Asha Mathew

ഗിരിരാജന്‍ കോഴിയുടെ റാസല്‍ഖൈമയിലെ വലിയ വീട് എന്ന ഡയലോഗ് കേട്ട് ചിരിച്ചപ്പോഴും, അത് ഏറ്റ് പറഞ്ഞപ്പോഴും വിചാരിച്ചില്ല ആ നടന്‍റെ വലിയ പരിണാമങ്ങള്‍ക്ക് ബിഗ് സ്ക്രീനില്‍ സാക്ഷ്യം വഹിക്കുമെന്ന്. റോഷാക്ക് എന്ന ചിത്രം കണ്ടവരാരും ഷറഫുദ്ദീന്‍റെയും ബിന്ദു പണിക്കരുടെയും പ്രകടനം മറക്കാനിടയില്ല.

ആര്‍ക്കറിയാം എന്ന ചിത്രത്തിലും റോഷാക്കിലും സീരിയസായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അതേ ഷറഫുദ്ദീന്‍ പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയിലെ പ്രിയങ്കരനായ യുവാവിനെ അതിന്‍റെ പൂര്‍ണ്ണതയില്‍ അവതരിപ്പിച്ചപ്പോള്‍ തെളിഞ്ഞതാണ് അയാളുടെ കാലിബര്‍. ഷറഫുദീന്‍ എന്ന ഗംഭീര പെര്‍ഫോമറുടെ അടുത്ത ഘട്ടമാണ് മധുര മനോഹര മോഹം എന്ന ചിത്രത്തിലൂടെ തുറക്കുന്നത്.

മികച്ച കോമഡി ചിത്രം എന്നതിനൊപ്പം അഭിനേതാക്കളുടെ ഗംഭീരമായ പകര്‍ന്നാട്ടത്തിന് കൂടി സാക്ഷ്യം വഹിച്ച ചിത്രമാണ് മധുര മനോഹര മോഹം. അസാധ്യ ടൈമിങ്ങുള്ള തന്‍റെ ഹ്യൂമര്‍ തേച്ചുമിനുക്കി പ്രേമത്തില്‍ നിന്ന് മധുര മനോഹര മോഹത്തിലേക്കെത്തുമ്പോള്‍ ഷറഫുദീന്‍ ബിന്ദു പണിക്കരുമായി ചേര്‍ന്ന് ഗംഭീര നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

വരത്തനിലെ വന്യമായ വില്ലന്‍ കഥാപാത്രത്തെ ഗംഭീരമാക്കിയ, ആര്‍ക്കറിയാം എന്ന ചിത്രത്തിലെ ഒതുങ്ങിയ, സംഘര്‍ഷഭരിതനായ കഥാപാത്രത്തെ അവതരിപ്പിച്ച ഷറഫു ഈ ചിത്രത്തിലൂടെ തന്‍റെ കംഫര്‍ട് സോണ്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കോമഡിയിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തുന്നുണ്ട്.

അവതരിപ്പിക്കുന്ന കഥാപാത്രം നായകന്‍, വില്ലന്‍, കോമഡി, സീരിയസ്, എന്നിങ്ങനെ എന്തുമായിക്കോട്ടെ, ഷറഫുദ്ധീന്‍ എന്ന അഭിനേതാവിന്‍റെ വളര്‍ച്ച ഓരോ ചിത്രം കഴിയുമ്പോഴും പ്രകടമാണ്. മധുര മനോഹര മോഹം കൂടി കഴിയുമ്പോള്‍, മലയാളത്തിലെ വെര്‍സറ്റൈല്‍ യുവനടന്‍മാരുടെ പട്ടികയില്‍ സ്ഥാനം ഉറപ്പിക്കുന്നുണ്ട് ഗിരിരാജന്‍ കോഴിയില്‍ നിന്ന് മനുവില്‍ എത്തി നില്‍ക്കുന്ന ഷറഫുദ്ദീന്‍.

Leave a Reply
You May Also Like

ദിവ്യമായ ഒരു സന്ദേശം അടങ്ങുന്ന ആ അകക്കാമ്പ് തന്നെയാണ് കാന്താര പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എല്ക്കുന്നത്

*കാന്താരാ* Praveen Pai ഈ സിനിമ പ്രദർശനം തുടങ്ങി ഒരു മാസം ആയി. കുറെയധികം റിവ്യൂസ്…

അവിശ്വസനീയമായ ഒരു കടങ്കഥ പോലെയാണ് ഈ ചിത്രം രൂപപ്പെട്ടിരിക്കുന്നത്, ഇതുവരെ കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണുക

Sanuj Suseelan ഉത്തരം അടൂരും അരവിന്ദനും ബക്കറും മറ്റും മലയാള സമാന്തര സിനിമയിൽ വസന്തം വിരിയിച്ചു…

ജഗതി ശ്രീകുമാർ വീണ്ടും അഭിനയത്തിനു തയ്യാറാവുന്നു, കൂട്ടിന് മകനും

വലിയൊരു ഇടവേളയ്ക്കു ശേഷം സി.ബി.ഐ. അഞ്ചാം ഭാഗത്തിലൂടെ തിരിച്ചുവന്ന ജഗതി ശ്രീകുമാർ വീണ്ടും അഭിനയത്തിനു തയ്യാറാവുന്നു.…

സിനിമയിലെ ബിസിനസ്, അധോലോക വ്യക്തികളുടെ മുഴുവൻ സമ്പാദ്യങ്ങൾ ഒരു പെട്ടിയിൽ കൊള്ളാവുന്നതേ ഉള്ളോ?

ഇൻ ഹരിഹർനഗർ കാണുന്ന കാലം തൊട്ടുള്ള ചിന്തയാണ്. ഹോങ്കോങ്ങിലും ബോംബെയിലുമൊക്കെ വർഷങ്ങളായി ബിസിനസുകൾ നടത്തുന്ന അതിനുവേണ്ടി…