‘ഹിന്ദുവിനെ പ്രണയിച്ചതിനാൽ മനസികശാരീരിക പീഡനങ്ങൾ’;യുക്തിവാദി ഷെറീനയുടെ അവസ്‌ഥ ചർച്ചാവിഷയമാകുന്നു

492

തനിക്ക് വീട്ടില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ഷറീന സി.കെ.കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്കില്‍ എഴുതിയത്. മലപ്പുറം തൂത സ്വദേശിനിയാണ് ഷെറീന. കുടുംബത്തില്‍ നിന്ന് നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരെ ഷറീന പൊലീസില്‍ പരാതി നല്‍കി. ഹിന്ദു മതവിശ്വാസിയെയാണ് താൻ സ്നേഹിക്കുന്നതെന്നും ഒരിക്കല്‍ തങ്ങളൊരുമിച്ചുള്ള ഫൊട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായതെന്നും ഷെറീന പറയുന്നു. ഹിന്ദുവിനെ പ്രണയിക്കുന്നതാണ് എല്ലാവരുടെയും പ്രശ്‌നം. നാട്ടുകാരൊക്കെ ഓരോന്നു പറയാന്‍ തുടങ്ങി. വീട്ടില്‍ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നു” – ഷറീന പറയുന്നു. പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലാണ് ഷറീന പരാതി നല്‍കിയിരിക്കുന്നത്. പരാതി ലഭിച്ചതായി പൊലീസും സ്ഥിരീകരിച്ചു. ഷെറീന ഫേസ്‌ബുക്കിൽ എഴുതിയത് വായിക്കാം. 

Shareena C K

“ഞാൻ സേഫ് ആണ്…സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്…. മതവിശ്വാസവും മതവിമര്ശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം… പോലീസിൽ റിപ്പോർട്ട്‌ ചെയ്താലും കൊല്ലും എന്നതായിരുന്നു ഭീഷണി… ഫോൺ പിടിച്ചു വാങ്ങി 5 ദിവസം യാതൊരു കമ്മ്യൂണിക്കേഷൻ ഇല്ലാതെ ഇരുന്നു… ചില സാങ്കേതിക പ്രശ്നങ്ങൾ എന്നെ പരാതി കൊടുക്കുന്നതിൽ നിന്ന് പിന്തിരിച്ചു… കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരൻ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മർദിക്കുകയും ചെയ്തു… മതപണ്ഡിതൻ ആയ എന്റെ ഒരു സഹോദരൻ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നത് എന്നാണ്… കെവിൻ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളത് കൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീർക്കാൻ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്…

ഞാൻ ഇനി ആത്മഹത്യ ചെയ്യാൻ ഒന്നും പോവില്ല.. പോരാടാൻ തന്നെയാണ് തീരുമാനം… പോലീസ് സ്റ്റേഷൻലേക്ക് പോവുകയാണ്… പരാതി കൊടുത്താൽ കൊല്ലും എന്നാണ് സഹോദരങ്ങളുടെ ഉൾപ്പെടെ ഭീഷണി.. അതിനാൽ ഇനി എനിക്ക് എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി എന്റെ സഹോദരന്മാരും ബന്ധുക്കളും ആയിരിക്കും…

ഞാൻ സുരക്ഷിതമായ സ്ഥലത്ത് തന്നെയാണ് ഉള്ളത്. ഇനി സുഹൃത്തുക്കൾ ആരും ടെൻഷൻ ആവേണ്ട കംപ്ലയിന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.നിയമത്തിന്റെ വഴി പോവുകയാണ്. മനുഷ്യനെ മനുഷ്യനായി കാണുന്ന ആശയത്തിന്റെ സ്നേഹവും ശക്തിയും ഞാൻ തീർത്തും തിരിച്ചറിഞ്ഞ ദിവസങ്ങൾ ആണ് കടന്നു പോയത്. എന്നെ കമന്റിൽ പോലും അറിയാത്ത സ്വന്തം വീടും സൗകര്യങ്ങളും ഓഫർ ചെയ്ത എന്റെ മനുഷ്യർ 😍 ഓരോ സമയവും എന്റെ കൂടെ നിന്ന നിയമസഹായം നൽകിയ ഇതുവരെ നേരിട്ട് അറിയാത്ത എത്രയോ ആളുകൾ പോലീസ് സ്റ്റേഷനിൽ വരെ 😘കൂടെ നിന്ന് എന്നെ സുരക്ഷിത സ്ഥാനത്തു എത്തുന്നത് വരെ കൂട്ടുവന്നവർ 🤩 പോലീസ് സ്റ്റേഷനിൽ അവർക്ക് ആളുകളുടെ ഫോണുകൾ എടുക്കാനും എനിക്കു തരാനും മാത്രമേ സമയം ഉണ്ടായിരുന്നുള്ളു.. എന്താണ് മാനവികതയുടെ ആവശ്യകത എന്ന് തിരിച്ചറിഞ്ഞു ഞാൻ. ഇതിൽ കൂടുതൽ ഇനി എന്ത് വേണം എനിക്ക്???

എന്റെ ഉപ്പച്ചി എന്റെ കൂടെയുണ്ട് ഹൃദയം കൊണ്ട് അതുമതി ഈ മകൾക്ക്. തീർച്ചയായും അവർ എന്നെ അംഗീകരിക്കും എന്നും ഉറച്ചു വിശ്വസിക്കുന്നു.
ഇനി നിലപാടുകളുമായി ശക്തമായി തന്നെ മുന്നോട്ട് പോവുകയാണ് മതത്തിന്റെ വേലികെട്ടു പൂർണ്ണമായും ഒഴിവാക്കി സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക്”


മുൻപ് ഹാദിയയുടെ മനുഷ്യാവകാശങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ പല മതമൗലികവാദികളും ഇപ്പോൾ ഷെറീനയെ ഭീഷണിപ്പെടുത്തുന്ന തിരക്കിലാണ്. ഷെറീന പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റുകൾ