തിയ അസ്വാഭാവികങ്ങളായ വസ്തുക്കളെക്കുറിച്ചുള്ള സംശയമാണ് നാസക്ക് കൈമാറിയതെന്ന് നാസ അധികൃതര്‍ വ്യക്തമാക്കി. നാസയുടെ ലൂണാര്‍ ‍(LRO) ടീമാണ് സാധ്യതമനസ്സിലാക്കി ക്യാമറാക്കണ്ണുകളെടുത്ത ചിത്രങ്ങളെ വീണ്ടും അപഗ്രഥിച്ചത്. ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചതറിഞ്ഞ ഷണ്‍മുഖ സുബ്രമണ്യന്‍റെ സംശയമാണ് കൂടുതല്‍ വ്യക്തമായ ചിത്രങ്ങളിലൂടെ വിക്രം ലാന്‍ഡ്റാണെന്ന് നാസ സ്ഥിരീകരിച്ചത്. ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഈ എല്‍ആര്‍ഒ ഇമേജുകള്‍ ആഴ്ചകളോളം പഠിച്ച ശേഷമാണ്. ഷണ്‍മുഖയുടെ കണ്ടുപിടിത്തം നാസയുടെ എല്‍ആര്‍ഒ ടീം പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അംഗീകരിക്കുകയായിരുന്നു.
സോഫ്റ്റ്‌ ലാൻഡിങ് നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തു നിന്ന് 700 മീറ്റർ കിഴക്കുപടിഞ്ഞാറ് മാറിയാണ് ലാൻഡറിന്റെ അവശിഷ്ടങ്ങൾ നാസ കണ്ടെത്തിയത്.നാസയുടെ ലൂണാര്‍ ഉപഗ്രഹത്തിന്റെ ശക്തിയേറിയ ക്യാമറാക്കണ്ണുകളാണ് വിക്രംലാന്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്
ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ പ്രത്യേക തരം തരികളും അവകിടന്ന സ്ഥാനവും ഐഎസ്‌ആര്‍ഒ നല്‍കിയ വിവരങ്ങളും വച്ചാണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത് തന്നെ എന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇടിച്ചിറങ്ങിയ സ്ഥലത്തിന്‍റെ അളവുകളും ഉപഗ്രഹം മനസ്സിലാക്കി. അതുപ്രകാരം നവംബര്‍ മാസത്തില്‍ ലൂണാറെടുത്ത ചിത്രങ്ങളാണ് നിലവില്‍ ലഭിച്ചിരിക്കുന്നതില്‍ ഏറ്റവും വ്യക്തമെന്നും നാസ വ്യക്തമാക്കി.
ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ഭാഗവും അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ ഇടവും ചിത്രത്തില്‍ കാണാം. പച്ച നിറത്തിലാണ് ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങളെ ചിത്രത്തില്‍ നാസ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇരുപത്തിയൊന്ന് കഷ്ണങ്ങളായി ലാന്‍ഡര്‍ തകര്‍ന്നു വീണുവെന്നാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. കണ്ടെത്തലിനെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നാസ പുറത്തുവിടും. ഷണ്‍മുഖ കണ്ടുപിടിച്ചത് എന്ന് സൂചിപ്പിച്ച് എസ് എന്ന് അവശിഷ്ടങ്ങള്‍ക്ക് മേല്‍ ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്.
ചന്ദ്രോപരിതലത്തില്‍ വളരെ സമര്‍ത്ഥമായി ഉപഗ്രഹം ഇത്രയടുത്ത് എത്തിക്കാന്‍ ഐഎസ്‌ആര്‍ഒ നടത്തിയ പരിശ്രമത്തെ നാസ ഒരിക്കല്‍ കൂടി അഭിനന്ദിച്ചു.ഇസ്രോയുടെ ചന്ദ്രയാന്‍-2 ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഭൂമിയുമായുള്ള ബന്ധം അറ്റത്.
നിര്‍ഭാഗ്യവശാല്‍ ചന്ദ്രന് തൊട്ടുമുകളില്‍ 2.1 കിലോമീറ്റര്‍ അകലമുള്ളപ്പോള്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി. നിര്‍ഭാഗ്യകരമായ എന്തോ ഒരു കാരണം കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്നാണ് നാസയുടെ വിശകലനം.എല്‍ആര്‍ഒ മിഷന്‍ ഡെപ്യൂട്ടി പ്രോജക്ട് സയന്റിസ്റ്റ് ജോണ്‍ കെല്ലര്‍ നന്ദി പറഞ്ഞുകൊണ്ട് ഷണ്‍മുഖയ്ക്ക് മറുപടി മെയില്‍ അയച്ചു. ലാന്‍ഡറിന്റെ ഹാര്‍ഡ് ലാന്‍ഡിംഗിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് ഇത്. ഷണ്‍മുഖ ചെയ്ത കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കുന്നതായി പറഞ്ഞ നാസ, മറുപടി നല്‍കാന്‍ താമസിച്ചതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു.
Previous articleസത്യത്തിൽ ഈ ജനപ്രതിനിധികൾക്ക് എന്താണ് പണി ?
Next articleകോണ്ടം നല്ലതിന്
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.