Suhas Salman

പ്രശസ്ത നടനും സംവിധായകനുമായ K. ഭാഗ്യരാജിന്റെയും പ്രശസ്ത പഴയ കാല നടി പൂർണിമയുടെയും മകൻ ആണ് ശാന്തനൂ ഭാഗ്യരാജ്.2008ൽ പുറത്തിറങ്ങിയ ഹിറ്റ്‌ ചിത്രമായ സക്കരകട്ടിയിലൂടെ ശാന്തനൂ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ശ്രേദ്ധേയമായിരിന്നു. തുടർന്ന് മോഹൻലാലിനോപ്പം ഏയ്ഞ്ചൽ ജോൺ എന്ന മലയാള ചിത്രത്തിലും ശാന്തനൂ അഭിനയിച്ചു. എന്നാൽ ചിത്രം പരാജയം ആയിരുന്നു. പക്ഷേ ശാന്തനൂവിന്റെ കഥാപാത്രം നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് വന്ന സിദ്ധു +2, കണ്ടേൻ, ആയിരം വിളക്ക്, അമ്മാവിൻ കൈപേശി, മുപ്പരിമാനം,കൊടിട്ട ഇടങ്ങളായി നിറപ്പുക,മുരിങ്ങക്കായി ചിപ്സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു എന്നാൽ എല്ലാ ചിത്രവും ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു. പിന്നീട് വന്ന പാവ കഥൈ എന്ന വെബ് സീരീസ് അതിൽ കാളിദാസ് ജയറാമിനൊപ്പം നല്ല പെർഫോമൻസ് കാഴ്ച വെക്കാൻ ശാന്തനൂവിന് ആയി പിന്നീട് കാസട തപറ എന്ന ഹൈപ്പർലിങ്ക് മൂവിയിൽ ഐസക് എന്ന കഥാപാത്രം വളരെ നല്ല രീതിയിൽ ശ്രെദ്ധിക്കപ്പെട്ടു.

പിന്നീട് ദളപതി വിജയുടെ മാസ്റ്റർ എന്ന ചിത്രത്തിൽ ഭാർഗവ് എന്ന കഥാപാത്രവും അവതരിപ്പിച്ചു.വാനം കൊട്ടട്ടും എന്നാ ചിത്രത്തിൽ ശരത്കുമാറിനോപ്പവും വിക്രം പ്രഭുവിന് ഒപ്പവും നല്ല ഒരു സഹനടൻ കഥാപാത്രം അവതരിപ്പിച്ചു. അശോക് സെൽവൻ നായകൻ ആയ ബ്ലൂ സ്റ്റാർ എന്ന ചിത്രത്തിലും ശാന്തനൂ നല്ല പ്രകടനം കാഴ്ച വെച്ചു. താരത്തിന് തന്റെ കരിയർ ഉയർത്തി നല്ല രീതിയിൽ കൊണ്ട് പോകാൻ സാധിച്ചില്ല എന്നത് ആണ് സത്യം ഒപ്പം വന്നവരും ശേഷം വന്നവരും തങ്ങളുടെതായ സ്ഥാനം ഉറപ്പിച്ചപ്പോൾ ശാന്തനൂ അതിന് ശ്രേമിച്ചില്ല ,സ്ക്രിപ്റ്റ് സെലെക്ഷൻ വളരെ വീക്ക്‌ ആയിരുന്നു. അച്ഛൻ ഭാഗ്യരാജിനും വേണ്ടത്ര രീതിയിൽ ശാന്തനൂവിനെ സഹായിക്കാൻ സാധിച്ചില്ല.

ഒരു ഇന്റർവ്യൂയിൽ ഭാഗ്യരാജ് പറഞ്ഞിരുന്നത് ബോയ്സ് എന്ന ചിത്രത്തിലെ സിദ്ധാർഥിന്റെ റോളും സുബ്രമണ്യപുരം എന്ന ചിത്രത്തിലെ ജെയ്‌യുടെ കഥാപാത്രവും പയ്യയിലെ കാർത്തിയുടെ കഥാപാത്രവും ശാന്തനൂവിന് ഓഫർ വന്നുവെന്ന് ആണ്.അതിൽ സുബ്രമണ്യപുരം കുറച്ചു ദിവസം ശാന്തനൂ അഭിനയിച്ചുവെന്നും പക്ഷേ ചിത്രത്തിന്റെ സംവിധായകനും നടനുമായ ശശികുമാറും ആയി ഭാഗ്യരാജ് തർക്കം ശാന്തനൂ ചിത്രത്തിൽ നിന്ന് പിന്മാറാൻ കാരണം ആയി എന്നാണ് അറിഞ്ഞത്. ശാന്തനൂവിന് നല്ല നല്ല പ്രൊജക്റ്റ്‌കൾ ഭാവിയിൽ ലഭിക്കട്ടെ

You May Also Like

ഞാനൊരു പോൺ നടിയാണോ ? തിരുപ്പതിയിൽ കണ്ണീരോടെ റോജ പൊട്ടിത്തെറിച്ചു

ആന്ധ്രാപ്രദേശിലെ ടൂറിസം, യുവജന വികസന മന്ത്രിയായ നടി റോജയുടെ വ്യക്തിജീവിതത്തെ അവഹേളിച്ച് തെലുങ്ക് ദേശം പാർട്ടി…

മലയാളത്തിലെ വെര്‍സറ്റൈല്‍ യുവനടന്‍മാരുടെ പട്ടികയില്‍ സ്ഥാനം ഉറപ്പിക്കുന്നുണ്ട് ഗിരിരാജന്‍ കോഴിയില്‍ നിന്ന് മനുവില്‍ എത്തി നില്‍ക്കുന്ന ഷറഫുദ്ദീന്‍

Asha Mathew ഗിരിരാജന്‍ കോഴിയുടെ റാസല്‍ഖൈമയിലെ വലിയ വീട് എന്ന ഡയലോഗ് കേട്ട് ചിരിച്ചപ്പോഴും, അത്…

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്. എ ആർ…

മലയാളത്തിൽ വീണ്ടും വേണുഗാനതരംഗം, ‘കാത്ത് കാത്തൊരു കല്യാണ’ത്തിൽ പ്രിയഗായകൻ ജി. വേണുഗോപാലിൻ്റെ മകൻ അരവിന്ദ് പാടിയ പുതിയ ഗാനം റിലീസായി

മലയാളത്തിൽ വീണ്ടും വേണുഗാനതരംഗം, ‘കാത്ത് കാത്തൊരു കല്യാണ’ത്തിൽ അരവിന്ദ് വേണുഗോപാൽ പാടിയ ഗാനം പുറത്ത്.മലയാളികളുടെ പ്രിയഗായകൻ…