അഭിമാനിക്കുന്നു , ഈ വിശ്വപൗരനെ ഓർത്ത്

69

What Shashi Tharoor said on speculation that he may join BJP ...സിദ്ദീഖ് ഹസ്സൻ

അഭിമാനിക്കുന്നു , ഈ വിശ്വപൗരനെ ഓർത്ത്

2009 ലെ തിരഞ്ഞെടുപ്പിൽ ശശി തരൂർ തിരുവന്തപുരത്തു മത്സരിക്കാൻ വരുന്ന സമയത്തു എതിരാളികൾ ഉന്നയിച്ച പ്രധാന ആരോപണം ആയിരുന്നു അദ്ദേഹത്തിന് മലയാളം അറിയില്ല എന്നും , അതിനാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയില്ല എന്നുമാണ് . എന്നാൽ അതിനു അന്നദ്ദേഹം പറഞ്ഞ മറുപടി ആയിരുന്നു ശ്രദ്ധേയം ” നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും മനസിലാക്കാനും ഉള്ള മലയാളം എനിക്കറിയാം എന്നാൽ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മലയാളം കൊണ്ട് മാത്രം കഴിയില്ല , അതിനുള്ള മാർഗവും എന്റെ കയ്യിൽ ഉണ്ട് ” എന്നായിരുന്നു ഈ വരികൾ എത്ര അർത്ഥവത്തായിരുന്നു എന്ന് മനസിലാക്കാൻ ഈയൊരു സംഭവം വരെ കാത്തിരിക്കേണ്ടി വന്നിട്ടില്ല എന്നുള്ളത് സത്യമാണ് , എന്നാൽ കാലത്തിനു ആവശ്യം ഇത്തരം നേതാക്കളെ ആണ് .

തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജ് ക്യാമറ ഈ സമയത്തു ജർമ്മനിയിൽ നിന്നും ഇവിടെയെത്തിച്ചത് എങ്ങിനെ എന്ന് നോക്കൂ .ജർമ്മനിയെ ബേണിലുള്ള ” ട്രൈബിക്ക് ഇ.കെ ” എന്ന സ്ഥാപനമാണ് ഇത് നിർമ്മിക്കുന്നത് എന്നാൽ അമേരിക്ക ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങൾ ഇത് മുഴുവനായി വാങ്ങിക്കൂട്ടിയതോടെ ഇത് ലഭിക്കാതെ ആയി .എന്നാൽ നിരന്തരമായ അന്വേഷണത്തിൽ ആ സ്ഥാപനത്തിന്റെ ആംസ്റ്റർഡാമിലുള്ള വെയർ ഹൗസിൽ ഒരെണ്ണം ഉണ്ടെന്നു അറിയാൻ കഴിഞ്ഞു അവിടെ നിന്നും 300 കിലോമീറ്റർ റോഡ്മാർഗം ബേണിൽ എത്തിച്ചു പിന്നീട ജർമ്മനിയിൽ നിന്നും DHL വിമാനത്തിന്റെ സഹായത്തോടെ ജർമ്മനിയിൽ നിന്നും പാരീസ് , ബെൽജിയം ബഹ്‌റൈൻ, ദുബായ് എന്നീ രാജ്യങ്ങൾ വഴി ബാംഗ്ലൂരിൽ അവിടെ നിന്നും വീണ്ടും തിരുവനന്തപുരം. ഇങ്ങിനെ വിവിധ രാജ്യങ്ങൾ വഴിയാണ് ഈ മെഷീൻ തിരുവന്തപുരത്തു എത്തിയത്. നികുതിയടക്കം ഏഴര ലക്ഷം രൂപയാണ് ഇതിനായി ചിലവായതു. ഏറെ ആവശ്യമുള്ള സമയത്താണ് ഈ മെഷീൻ കേരളത്തിൽ എത്തിയിരിക്കുന്നത് . അതെ ഇതാണ് നേതാവ്. നാടിനൊപ്പം നിൽക്കുന്ന നേതാവ് . ഇവിടെ തുണയായത് അദ്ദേഹത്തിന്റെ പാണ്ഡിത്യവും , അത് വഴി നേടിയെടുത്ത അന്തർദേശീയ ബന്ധങ്ങളും ആണ് അഭിമാനിക്കുന്നു , ഈ വിശ്വപൗരനെ ഓർത്ത്.